നാല് സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഇന്ന് സ്പോട് അഡ്മിഷൻ

keralanews spot admission in four self financing dental colleges today

തിരുവനന്തപുരം:നാല് സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഒഴിവുള്ള 26 എൻ ആർ ഐ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കംമീഷണർ ഇന്ന് സ്പോട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം  തൈക്കാട് സ്വാതിതിരുനാൾ ഗവ.സംഗീത കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തുമണി മുതലാണ് പ്രവേശന നടപടികൾ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട്,മൂന്ന് തീയതികളിൽ നടത്തിയ സ്പോട് അഡ്മിഷനിൽ ഒഴിവുവന്ന പരിയാരം,കൊല്ലം അസീസിയ, വർക്കല ശ്രീശങ്കര,തിരുവല്ല പുഷ്‌പഗിരി എന്നീ ഡെന്റൽ കോളേജുകളിലേക്കാണ് പ്രവേശനം. എൻ ആർ ഐ കാറ്റഗറി ലിസ്റ്റിലുള്ളവരുടെ അഭാവത്തിൽ എൻ ആർ ഐ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവരെയും പരിഗണിക്കും.എൻ ആർ ഐ സീറ്റുകൾക്ക് ആവശ്യക്കാർ ഇല്ലാതെ വന്നാൽ അവ മാനേജ്‌മെന്റ്/മെറിറ്റ്  സീറ്റുകളായി മാറ്റി പ്രവേശനം നടത്തും.ബി ഡി എസ് കോഴ്‌സിൽ മറ്റേതെങ്കിലും ഒഴിവുകൾ ഉണ്ടാകുന്ന പക്ഷം അവയും ഈ സ്പോട് അഡ്മിഷനിൽ നികത്തും.നിശ്ചിത തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഹാജരാക്കുന്നവർക്കു മാത്രമേ സ്പോട് അഡ്മിഷനിൽ പങ്കെടുക്കാനാകൂ.

നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews the high court will consider nadirshas anticipatory bail application today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നെഞ്ചുവേദനയെ തുടർന്ന് നാദിർഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അറസ്റ്റിന്റെ സാധ്യത മുന്നിൽക്കണ്ടാണ് നാദിർഷ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും പോലീസിന്റെ കനത്ത സമ്മർദ്ദം നേരിടാൻ കഴിയുന്നില്ലെന്നും കാണിച്ചാണ്  നാദിർഷ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.ആശുപത്രി വിട്ടാലുടൻ നാദിർഷയെ ചോദ്യം ചെയ്‌തേക്കും.കേസിൽ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും നാദിർഷയ്ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.ഒന്നാം പ്രതി പൾസർ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിർഷയെ സംശയത്തിന്റെ നിഴലിലാക്കിയത്.നാദിർഷ പറഞ്ഞ പല മൊഴികളും കളവാണെന്നാണ് പോലീസ് കരുതുന്നത്.

ശ്രീവൽസം ഗ്രൂപ് മാനേജർ രാധാമണിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

keralanews sreevalsam group manager radhamanis husband found dead

ഹരിപ്പാട്:ശ്രീവൽസം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി.ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്.വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.നേരത്തെ ആദായനികുതി വകുപ്പ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

കോയമ്പത്തൂരിന് സമീപം ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് മരണം

keralanews nine killed as busstand roof collapses near coimbatore

കോയമ്പത്തൂര്‍: സോമന്നൂരില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല10 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. നിരവധിപ്പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്.ബസു കാത്തു നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. കുറച്ചു ദിവസങ്ങളായി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മേല്‍ക്കൂര ചോരുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

