പ​ഴ​ശി ഡാ​മി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം 11 മു​ത​ൽ നി​രോ​ധി​ക്കും

keralanews traffic on the pazhassi dam will be halted from 11th of this month

ഇരിട്ടി: പഴശി പദ്ധതിയുടെ ഷട്ടറിന്‍റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡാമിലൂടെയുള്ള ഗതാഗതം 11 മുതല്‍ ഒരുമാസത്തേക്ക് നിരോധിക്കും. ഒക്ടോബര്‍ 15 വരെയാണ് ഡാമിനു മുകളിലൂടെയുള്ള റോഡ് അടച്ചിട്ടുകൊണ്ട് അറ്റകുറ്റപ്പണി നടത്തുന്നത്.കഴിഞ്ഞവര്‍ഷമാണ് ഷട്ടറിന്‍റെ ചോര്‍ച്ച തടയുന്നതിന് അറ്റകുറ്റപ്പണി ആരംഭിച്ചത്. പുതുതായി സ്ഥാപിച്ച ഷട്ടറുകളുടെ ഇരുവശങ്ങളിലും സിമന്‍റ് മിശ്രിതം സ്പ്രേ ചെയ്ത് ചോര്‍ച്ചയും പൂപ്പലുകളും തടയുന്നതിനുള്ള പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ നടത്തുന്നത്.നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെങ്കില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കണമെന്ന പഴശി ജലസേചനവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഗതാഗതനിയന്ത്രണത്തിന് അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും രൂക്ഷമായ വര്‍ള്‍ച്ച കണക്കാക്കി അറ്റകുറ്റപ്പണി നിര്‍ത്തിവച്ച് ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കുകയായിരുന്നു. ഇത്തവണയും നേരത്തെ ഷട്ടര്‍ അടയ്ക്കുന്നതിന് വേണ്ടിയാണ് ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അണക്കെട്ടിലൂടെ ഗതാഗതം നിരോധിക്കുന്നതോടെ കുയിലൂര്‍, പടിയൂര്‍ വെള്ളിയമ്പ്ര ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.

സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ആ​ർ​എ​സ്എ​സ് സേ​വാകേ​ന്ദ്ര​വും ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റും ത​ക​ർ​ത്തു

keralanews cpm activist injured rss sevakendra and bus sheltar destroyed

മട്ടന്നൂർ: നെല്ലൂന്നിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാ കേന്ദ്രത്തിനും ബസ് വെയിറ്റിംഗ് ഷെൽട്ടറിനു നേരേയും ആക്രമണം. വെട്ടേറ്റ സിപിഎം പ്രവർത്തകനായ നെല്ലൂന്നിയിലെ വിശാലയിൽ പി. ജിജീഷി (30)നെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 ഓടെ നെല്ലൂന്നിയിൽ നിന്നു വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാറിലെത്തിയ സംഘമാണ് ജിജീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വലതു കൈയ്ക്കാണ് വെട്ടേറ്റത്.ഇതിന്‍റെ തുടർച്ചയായാണ് തിങ്കളാഴ്ച രാവിലെ നെല്ലൂന്നിയിൽ ടൗണിലെ സേവാ കേന്ദ്രത്തിനും ബസ് വെയിറ്റിംഗ് ഷെൽട്ടറിനു നേരെയും ആക്രമണമുണ്ടായി. സേവാ കേന്ദ്രത്തിലെ ഫർണിച്ചറുകൾ അടിച്ചു തകർക്കുകയും പി.കെ.ചന്തുക്കുട്ടിയുടെ സ്മരണയ്ക്കായി നിർമിച്ച ഷെൽട്ടറുമാണ് തകർത്തത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ ഭാഗമായി കെട്ടിയ ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും കത്തിച്ചതായും പരാതിയുണ്ട്. സംഘർഷ സ്ഥലത്ത് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി

keralanews flight skids off runway in nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി.ഇന്നലെ പുലർച്ചെയാണ് സംഭവം.അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ IX 452 വിമാനമാണ് അപകടത്തിൽപ്പെട്ടത്.റൺവേയിൽ നിന്നും പാർക്കിങ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു.വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.വിമാനത്തിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞു പോയിരുന്നു. പിൻവശത്തെ രണ്ടു ടയറുകൾ ഓടയിൽ കുടുങ്ങി കിടക്കുകയാണ്.ലഗേജുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തെ വാതിൽ തുറക്കാൻ കഴിഞ്ഞിട്ടില്ല.അതിനാൽ ചില യാത്രക്കാരുടെ ലഗേജുകൾ ഇനിയും പുറത്തെടുക്കാൻ ആയിട്ടില്ല.കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകട കാരണമെന്നും യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു

keralanews senior media activist gouri lankesh was shot dead

ബെംഗളൂരു:മുതിർന്ന മാധ്യമ പ്രവത്തകയും ലങ്കേഷ് പത്രിക എഡിറ്ററുമായ ഗൗരി ലങ്കേഷ്(55) ബെംഗളൂരുവിലെ വസതിയിൽ വെടിയേറ്റ് മരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെ രാജരാജേശ്വരി നഗർ ഐഡിയൽ ലെ ഔട്ടിലെ വീട്ടിലെത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ഗേറ്റ് തുറക്കുന്നതിനിടയിൽ അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നു സൂചനയുണ്ട്. ഏഴു റൌണ്ട് വെടിയുതിർത്തത്തിൽ മൂന്നെണ്ണം ശരീരത്തിൽ തുളച്ചു കയറി. വീടിന്റെ വാതിലിനു മുൻപിൽ തളർന്നു വീണ ഗൗരി സംഭവസ്ഥലത്തു തന്നെ മരിച്ചു.

നടൻ ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുത്തു

keralanews dileep reached his house and attend his fathers sraadha ceremony

ആലുവ:നടൻ ദിലീപ് കനത്ത പോലീസ് കാവലിൽ വീട്ടിലെത്തി അച്ഛന്റെ ശ്രദ്ധചടങ്ങിൽ  പങ്കെടുത്തു മടങ്ങി.രാവിലെ എട്ടു മണി മുതൽ പത്തുമണി വരെയാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്.ആലുവ നദീതീരത്തിനു സമീപമുള്ള വീട്ടിൽ വെച്ചാണ് ചടങ്ങുകൾ നടത്തിയത്. അമ്മയ്ക്കും മകൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്.ചടങ്ങിന് ശേഷം പത്തു മണിയോടെ ദിലീപിനെ തിരികെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേ ദിലീപിനെ പുറത്തേക്ക് വിടരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചിലവുകൾ സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ദിലീപിന് അനുമതി നൽകിയത്.

കെഎസ്ആര്‍ടിസിയിലെ കൊള്ള: മൂന്ന് പേര്‍ കൂടി പിടിയില്‍

keralanews loot in ksrtc bus three more arrested
മൈസൂര്‍: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.ഇപ്പോള്‍ പിടിയിലായ മൂന്നുപേരെയും കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതിയായ മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് യാത്രക്കാരുടെ പേഴ്‌സും മറ്റ് വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇപ്പോള്‍ പിടിയിലായവരും മാണ്ഡ്യ സ്വദേശികളാണ്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൈസൂരിനടുത്തുള്ള ഛന്നപട്ടണയില്‍ വെച്ച് മാരകായുധങ്ങളുമായി ബസില്‍ അതിക്രമിച്ചു കടന്ന നാലംഗ സംഘം യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു.

നാദാപുരത്ത് ഷവർമ കഴിച്ച അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു

keralanews five persons were affected by food poisoning

കോഴിക്കോട്:നാദാപുരത്ത് ഷവർമ കഴിച്ച അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.ചേലക്കാട് സ്വദേശികളായ അജീഷ്,ഷിജി,ആരാധ്യ,കുമ്മനംകോട് സ്വദേശികളായ അഭിജിത്,ആദിജിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌. ഇവർ ഇപ്പോൾ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിന് ശേഷം ഇവർ ഷവർമ കഴിച്ച കട പോലീസെത്തി അടപ്പിച്ചു.

മന്ത്രിസഭാ പുനഃസംഘടന;നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി, കണ്ണന്താനത്തിന് ടൂറിസം

keralanews cabinet reshuffle nirmala sitaraman minister of defence kannathanam tourism

ന്യൂഡൽഹി:ഒന്‍പത് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിര്‍മല സീതാരാമനടക്കം നാലു മന്ത്രിമാരെ ക്യാബിനറ്റ് മന്ത്രിമാരായും ഉയര്‍ത്തി. അല്‍ഫോണ്‍സ് കണ്ണന്താനം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധിയായി. നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ധിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രി കൂടിയാവുകയാണ് നിര്‍മല സീതാരാമന്‍.സഹമന്ത്രിമാരില്‍ അവസാനക്കാരനായാണ് നിലവില്‍ പാരലമെന്റ് അംഗമല്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദി സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള ആദ്യകേന്ദ്രമന്ത്രിയായി അപ്രതീക്ഷിതമായാണ് കണ്ണന്താനത്തിന്റെ കടന്ന് വരവ്. രാവിലെ പത്തരയോടെ ആരംഭിച്ച ചടങ്ങില്‍ ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനകയറ്റം ലഭിച്ചവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ധര്‍മേന്ദ്ര പ്രധാന്‍ (നൈപുണ്യ വികസനം), പിയൂഷ് ഗോയല്‍ (റെയില്‍വേ), നിര്‍മല സീതാരാമന്‍ (പ്രതിരോധം), മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍.തുടര്‍ന്ന് പുതുമുഖങ്ങളായി 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ശിവ പ്രതാപ് ശുക്ല (ധനകാര്യം), അശ്വിനി കുമാര്‍ ചബേ(ആരോഗ്യം, കുടുംബക്ഷേമം), വീരേന്ദ്രകുമാര്‍, അനന്ത്കുമാര്‍ ഹെഗഡെ, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പൂരി, ഗജേന്ദ്ര സിങ് ശെഖാവത്ത് (കൃഷി), സത്യപാല്‍ സിങ്(മനുഷ്യവിഭവശേഷി) എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമെ മന്ത്രിമാരായി ചുമതലയേറ്റത്.

