ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി 29 ന്

keralanews high court verdict on dileeps bail plea will be on 29th august

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും.കേസിന്റെ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു.പ്രതി ഭാഗത്തിന്റെ പ്രധാന വാദങ്ങൾ കേരള പോലീസിനെ പഴിചാരുന്ന വിധത്തിലുള്ളതായിരുന്നു.പ്രോസിക്യൂഷൻ വാദത്തിൽ ദിലീപ് വലിയ കള്ളങ്ങൾ പറയുന്ന ആളാണെന്നാണ് ചൂണ്ടിക്കാട്ടിയത്.പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ വിവരിക്കുന്ന രേഖകൾ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്കു കൈമാറിയിട്ടുണ്ട്. നിർണായക വിവരങ്ങൾ അന്വേഷണം അവസാനിക്കുന്നതിനു മുൻപ് പുറത്തു വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.അതിനാൽ അന്വേഷണ ഗതി പോലീസിനും കോടതിക്കും മാത്രമേ അറിയാൻ കഴിയുകയുള്ളൂ.കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

മഴയില്ല;കൃത്രിമ മഴ പെയ്യിക്കാൻ കേരളം തയ്യാറെടുക്കുന്നു

keralanews kerala is ready for artificial rain

തിരുവനന്തപുരം:മഴയിൽ കനത്ത കുറവ് വന്നതോടെ കൃത്രിമ മഴ പെയ്യിക്കാൻ കേരളം തയ്യാറടുക്കുന്നു.സെപ്റ്റംബർ അവസാനത്തോടെ പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരത്ത് മഴപെയ്യിക്കാനാണ് ആലോചിക്കുന്നത്.ഇതിനു മുന്നോടിയായി ശാസ്ത്രജ്ഞർ വി.എസ്.എസ്.സിയുടെ റഡാറുകൾ ഉപയോഗിച്ച് മഴമേഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. മഹാരാഷ്ട്ര,കർണാടക,ആന്ധ്രാ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം കൃത്രിമ മഴ പെയ്യിച്ചിട്ടുണ്ടെങ്കിലും കേരളം ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്.കക്കി ഡാമിന്റെ പരിസരത്തു പെയ്യാതെ നിൽക്കുന്ന മേഘങ്ങളിലേക്ക് സോഡിയം ക്ലോറൈഡോ പൊട്ടാസ്യം ക്ലോറൈഡോ ഉപയോഗിച്ചുള്ള പുകപടലങ്ങൾ കടത്തി വിടാനാണ് പദ്ധതി.ഇത് വിജയിച്ചില്ലെങ്കിൽ വിമാനം വഴിയുള്ള ക്ലൗഡ് സീഡിംഗ് നടത്തും.

താമരശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു

keralanews innova car fire while running at thamarasseri

താമരശ്ശേരി:താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂർണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.അപകടം ശ്രദ്ധയിൽപെട്ടയുടൻ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന് പുലർച്ചെ 3.30 മണിക്കായിരുന്നു അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു. ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടു യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഗുർമീതിനെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം

keralanews central govt asked haryana govt to provide tight security for judge

ന്യൂഡൽഹി:ബലാല്സംഗക്കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച സി.ബി.ഐ കോടതി ജഡ്ജിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹരിയാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു.ഗുർമീത് കുറ്റക്കാരനാണെന്നു വിധി വന്നതിനെ തുടർന്ന് ഇയാളുടെ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉത്തരവ്.ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്ജ് ജഗദീപ് സിങ്ങിന് ഏറ്റവും ശക്തമായ സുരക്ഷ  തന്നെ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു.ജഡ്ജിയുടെ സുരക്ഷാ ചുമതല സിആർപിഎഫ്, സിഐഎസ്എഫ് പോലുള്ള കേന്ദ്ര ഏജൻസികളെ ഏല്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

കെ.എസ്.ആർ.ടി.സി ബസ്സ് കടയിലേക്ക് പാഞ്ഞു കയറി 13 പേർക്ക് പരിക്ക്

keralanews 13injured in ksrtc bus accident in kottayam

കോട്ടയം:എം.സി റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി പതിമൂന്നുപേർക്ക് പരിക്കേറ്റു.ഏഴുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ല.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് സമീപത്തെ കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചാണ് നിന്നത്.ബ്രേക്ക് ചെയ്തപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു.പരിക്കേറ്റവരിൽ മൂന്നുപേർ സ്ത്രീകളാണ്.

