മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു

keralanews a three storey building collapses in mumbai

മുംബൈ:മുംബൈയിൽ പക്മോഡീയ നഗരത്തിൽ  മൂന്നു നില കെട്ടിടം തകർന്നു വീണു.20 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തിരക്കേറിയ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഇവിടെ വ്യാഴാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്.കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടമാണ് തകർന്നു വീണത്.ഇവിടെ ഇരുപതിലേറെ പേർ താമസിക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.അഗ്നിശമന സേനയുടെ പത്തു യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കൊള്ളയടിച്ചു

keralanews robbery in ksrtc bus

ബെംഗളൂരു:കർണാടകയിൽ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക്  പോയ ബസിലെ യാത്രക്കാരാണ് കൊള്ളയടിക്കപ്പെട്ടത്.നാലംഗ സംഘമാണ് കൊള്ളയടിച്ചതെന്നാണ് വിവരം.യാത്രക്കാർ ചിക്കനെല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.യാത്രക്കാരുടെ സ്വർണ്ണവും പണവുമെല്ലാം ഇവർ കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.വ്യാഴാച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ബസ് ചിക്കനെല്ലൂർ എന്ന സ്ഥലത്ത് നിർത്തിയപ്പോഴായാണ് സംഭവം. പ്രാഥമികാവശ്യത്തിനായി ഡ്രൈവർ ബസ്  റോഡരികിൽ നിർത്തിയിട്ടപ്പോൾ ബൈക്കിലെത്തിയ നാലംഗസംഘം യാത്രക്കാരെന്ന തരത്തിൽ ബസിലേക്ക് കയറുകയായിരുന്നു.ബസിൽ കയറിപ്പറ്റിയ ഇവർ പിന്നീട് ആയുധങ്ങൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.യാത്രക്കാരുടെ കഴുത്തിൽ ആയുധങ്ങൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവർ കവർച്ച നടത്തിയത്.നാലുപേരിൽ ഒരാൾ ബസിന്റെ മുൻവശത്തും ഒരാൾ പിൻവശത്തും നിലയുറപ്പിച്ചിരുന്നു.ഒരാൾ ബൈക്ക് ബസിനു കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചിരുന്നു.പെട്ടെന്നുള്ള അക്രമണമായതിനാൽ ഭയന്നുപോയെന്നും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും യാത്രക്കാർ വ്യക്തമാക്കി. ബസിലെ യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം

സ്വാശ്രയ മെഡിക്കൽ പ്രവേശനം;കോഴ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി

keralanews admission gained by paying bribe will be cancelled

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കോഴ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴ കൊടുക്കാൻ ആരും തയാറാവരുത്. അങ്ങനെ ചെയ്താൽ ആ പ്രവേശനം നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.ബാങ്ക് ഗാരന്‍റി ഇല്ലെന്ന കാരണത്താൽ ആർക്കും പ്രവേശനം നഷ്ടപ്പെടില്ല. പാവപ്പെട്ട വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും. സ്വാശ്രയ കോളജുകളിലേക്ക് എല്ലാ അലോട്ട്മെന്‍റും നടത്തുന്നത് സർക്കാരാണ്. പ്രവേശനത്തിനായി കോഴ വാങ്ങാനുള്ള മാനേജുമെന്‍റുകളുടെ ഏജന്‍റുമാരുടെ ചതിക്കുഴിയിൽ വിദ്യാർഥികളും രക്ഷിതാക്കളും വീഴരുതെന്നും ശൈലജ പറഞ്ഞു.

അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ

keralanews 99% of banned 1000rupee notes returned rbi

ന്യൂഡൽഹി:രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം ആയിരം രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്  റിസേർവ് ബാങ്ക്.ആയിരത്തിന്റെ 670 കോടി നോട്ടുകൾ ഉണ്ടായിരുന്നതിൽ 8.9 കോടി നോട്ടുകളാണ് മടങ്ങിയെത്താതിരുന്നത്.തിരിച്ചെത്തിയ നോട്ടുകളിൽ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.നോട്ട് നിരോധനത്തിന് ശേഷം നവംബർ ഒമ്പതിനും ഡിസംബർ 31 നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിതരണം ചെയ്തതായും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

ലീഗ് നേതാവ് കെ.എം ഷാജിയുടെ വീടിനു നേരെ കല്ലേറ്

keralanews attack towards km shaji mlas house

കണ്ണൂർ:അഴീക്കോട് മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ അക്രമം അഴിച്ചു വിട്ടത്.കല്ലേറിൽ വീടിനു മുൻവശത്തെ രണ്ട് ജനൽ ചില്ലുകൾ തകർന്നു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വയനാട് സ്വദേശിയാണ് കെ.എം ഷാജി.അഴീക്കോട് മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുത്ത് കോഴിക്കോട്ടേക്ക് തിരിച്ച ഉടനെയാണ് അക്രമം നടന്നത്

