പഞ്ചാബിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി വിദ്യാർത്ഥിയടക്കം മൂന്നുപേർ മരിച്ചു
കാസർകോഡ്:പഞ്ചാബിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാസർകോഡ് സ്വദേശിയായ വിദ്യാർത്ഥിയടക്കം മൂന്നുപേർ മരിച്ചു.പീലിക്കോട് കണ്ണങ്കയ്യിലെ വനജ-സുഭാഷ് ദമ്പതികളുടെ മകൻ പി.നന്ദകിഷോർ(20),ഡൽഹി സ്വദേശി റാൽഹൻ,ആന്ധ്രാപ്രദേശ് സ്വദേശി സോനു ഗുപ്ത എന്നിവരാണ് മരിച്ചത്.ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഇവർ.പഞ്ചാബിലെ ഫഗവാര എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്.വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് നന്ദകിഷോറിന്റെ ബന്ധുക്കൾ പഞ്ചാബിലേക്ക് പുറപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
മാഡം കാവ്യയാണെന്ന വെളിപ്പെടുത്തൽ;പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാമാധവനെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വേണ്ടിവന്നാൽ സുനിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്.ഇക്കാര്യത്തിൽ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും.ബുധനാഴ്ച സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു തന്റെ മാഡം കാവ്യാമാധവനാണെന്നു സുനി വെളിപ്പെടുത്തിയത്.”ഞാൻ കള്ളനല്ലേ,കള്ളന്റെ കുമ്പസാരം എന്തിനാണ് കേൾക്കുന്നത്” എന്ന് ചോദിച്ചായിരുന്നു മാഡത്തെ പറ്റി സുനി വെളിപ്പെടുത്തിയത്.സുനിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇതിന്റെ ഭാഗമായി കാവ്യാമാധവനെ ചോദ്യം ചെയ്തേക്കുമെന്നും അന്വേഷണസംഘം കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
കെ.എം.ഷാജിയുടെ വീട് ആക്രമിച്ച കേസ്: ലീഗ് പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
മുംബൈയിൽ കെട്ടിടം തകർന്നു വീണ സംഭവം;നാലു പേർ മരിച്ചു
മുംബൈ:പാക്മോഡിയാ നഗരത്തിൽ മൂന്നു നില കെട്ടിടം തകർന്നു വീണ സംഭവത്തിൽ നാലുപേർ മരിച്ചു.12 പേർക്ക് പരിക്കേറ്റു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.പാകമോഡിയാ മൗലാനാ ഷൗക്കത് അലി റോഡിലുള്ള ആർസിവാല എന്ന കെട്ടിടമാണ് തകർന്നത്.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പതിനൊന്നുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയുംചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി വരികയാണ്.കെട്ടിടത്തിന്റെ കാലപ്പഴക്കവും രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയുമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഇന്നും തുടരും
തിരുവനന്തപുരം:എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഇന്നും തുടരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് സ്പോട്ട് അലോട്ട്മെന്‍റ് തുടങ്ങിയത്. 8000 റാങ്ക് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്കുമാണ് ഇന്നലെ അലോട്ട്മെന്‍റ് നടത്തിയത്.8000 മുതല്‍ 25000 റാങ്ക് വരെയുള്ളവര്‍ക്ക് രാവിലെ 9 മുതല്‍ 2 മണിവരെയും 25000 ത്തിന് മുകളില്‍ റാങ്കുള്ളവർ 2 മണി മുതലുമാണ് അലോട്ട്മെന്‍റിന് ഹാജരാകേണ്ടത്.