അക്രമം നടത്താന്‍ ഗുര്‍മീത് നല്‍കിയത് അഞ്ച് കോടി

keralanews gurmeet spent 5crore to fuel violence
പഞ്ചകുള:ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സ‌ിങ്ങിനെതിരെയുള്ള വിധി വരുന്നതിന് മുന്നെ അക്രമം നടത്താന്‍ അനുയായികള്‍ക്ക് ഗുര്‍മീത് അഞ്ച് കോടി രൂപ നല്‍കിയെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.ദെയ്‌ര സച്ചയുടെ പഞ്ചകുള വിഭാഗം തലവന്‍ ചംകൗര്‍ സിങ് ആണ് പണം സ്വീകരിച്ചതും അത് ആവശ്യാനുസരണം അണികള്‍ക്ക് വിതരണം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.ഹൈക്കോടതി നിര്‍ദേശ പ്രകാരം ചംകൗര്‍ സിങിനെതിരെ ഓഗസ്ത് 28 ന് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഇയാള്‍ കൂടുംബസമേതം ഒളിവില്‍ കഴിയുകയുമാണ്. പഞ്ചകുളയ്ക്ക് പുറമെ കലാപമുണ്ടാക്കാനായി പഞ്ചാബിലെ പല സ്ഥലങ്ങളിലും ദെയ്‌ര സച്ച പ്രവര്‍ത്തകര്‍ക്കായി ഗുര്‍മീത് പണമൊഴുക്ക് നടത്തിയെന്നും പറയുന്നു.ഇതിന് പുറമെ കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടത്തിയതായും വെളിപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ചംകൗറിന്റെ അറസ്റ്റിനോടെ വെളിപ്പെടുമെന്നും ഇയാളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ് സന്ധു പറഞ്ഞു.അക്രമത്തില്‍ 31 പേര്‍ക്ക് ജിവന്‍ നഷ്ടപ്പെടുകയും തീവണ്ടിയടക്കം തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

സുഹൃത്തായ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യുട്ട്കെയ്‌സിലാക്കി ഉപേക്ഷിച്ചു

keralanews girl raped by her friends and leave her dead body in a suitcase

നാഗ്പുർ: മഹാരാഷ്ട്രയിൽ പോലീസുകാരന്‍റെ മകളെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച അംബർനാഥിലായിരുന്നു സംഭവം. നാഗ്പുർ സ്വദേശിയായ എഎസ്ഐയുടെ മകളും സോഫ്റ്റ്‌വെയർ എൻജീനിയറുമായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും നാഗ്പുർ സ്വദേശിയുമായ നിഖിലേഷ് പാട്ടിൽ, ഇയാളുടെ സുഹൃത്ത് അക്ഷയ് എന്നിവർ അറസ്റ്റിലായി.തിങ്കളാഴ്ച നിഖിലേഷ്, നിലേഷ് എന്ന സുഹൃത്തുമായി യുവതിയെ സന്ദർശിക്കാനെത്തി. നിലേഷിന്‍റെ കാറിലാണ് ഇരുവരും എത്തിയത്. പിന്നീട് യുവതിയുമായി അംബർ‌നാഥിൽ ഇവരുടെ മറ്റൊരു സഹൃത്തായ അക്ഷയ്യുടെ താമസസ്ഥലത്തെത്തി. ഇവിടെവച്ച് നിഖിലേഷും അക്ഷയും യുവതിയെ മാനഭംഗപ്പെടുത്തി. ക്രൂര മാനഭംഗത്തിന് ഇരയായ യുവതി സംഭവം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞു. ഇതോടെ ഭയന്ന പ്രതികൾ‌ യുവതിയെ കൊലപ്പെടുത്തുക‍യായിരുന്നു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു. കെട്ടിടത്തിന്‍റെ മുകൾ നിലയിലായിരുന്നു പീഡനവും കൊലപാതകവും നടന്നത്. താഴത്തെ നിലയിൽ നിന്നിരുന്ന നിലേഷ് സംഭവം അറിഞ്ഞിരുന്നില്ല. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുമ്പോൾ സുഹൃത്തുക്കളുടെ അസാധാരണ പെരുമാറ്റം കണ്ട് സംശ‍യം തോന്നി കാര്യം തിരക്കുമ്പോഴാണ് ഇരുവരും ക്രൂരകൃത്യത്തിന്‍റെ ചുരുൾ നിവർത്തിയത്.മൃതദേഹം ഉപേക്ഷിച്ചതിനു ശേഷം ഒളിവിൽപോകാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ഒളിവിൽപോയാലും പോലീസ് പിടികൂടുമെന്ന് നിലേഷ് ഇവരെ ബോധ്യപ്പെടുത്തിയതോടെ മൂന്നു പേരും അടുത്ത പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പുനെ- ബംