ദിലീപ് കിംഗ് ലയറെന്ന് പ്രോസിക്യൂഷൻ

keralanews dileep is king layer prosecution

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ. ദിലീപ് പെരുംനുണയനാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ എ. സുരേശൻ വാദിച്ചു. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാരൻ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.നേരത്തേ, ജനപ്രിയതാരത്തെ ക്രിമിനൽ കേസിലെ പ്രതിയുടെ കുമ്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്നു ദിലീപിന്‍റെ അഭിഭാഷകൻ ബി. രാമൻപിള്ള കോടതിയിൽ പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു നടപടികൾ. കേസിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.

കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

keralanews bakreed in kerala is on september1

കോഴിക്കോട്:സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തബര്‍ ഒന്ന് വെള്ളിയാഴ്ച്ച. കോഴിക്കോട് കാപ്പാട് മാസപിറവി ദൃശ്യമായതിനാല്‍ നാളെ(ബുധന്‍) ദുല്‍ ഹജ്ജ് ഒന്നായിരിക്കും. ദുല്‍ഹജ്ജ് പത്ത് സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച്ച ബലി പെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദറലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്,സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി സുഹൈല്‍ മൌലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

കെ.കെ ഷൈലജയ്ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

keralanews high court critisizes kk shylaja again

കൊച്ചി:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ ഷൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.മന്ത്രിക്കെതിരായ പരാമർശം നിലനിൽക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെ വൻ തിരിച്ചടിയാണ് കെ.കെ ഷൈലജയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ അംഗമായെന്നു പറയുവാൻ മന്ത്രി ബാധ്യസ്ഥയാണെന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.ഉത്തവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.ഷൈലജ നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

ലാവലിന്‍ കേസില്‍ വിധി ഇന്ന്

keralanews lavalin case verdict today

കൊച്ചി:ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിഡ് ഉബൈദിന്‍റെ ബഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് വിധി വരുന്നത്.ഹർജിയിൽ അഞ്ചു മാസം മുൻപ് വാദം പൂർത്തിയായിരുന്നു.വിധി സർക്കാരിനും പിണറായി വിജയനും ഏറെ നിർണായകമാണ്.വിധി എതിരാവുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യം പ്രതിപക്ഷം ഉയർത്താനിടയുണ്ട്.2013 ലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റ വിമുക്തരാക്കിയത്.വൈദ്യുത മന്ത്രിയായിരുന്ന കാലത്തു പന്നിയാർ-ചെങ്കുളം-പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാർ വൈദ്യുത വകുപ്പിനും സർക്കാരിനും കോടികളുടെ നഷ്ട്ടമുണ്ടാക്കിയെന്നാണ് കേസ്.

പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന

keralanews drug mafiya is behind the suicide of politechnic student

കണ്ണൂർ:പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനി ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന.സംഭവത്തിൽ പരിയാരം സ്വദേശിയായ ആൽവിൻ ആന്റണിയെ(23) കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.ആൽവിൻ ആതിരയെ മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ആതിരയുടെ അമ്മയെ പല പ്രാവശ്യം ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.ഇത്തരത്തിൽ ആറോളം പെൺകുട്ടികളെ വലയിലാക്കി മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.ഇയാളുടെ സഹായിയായി വേറൊരാളും ഒപ്പമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇവർ മയക്കുമരുന്നും ഗുളിക രൂപത്തിലുള്ള ലഹരി വസ്തുക്കളും വിൽപ്പന ചെയ്യാറുണ്ടെന്നും ഇവരുടെ വലയിലകപ്പെട്ട പെൺകുട്ടികൾ മയക്കുമരുന്നിനിരയായതായും സംശയിക്കുന്നു.പെൺകുട്ടികളെ ബ്ലാക്‌മെയിലിംഗിനും വിധേയരാക്കിയതായാണ് റിപ്പോർട്ട.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആൽവിൻ  ആന്റണിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ് അ​നു​വ​ദി​ച്ചു

keralanews bonus-granted-for-private-hospital-employees
കണ്ണൂർ: ജില്ലയിലെ സ്വകാര്യആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2016-17 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം ഡെപ്യൂട്ടി ലേബർ ഓഫീസർ ടി.വി. സുരേന്ദ്ര ന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു. വ്യവസ്ഥയനുസരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് 2016-17 വർഷത്തിൽ ബോണസ് ആക്ടിന്‍റെ പരിധി നിശ്ചയിച്ച് 20 ശതമാനം ബോണസ് അനുവദിക്കും. ചർച്ചയിൽ ഉടമകളെ പ്രതിനിധീകരിച്ച് ടി.കെ. പുരുഷോത്തമൻ, ടി.ഒ.വി ശങ്കരൻ നന്പ്യാർ, സി.പി. ആലിക്കുഞ്ഞി, എം.വി. അബ്ദുൾ സത്താർ എന്നിവരും യൂണിയനെ പ്രതിനധീകരിച്ച് വി.വി. ബാലകൃഷ്ണൻ, വി.വി. ശശീന്ദ്രൻ, എം. വേണുഗോപാലൻ, പി.പി.അനിൽ കുമാർ, പി.വി. പ്രഭാകരൻ, ജിതേഷ് കാഞ്ഞിലേരി എന്നിവരും പങ്കെടുത്തു.

തീവണ്ടിയിൽ നിന്ന് 31.5 കിലോഗ്രാം പാൻമസാല പിടിച്ചു

keralanews panmasala seized from train

കണ്ണൂർ:തീവണ്ടികളിൽ നിന്നും നിരോധിത പാൻ ഉത്പന്നങ്ങൾ പിടികൂടി.31.5 കിലോഗ്രാം ഹാൻസാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനുകളിൽ നിന്നും പിടികൂടിയത്.മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ,കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എന്നീ ട്രെയിനുകളിൽ നിന്നാണ് ഇവ പിടികൂടിയത്.ഉടമസ്ഥരെ കണ്ടെത്തിയിട്ടില്ല.തീവണ്ടിയിലെ സീറ്റിനടിയിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.ഓണം സ്പെഷ്യൽ പരിശോധനയുടെ ഭാഗമായി കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡും തലശ്ശേരി ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

പി.വി അൻവറിന്റെ അനധികൃത ചെക്ക് ഡാം പൊളിച്ചു നീക്കാൻ ഉത്തരവ്

keralanews order to remove the check dam constructed by pv anwar mla

കോഴിക്കോട്:കോഴിക്കോട് കക്കാടംപൊയിലിൽ പി.വി അൻവർ നിർമിച്ച അനധികൃത ചെക്ക് ഡാം പൊളിച്ചു നീക്കാൻ മലപ്പുറം ഡെപ്യൂട്ടി കളക്റ്ററുടെ ഉത്തരവ്.ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഡെപ്യൂട്ടി കളക്ടർ ടി.ഓ അരുൺ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ ചെക്ക് ഡാം നിർമ്മിച്ചത്.എന്നാൽ താൻ നിയമലംഘനം നടത്തിയിട്ടില്ല എന്നായിരുന്നു എംഎൽഎയുടെ വാദം.ഇത് പൂർണ്ണമായും തെറ്റാണെന്നു കണ്ടെത്തിയത് കൊണ്ടാണ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്.

മദ്യശാലകളിൽ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്

keralanews report says there is big scam in beverages outlets

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്യശാലകളിൽ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്.പ്രത്യേക കമ്പനികളുടെ മദ്യം കൂടുതലായി വിൽക്കാൻ ജീവനക്കാർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായാണ് ആരോപണം.കൈക്കൂലി നൽകി വില്പന കൂട്ടാൻ ശ്രമിച്ചാൽ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് കാട്ടി എല്ലാ മദ്യക്കമ്പനികൾക്കും മാനേജിങ് ഡയറക്റ്റർ എച്.വെങ്കിടേഷ് കത്തയച്ചു.ജീവനക്കാർക്ക് കൈക്കൂലി നൽകി കച്ചവടം കൂട്ടാൻ ശ്രമിച്ചാൽ കമ്പനിക്ക് പിന്നീട് വിലക്ക് ഏർപ്പെടുത്തും.ജീവനക്കാർ തെറ്റുകാരാണെന്നു കണ്ടാൽ അവരെ സർവീസിൽ നിന്നും പിരിച്ചു വിടുമെന്ന് കാണിച്ച് മറ്റൊരു സർക്കുലറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.ചില കമ്പനികൾ തന്നെയാണ് മറ്റു കമ്പനികൾക്കെതിരെ ആരോപണം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചത്.ഉപഭോക്താവ് ആവശ്യപ്പെടുന്ന ബ്രാൻഡ് ഉണ്ടായിട്ടും അത് നൽകാതെ മറ്റൊരു ബ്രാൻഡ് നൽകുന്നത് കർശനമായി വിലക്കി.ഒരു മദ്യത്തിന്റെയും വിൽപ്പന കൂട്ടുന്ന തരത്തിൽ ഉപഭോക്താവുമായി സംസാരിക്കരുത്.കുറ്റക്കാരാണെന്ന് കണ്ടാൽ പ്രസ്തുത ജീവനക്കാരെ പുറത്താക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

keralanews opposition party demanding kk shylajas resignation

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.അംഗങ്ങളോട് ശാന്തരാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സഭ കവാടത്തിൽ സത്യാഗ്രഹമിരിക്കുകയാണ്.ഇവർക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ നേരിട്ട് സഭയിൽ എത്തി.സഭ ബഹളത്തിൽ മുങ്ങിയിരിക്കുകയാണ്.നേരത്തെ നിയമസഭയിലേക്ക് വന്ന മന്ത്രിയെ മസ്‌ക്കറ്റ് ഹോട്ടലിന് മുൻപിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.