കതിരൂർ മനോജ് വധക്കേസിൽ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും
കണ്ണൂർ:കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും.സിബിഐയുടെ അനുബന്ധ കുറ്റപത്രത്തിൽ ജയരാജൻ ഇരുപത്തിയഞ്ചാം പ്രതിയാണ്.2014 സെപ്റ്റംബർ ഒന്നിനാണ് കിഴക്കേ കതിരൂരിലെ മനോജിനെ വാഹനത്തിനു നേരെ ബോംബെറിഞ്ഞ ശേഷം വണ്ടിയിൽ നിന്നും വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ,പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനൻ എന്നിവരടക്കം 25 സിപിഎം പ്രവർത്തകർ കേസിൽ പ്രതികളാണ്.ഗൂഢാലോചന കേസിൽ പ്രതിയായ പി.ജയരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മദ്യവും ലഹരി ഉത്പന്നങ്ങളും പിടികൂടാൻ കൂട്ടുപുഴയിൽ 24 മണിക്കൂർ പിക്കറ്റ് പോസ്റ്റ്
ഇരിട്ടി: കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക് മദ്യവും ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതു തടയാന്‍ കേരള-കര്‍ണാടക അതിർത്തിയായ കൂട്ടുപുഴയില്‍ പോലീസ് 24 മണിക്കൂര്‍ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി. രാപ്പകല്‍ വാഹന പരിശോധന നടത്തുന്നുണ്ട്. ബസുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ എം.ആര്‍. ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂട്ടുപുഴ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തമിഴ്‌നാട്ടുകാരായ യുവതികളെ സ്ത്രീകളുടെ പോക്കറ്റടിക്കേസില്‍ പിടികൂടിയതിനാല്‍ പോലീസ് ഓണത്തിരക്കില്‍ ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാന്‍ ബസ് സ്റ്റാൻഡിലും പരിസരത്തും ജാഗ്രത പാലിക്കുന്നുണ്ട്. കഴിഞ്ഞദിവസം വിദ്യാര്‍ഥിനിയുടെ ബാഗ് ബസ് യാത്രയ്ക്കിടയില്‍ കൃത്രിമ തിരക്ക് ഉണ്ടാക്കി മുറിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് മധുര സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർക്കാർ ബാങ്ക് ഗാരന്‍റി നൽകും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബാങ്ക് ഗാരന്‍റി നല്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ മൂന്നാം കക്ഷിയുടെ വ്യക്തിഗത ഗാരന്‍റിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ബാങ്ക് ഗാരന്‍റി നൽകും. വ്യക്തിഗത ഗാരന്‍റിക്ക് പുറമെ സർക്കാർ ഗാരന്‍റിയും നൽകും.ബാങ്കുകളുമായി ചർച്ച നടത്തി വിദ്യാർഥികൾക്ക് സഹാ യകരമായ ധാരണയുണ്ടാക്കുന്നതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അതിന്‍റെ അടി സ്ഥാനത്തിലാണ് ബാങ്ക് പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയത്.ബാങ്ക് ഗാരന്‍റിയുടെ കാലാവധി ആറുമാസമായിരിക്കും. സെപ്റ്റംബർ അഞ്ചു മുതൽ ബാങ്ക് ഗാരന്‍റി കൊടുത്തുതുടങ്ങും. പ്രവേശനം ലഭിച്ചുവെന്ന് കോളജ് അ ധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതം ബാങ്ക് ബ്രാഞ്ചിന് വിദ്യാർഥി അപേക്ഷ നൽകണം. സ്വാശ്രയ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലിനായിരിക്കും ഗാരന്‍റി നൽകുക.ദാരിദ്യ്ര രേഖയ്ക്ക് താഴെയുളളവർക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യബന്ധനം, കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളള വിദ്യാർഥികൾക്കും ബാങ്കുകൾ ഗാരന്‍റി കമ്മീഷൻ ഈടാക്കുന്നതല്ല.
കടലിൽ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ന്യൂഡൽഹി:മോശം കാലാവസ്ഥയെ തുടർന്ന് കടലിൽ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. ഗുജറാത്ത് തീരത്ത് നിന്നും കടലിൽ പോയ എട്ടു ബോട്ടുകളാണ് കടലിൽ കുടുങ്ങിയത്.കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്റ്ററും നാല് കപ്പലും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.