ചാ​ണോ​ക്കു​ണ്ട് പാ​ല​ത്തി​ൽ ബ​സും ലോ​റി​യും കൂട്ടിയിടിച്ച് പാ​ലം ത​ക​ർ​ന്നു

keralanews bus and car collided in chanokkund bridge alakode
ആലക്കോട്: ചാണോക്കുണ്ട് പാലത്തിൽ ബസും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് പാലം അപകടാവസ്ഥയിൽ. ഇന്നലെ വൈകുന്നേരമാണ് തളിപ്പറമ്പ് ഭാഗത്ത് നിന്നും ആലക്കോട് മണക്കടവിലേക്കു പോവുകയായിരുന്ന ഷിയ ബസും ലോറിയും കൂട്ടിയിടിച്ചത്.ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന വീതിയേ പാലത്തിനുള്ളൂ. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു വശത്തു നിന്നുള്ള വാഹനം കടന്നു പോയ ശേഷമേ മറുഭാഗത്തെ വാഹനം പാലത്തിലേക്കു പ്രവേശിക്കാറുള്ളൂ. ഇന്നലെ പാലത്തിന്‍റെ പകുതിഭാഗത്തെത്തിയെ ലോറിയെ ശ്രദ്ധിക്കാതെ ബസ് ഡ്രൈവർ ബസ് പാലത്തിലേക്ക് ഓടിച്ചു കയറ്റിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ബസ് പാലത്തിന്‍റെ കൈവരികൾ പകുതിയോളം ഇടിച്ചുതകർത്തു. കൈവരികളിൽ തങ്ങിയാണ് ബസ് നിന്നത്. മുൻഭാഗത്തെ ടയറടക്കം കൈവരികൾ തകർത്ത് പുഴയിലേക്ക് ഇറങ്ങിയിരുന്നു. നിറയെ യാത്രക്കാരുമായി വന്ന ബസ് വൻ അപകടത്തിൽ നിന്നും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.അറുപതിലധികം വർഷത്തെ പഴക്കമുള്ള ചാണോക്കുണ്ട് പാലത്തിൽ അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ തന്നെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.കാലപ്പഴക്കം മൂലം തകർന്നുതുടങ്ങിയ പാലം പുനർനിർമിക്കാൻ പല നിവേദനങ്ങളും നാട്ടുകാർ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് ജനങ്ങൾ.പുതിയ പാലം വരാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

ജയിലിൽ റാം റഹിം സിങ്ങിന് പ്രത്യേക സെല്ലും സഹായിയും

keralanews special cell and assistance for ram rahim singh in jail

ചണ്ഡീഗഡ്:ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് ജയിലിൽ പ്രത്യേക പരിഗണന.കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ റാം റഹിം സിംഗിനെ റോഹ്തക് ജയിലിലേക്ക് മാറ്റുകയായിരുന്നു.ജയിലിൽ റഹിമിന് പ്രത്യേക സെല്ലാണ് നൽകിയിരിക്കുന്നത്.കൂടെ ഒരു സഹായിയെ കൂടി നിർത്തിയിരിക്കുകയാണെന്നാണ് ജയിലിനുള്ളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.തിങ്കളാഴ്ചയാണ് റാം റഹിം സിങ്ങിനുള്ള ശിക്ഷ കോടതി വിധിക്കുക.റഹീമിനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനെ തുടർന്ന് അനുയായികൾ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു.തുടർന്ന് ഹെലികോപ്റ്ററിലാണ് ഇയാളെ റോഹ്ത്തക്കിൽ എത്തിച്ചത്.റോഹ്ത്തക്കിലെ പോലീസ് ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റി ഇയാളെ അവിടെ താമസിപ്പിക്കുകയും സംഘർഷങ്ങൾക്ക് അയവു വന്ന ശേഷം വൈകിട്ടോടെ ജയിലിൽ എത്തിക്കുകയുമായിരുന്നു. തിങ്കളാഴ്ച വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരിക്കും കോടതി നടപടികൾ നടത്തുക. പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലും ഡൽഹിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31

keralanews last date for linking aadhaar and pancard is august31

ന്യൂഡൽഹി:ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31.ഈ തീയതിക്ക് മുൻപ് തന്നെ നികുതിദായകർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നു യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഓ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു.സർക്കാർ സബ്‌സിഡികൾ,ക്ഷേമ പദ്ധതികൾ,മാറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേ തീരൂ.ആധാർ-പാൻ ബന്ധിപ്പിക്കൽ ആദായനികുതി നിയമത്തിൽ ഭേദഗതികൾ വരുത്തി കൊണ്ടുവന്നതാണ്.അതിനാൽ ബന്ധിപ്പിക്കൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാർ നിയമത്തെ പറ്റി സുപ്രീം കോടതിയുടെ വിധിയിൽ ഒന്നും പറഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ പാർലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ആധാർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യ കത്തുന്നു;അനവധിപേർ കൊല്ലപ്പെട്ടു