കണ്ണൂരിലേക്കുള്ള രാസവസ്തു കലർന്ന പാൽ പിടികൂടി

keralanews chemical component mixed milk seized

പാലക്കാട്:മീനാക്ഷിപുരത്തെ പാൽ പരിശോധന കേന്ദ്രത്തിൽ നിന്നും വീണ്ടും രാസവസ്തു കലർത്തിയ പാൽ പിടികൂടി.ഇരുപതോയൊമ്പതാം തീയതി പിടികൂടിയ കവർ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.ഇത്തവണ കാർബണേറ്റിന്റെ അംശമാണ് കണ്ടെത്തിയത്.പാൽ പിരിയാതിരിക്കാൻ അലക്കുകാരം ചേർത്തതാണെന്നാണ് കരുതുന്നത്. ശനിയാഴ്ച പുലർച്ചെ ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പരിശോധന കേന്ദ്രത്തിലെത്തിയ ടാങ്കറിലെ സാമ്പിളിലാണ് കാർബണേറ്റിന്റെ അംശം കണ്ടെത്തിയത്.ദിണ്ടിക്കലിൽ നിന്നും കണ്ണൂരിലേക്കുള്ളതായിരുന്നു പാൽ.അമ്മാൻ ഡയറി ഫുഡ്സ് എന്ന പേരിലുള്ള സ്ഥാപനത്തിൽ നിന്നുള്ളതായിരുന്നു പാൽ.തുടർന്ന് പാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.ഇവർ സാമ്പിളെടുത്ത് പരിശോധനയ്ക്കായി കാക്കനാട്ടെ പരിശോധന കേന്ദ്രത്തിലേക്കെത്തിച്ചു.പാൽ ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നതിനായി കാസ്റ്റിക് സോഡാ ചേർക്കുന്ന പതിവുണ്ട്.ഇത് കുട്ടികളുടെ ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

പ​ഴ​ശി​ സാ​ഗ​ര്‍ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി;നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും

keralanews construction of pazhassi sagar mini electric project will commence soon

ഇരിട്ടി: പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണം ഉടൻ തുടങ്ങും. പദ്ധതിയുടെ നടത്തിപ്പിനായി ചാവശേരിയിൽ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ടെൻഡറിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ തമിഴ്‌നാട്ടിലെ ഈറോഡ് ആര്‍ എസ് ഡവലപ്പേഴ്‌സായിരിക്കും പദ്ധതിയുടെ നിര്‍മാണം നടത്തുക. ഓണാവധിക്കുശേഷം നടക്കുന്ന കെഎസ്ഇബിയുടെ ബോര്‍ഡ് യോഗം ടെന്‍ഡര്‍ അംഗീകരിച്ചു മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. 50 കോടിയുടെ സിവില്‍ പ്രവൃത്തിയായിരിക്കും ഉടന്‍ ആരംഭിക്കുന്നത്. ട്രാന്‍സ്മിഷന്‍ പ്രവൃത്തിയും യന്ത്രങ്ങൾ വാങ്ങലും രണ്ടാം ഘട്ടത്തില്‍ ടെൻഡര്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് 79.85 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പദ്ധതിക്ക് നേരത്തെ വൈദ്യുതി വകുപ്പും ജല വിഭവ വകുപ്പും തമ്മിൽ തത്വത്തില്‍ ധാരണയായെങ്കിലും വൈദ്യുതി ഉത്പാദനത്തിനായി സംഭരണിയുടെ ഷട്ടറുകള്‍ എല്ലാ സമയവും അടച്ചിടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാപ്രശ്‌നം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.ഡാം സുരക്ഷാ അഥോറിറ്റിയുടെ അനുമതികൂടി കഴിഞ്ഞ ദിവസം ലഭിച്ചതോടെ പദ്ധതിക്കുള്ള മുഴുവന്‍ തടസങ്ങളും നീങ്ങിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വൈദ്യുതി വകുപ്പും ജല വിഭവ വകുപ്പും സംയുക്തമായി മേല്‍നോട്ടം വഹിക്കാനാണ് ഡാം സുരക്ഷാ അഥോറിട്ടി നിര്‍ദേശിച്ചിരിക്കുന്നത്.പഴശി ജലസംഭരണിയില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ശേഷം ബാക്കിയാകുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസക്കാലം ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗിച്ച് പ്രതിവര്‍ഷം 25.16മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.