വിനായകന്റെ മരണം;പോലീസുകാർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

keralanews vinayakans death the police approached high court for anticipatory bail

തൃശൂർ:ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ പോലീസുകാർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.പാവറട്ടി സ്റ്റേഷനിലെ സാജൻ,ശ്രീജിത്ത് എന്നിവരാണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.തൃശൂർ ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.ജാമ്യാപേക്ഷ സെപ്റ്റംബറിൽ ഹൈക്കോടതി പരിഗണിക്കും.ഈ പോലീസുകാർ ഇപ്പോൾ സസ്പെന്ഷനിലാണ്.കഴിഞ്ഞ മാസമാണ് വിനായകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ജീവനൊടുക്കിയത്. പോലീസ് മർദനം മൂലമാണ് വിനായകൻ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.

സെൻകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

keralanews high court blocked the arrest of tp senkumar

കൊച്ചി:വ്യാജരേഖകൾ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസിൽ മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു.കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.വ്യാജരേഖ നൽകി അവധി ആനുകൂല്യം പറ്റിയെന്ന പരാതിയിലാണ് സെന്കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.കേസിൽ സെൻകുമാറിന് സമൻസ് നല്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം; സ്പോ​ട്ട് അ​ഡ്മി​ഷ​ൻ തു​ട​ങ്ങി

keralanews self financing medical admission spot admission started

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള അലോട്ട്മെന്‍റ് നടപടികൾ പൂർത്തിയായതിനു ശേഷം ഒഴിവു വന്നിട്ടുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിലാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് മാത്രമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കുമിടെയാണ് അഡ്മിഷൻ നടക്കുന്നത്. അഞ്ചു ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്‍റിയും ഉൾപ്പെടെ 11 ലക്ഷമാണ് വിദ്യാർഥികൾക്ക് പ്രവേശനത്തിനു വേണ്ടത്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ബാങ്ക് ഗ്യാരന്‍റിയുമായി ബന്ധപ്പെട്ട കടുത്ത ആശങ്കകൾ നിലനിൽക്കുന്നതിനിടെ നിരവധി വിദ്യാർഥികൾ സീറ്റുപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു. ഫീസ് കുത്തനെയുയർത്തിയ സുപ്രീം കോടതി വിധിക്കെതിരേ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും കഴിഞ്ഞ രണ്ടു ദിവസവും അലോട്ട്മെന്‍റ് നടക്കുന്ന കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയിരുന്നു.അതിനിടെ വിധി വന്നതിനു പിന്നാലെ ചില കോളജുകൾ ബോണ്ടിനു പകരം ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബാങ്ക് ഗ്യാരണ്ടിയുടെ പേരു പറഞ്ഞ് വിദ്യാർഥികളെ മടക്കി അയച്ചതിനു ശേഷം ആ സീറ്റുകൾ സ്പോട്ട് അഡ്മിഷനിൽ വൻ തുകയ്ക്കു വിൽക്കുന്നതിനു വേണ്ടിയാണെന്നും പ്രവേശനം ഉപേക്ഷിച്ചു മടങ്ങിപ്പോയ ചില വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആരോപിച്ചിരുന്നു.

ടി.പി വധക്കേസ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ ഹൈക്കോടതിയിൽ

keralanews k k rama approached high court demanding cbi inquiry in tp murder case

കൊച്ചി:ടി.പി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു.സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രമാദമായ കേസ് കഴിഞ്ഞ സർക്കാർ സിബിഐക്ക് കൈമാറിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹർജി നൽകുന്നത്.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കെ.കെ രമ ആരോപിക്കുന്നത്.പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്.അക്രമികൾ എത്തിയ വാഹനം സിപിഎം നേതാവ് പി.ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണെന്നു വ്യക്തമായിട്ടുണ്ടെങ്കിലും കേസിലെ ഒരു ഘട്ടത്തിൽ പോലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.

ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി

keralanews deadline extended for making aadhaar mandatory for getting govt benefits

ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ആധാർ നിർബന്ധമാക്കാനുള്ള അവസാന തീയതി ഡിസംബർ  31 ലേക്ക് നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.നേരത്തെ ഇത് സെപ്റ്റംബർ 30 ആയിരുന്നു.ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അറ്റോർണി ജനറൽ പുതിയ തീയതി കോടതിയിൽ അറിയിച്ചത്.അതേസമയം ആധാർ നിർബന്ധമാക്കാനുള്ള സർക്കാർ ഉത്തരവ് തടയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.