keralanews conflict is spreading in north india

പഞ്ച്കുള:ആൾ ദൈവത്തിനു വേണ്ടി അനുയായികളായ ലക്ഷങ്ങൾ തെരുവിലിറങ്ങിയതോടെ വൻ കലാപം പൊട്ടിപ്പുറപ്പെട്ടു.അനവധിപേരാണ് പ്രതിഷേധക്കാരുടെ ആക്രമണത്തിലും പോലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇപ്പോൾ പതിനേഴാണ് പുറത്തു വന്നതെങ്കിലും ഇതിന്റെ എത്രയോ ഇരട്ടിപ്പേർ കൊല്ലപ്പെട്ടതായാണ് അഭ്യൂഹം.പഞ്ച്കുളയില്‍ ആക്രമണം പടരുകയാണ്. ദേര സച്ച സൌദ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്.റാം റഹീം സിങിന്‍റെ ആരാധകര്‍ പലയിടത്തും വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും വാഹനങ്ങള്‍ക്കാണ് തീയിട്ടിട്ടുള്ളത്. റാം റഹീമിനെ റോഹ്ത്തക്കിലേക്ക് മാറ്റിയതായാണ് സൂചന.സൈന്യം ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി  സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അക്രമകാരികള്‍ റസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് കടന്നു.പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിന് തീയിട്ടു. ബദീന്ദ, മന്‍സ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയില്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ക്കാണ് തീയിട്ടത്. ഒരു ബസിനും തീയിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ദേര സച്ച സൌദയുടെ ആസ്ഥാനമായ സിര്‍സയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി.മാധ്യമങ്ങളുടെ ഒബി വാനുകളും ആക്രമണത്തിന് ഇരയായി.

കുമരകത്ത് റിസോർട്ടിൽ ഏ​ഴു വ​യ​സു​കാ​ര​ൻ മു​ങ്ങി​ മരിച്ചു

keralanews seven year old boy died in a resort in kumarakam
കോട്ടയം: കുമരകത്തെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. സൗദി അറേബ്യ സ്വദേശി അലാബിൻ മജീദ് ഇബ്രാഹിം (ഏഴ്) ആണ് മരിച്ചത്. റിസോർട്ടിൽ വ്യാഴാഴ്ച വൈകുന്നേരം 6.45നാണ് സംഭവം. മരണകാരണം എന്താണെന്ന് കൂടുതൽ അന്വേഷണത്തിനുശേഷമേ വ്യക്തമാകുവെന്നു കുമരകം എസ്ഐ രജൻകുമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.റിസോർട്ടിലെ കുട്ടികൾക്കായുള്ള സ്വിമ്മിംഗ് പൂളിൽ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ അലാബിൻ മുങ്ങി താഴുകയായിരുന്നു. റിസോർട്ട് ഉടമകളും ജീവനക്കാരും ചേർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ച് കുട്ടികളടക്കം ഏഴംഗ സൗദി കുടുംബം മൂന്നു ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് കുമരകത്തെത്തിയത്. മക്കളിൽ നാലാമത്തെ കുട്ടിയാണ് മരിച്ചത്. മുതിർന്ന സഹോദരങ്ങൾക്കൊപ്പം കുട്ടികളുടെ നീന്തൽകുളത്തിൽ ഇറങ്ങി കുളിക്കുന്നതിനിടെ അലാബിൻ മുങ്ങി താഴുകയായിരുന്നു. അതേസമയം മകൻ മരിക്കാൻ ഇടയായ സംഭവത്തിൽ റിസോട്ടിനെതിരെ കുടുംബം.മകൻ മരിച്ചതല്ലെന്നും കൊന്നതാണെന്നും മജീദിന്റെ പിതാവ് ആരോപിച്ചു.റിസോട്ടിൽ സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തതു ചൂണികാണിച്ച മജീദിന്റെ പിതാവ് ഇബ്രാഹിം മകന്റെ മരണത്തിന്റെ ഉത്തരവാദിത്തം റിസോർട് അധികൃതർ ഏറ്റെടുക്കണമെന്നും പറഞ്ഞു.