ഗുർമീതിനെതിരായ വിധി;സംഘർഷങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

keralanews five killed in violence in haryana and punjab
ചണ്ഡീഗഡ്:ദേര സച്ചാ സൗധ സ്ഥാപകൻ ഗുർമീത് റാം ബലാൽസംഗകേസിൽ കുറ്റക്കാരനാണെന്ന വിധി പുറത്തു വന്നതിനു പിന്നാലെ വ്യാപക സംഘർഷം.പാഞ്ച് ഗുലയിലെ സിബിഐ കോടതിക്ക് സമീപത്ത് ഉണ്ടായ സംഘർഷങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.നിരവധി പേരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പഞ്ചകുലയിൽ പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികൾ തല്ലിത്തകർത്തു. മാധ്യമ പ്രവർത്തകർക്കുനേരെയും പോലീസിനു നേരെയും കല്ലേറുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ ബി വാനുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. നിരവധി കാറുകളും ബൈക്കുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രദേശത്തെ ഒരു പെട്രോൾ പമ്പും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയെന്നാണ് പ്രാഥമിക വിവരം.കോടതി വിധിക്കു പിന്നാലെ ഇരു സംസ്ഥാനങ്ങളുടെയും സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. സംഘർഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനുയായികളെ പിരിച്ചുവിടുന്നതിനായി സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.

ലഘുലേഖ വിതരണം: വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം

keralanews bail for wisdom workers

കൊച്ചി:ലഘുലേഖ വിതരണം ചെയ്ത കേസിൽ റിമാന്റിലായ മുജാഹിദ് വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പറവൂർ മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ കാമ്പയിൻ ലഘുലേഖ വിതരണത്തിനിടെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞ് വച്ച് മർദ്ദിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് മതസ്പർദ്ധ വളർത്തുന്നു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ആൾദൈവം ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച

keralanews godman gurmeet ram is guilty

ന്യൂഡൽഹി:പീഡനക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പഞ്ചകുല സിബിഐ കോടതിയാണ് ഗുർമീത് കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനാൽ ഇന്ന് തന്നെ പോലീസ് ഗുർമീതിനെ അറസ്റ്റ് ചെയ്യും.ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തു. നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേൾക്കാൻ റാം റഹീം എത്തിയത്. കോടതി പരിസരത്തും ഇയാളുടെ അനുയായികൾ വൻ തോതിൽ തടിച്ചുകൂടിയിരുന്നു.സംസ്ഥാനങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ മൂന്നു ദിവസത്തേക്ക് അടിയന്തിരമായി പിൻവലിച്ചു. പതിനഞ്ച് വർഷം മുൻപ് ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്.കുറ്റക്കാരനെന്ന് വിധിച്ചതോടെ തിങ്കളാഴ്ച വരെ റാം റഹീമിനെ ജുഡീഷൽ കസ്റ്റഡിയിൽ വിടും.ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ, ആരോപണം തള്ളിയ റാം റഹീം തനിക്കു ലൈംഗിക ശേഷിയില്ലെന്ന് കോടതിയിൽ വാദിച്ചു. ഈ വാദം സിബിഐ കോടതി പൂർണമായും തള്ളിക്കളയുകയായിരുന്നു.

സാം​​​സം​​​ഗ് മേധാവിക്ക് അഞ്ച് വർഷം തടവ്

keralanews the head of samsung group sentenced to jail for 5years

സിയൂൾ: അഴിമതിക്കേസിൽ സാംസംഗ് ഗ്രൂപ്പ് മേധാവി ലീ ജേ യാംഗിന് അഞ്ച് വർഷം തടവ്. സിയൂൾ ഡിസ്ട്രിക്ട്റ്റ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സാംസംഗിന്‍റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയുടെ സഹായി ചോയി സൂൺസിലിന്‍റെ കമ്പനിയിലേക്ക് വൻതുക ലീ ഒഴുക്കിയെന്നാണു കേസ്. ഈ പ്രശ്നത്തിൽ ഇംപീച്ചു ചെയ്യപ്പെട്ട പ്രസിഡന്‍റ്  ഗ്യൂൻ ഹൈ നടപടി നേരിട്ടുവരുകയാണ്.സാംസംഗ് ഇലക്ട്രോണിക്സിന്‍റെ വൈസ് ചെയർമാനാണ് ലീ. ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ സാംസംഗിന്‍റെ വരുമാനം രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നിനു തുല്യമാണ്.

കൊച്ചി മെടോയില്‍ നിന്നുമൊരു പ്രണയഗാഥ

keralanews a love story from kochi metro

കൊച്ചി:ട്രെയിൻ ഓപ്പറേറ്ററുടെ കഴുത്തിൽ വരണമാല്യം ചാർത്തി സ്റ്റേഷൻ കൺട്രോളർ.കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളർ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്റർ അഞ്ചു ഹർഷനും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്.കണ്ണൂരുകാരനായ വിനീത് ശങ്കറിനെയും തിരുവനന്തപുരം സ്വദേശിനി അഞ്ജു ഹർഷനേയും ഒരുമിപ്പിച്ചത് കൊച്ചി മെട്രോയാണ്. കെ.എം.ആർ.എലിന് കീഴിൽ മെട്രോ ട്രെയിൻ എഞ്ചിൻ ഓപ്പറേറ്റർമാരായി കൊച്ചിയിൽ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ബംഗളൂരുവിൽ ട്രെയിനിംഗിന് പോയപ്പോഴാണ് കൂടുതൽ പരിചയപ്പെടുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിലാണ് ഇരുവരും വിവാഹവാർത്ത പങ്കുവച്ചത്.

ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം

keralanews group transfer in health department

തിരുവനന്തപുരം:സംസ്ഥാന ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം.531 ഗ്രേഡ് വൺ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരെയാണ് സ്ഥലം മാറ്റിയത്.പുതിയ നിയമനങ്ങൾ ഒന്നും നടത്താതെ മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.425 പേരും ഇന്ന് തന്നെ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഒഴിവാകും.ഇവർക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക.ഇതോടെ ഇവർക്ക് ഓണം അലവൻസുകളും പോലും നിഷേധിക്കപ്പെടുമെന്ന് പറയപ്പെടുന്നു.സാധാരണ ഗതിയിൽ ഏപ്രിൽ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്.അപ്പീൽ നല്കാൻ പോലും അവസരം നൽകാതെയാണ് ഇത്തവണ സ്ഥലം മാറ്റിയത്.ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് സ്ഥലം മാറ്റം നടത്തുന്നത്.

ഗുരുവായൂരിലെ ലോഡ്ജിൽ നാലംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു; കുട്ടി മരിച്ചു

keralanews family attemted to committ suicide in guruvayoor lodge child dead

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജ്മുറിയിൽ കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടിൽ സുനിലിന്‍റെ മകൻ ആകാശ് (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് സുനിൽ(36), ഭാര്യ സുജാത, മക്കളായ ആകാശ്, അമൽ (ആറ്) എന്നിവരടങ്ങുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഉച്ചയോടെ ലോഡ്ജിൽ മടങ്ങിയെത്തി പാൽപായസത്തിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു. വിഷം അകത്തു ചെന്ന് കുട്ടികൾ അവശനിലയിലോടെ ഇവർ ദേവസ്വം ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നുപുലർച്ചെ ആകാശ് മരിക്കുകയായിരുന്നു. ചികിത്സയിലുള്ള അമലിന്‍റെ നിലയും ഗുരുതരമാണ്.റബർ ടാപ്പിംഗ് തൊഴിലാളിയായ സുനിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പറയുന്നു. ഗുരുവായൂർ ടെന്പിൾ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്; ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയില്‍

keralanews fake experience certificate seven malayalee nurses arrested in damam

ദമാം:വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയിലായി. പിടിയിലായവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം. ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് പിടിക്കപ്പെട്ടിട്ടവരില്‍ പലരും.പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. വ്യാജ രേഖകള്‍ ഹാജരാക്കയിവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും അറിയുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

keralanews today atham

കണ്ണൂർ:പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.പൂവിളികളും ഓണപ്പാട്ടുകളുമായി ഇനി മലയാളികൾക്ക് ഓണക്കാലം.മലയാളികളുടെ വസന്ത കാലമാണ് ഓണക്കാലം.പൂവിളികളും ഓണത്തുമ്പിയും,ഊഞ്ഞാലാട്ടവും,പുലികളികളും സദ്യവട്ടവുമായി ഇനി പത്തുനാളുകൾ സന്തോഷത്തിന്റെ ഉത്സവ ദിനങ്ങൾ.അത്തം കഴിഞ്ഞ് പതിനൊന്നിനാണ് തിരുവോണം.പൂരാടം രണ്ടു ദിവസങ്ങളിലായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.പൂക്കളമിടലാണ് ഇനി കുട്ടികളുടെ പ്രധാന വിനോദം.വീട്ടു മുറ്റങ്ങളിൽ  നിന്നും വിദ്യാലയങ്ങൾ,സർക്കാർ ഓഫീസുകൾ , സ്വകാര്യ സ്ഥാപനങ്ങൾ ,തുടങ്ങി പൊതു നിരത്തുകൾ വരെ പൂക്കളങ്ങൾക്ക് വേദിയാകുന്നു. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന് നടക്കും. വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടൊയായി കൊച്ചി രാജാവ് തൃക്കാക്കര വാമന മൂർത്തിയെ ദർശിക്കൻ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര.പരിവാര സമേതം പല്ലക്കിൽ പോകുന്ന രാജാവിനെ കാണാൻ ഹിൽപാലസ് കൊട്ടാരം മുതൽ തൃക്കാക്കര വരെയുള്ള പാതയോരങ്ങളിൽ ജനങ്ങൾ കാത്തു നിൽക്കുമായിരുന്നു.അതിന്റെ ഓർമയാണ് ഇന്നും നടക്കുന്ന അത്തം ഘോഷയാത്ര.

ബാലകൃഷ്ണന്റെ മരണം;ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് അ​ന്വേ​ഷ​ണം തുടങ്ങി

keralanews crime detachment started investigation on balakrishanans death
പയ്യന്നൂര്‍: റിട്ട.സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംബരത്തെ ബാലകൃഷ്ണന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടും വ്യാജരേഖയുണ്ടാക്കി പരേതന്‍റെ സ്വത്തും പണവും തട്ടിയെടുത്തതായുമുള്ള കേസിന്‍റെ അന്വേഷണം ആഭ്യന്തരവകുപ്പിന്‍റെ നിർദേശപ്രകാരം ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറി. ഇതേത്തുടർന്ന് ക്രൈം ഡിറ്റാച്ച്മെന്‍റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാൻസിസ് കെൽവിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.കണ്ണൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലായി നടക്കുന്ന അന്വേഷണമായതിനാൽ പോലീസിന് പരിമിതിയുണ്ടെന്നും അതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും അന്വേഷണചുമതലയുള്ള പയ്യന്നൂർ സിഐ എം.പി. ആസാദ് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.ഇതേ ആവശ്യം ആക്‌ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടർന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നിർദേശപ്രകാരം തൃശൂർ റൂറൽ എസ്പി യോഗേഷ്ചന്ദ്ര അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറിയത്.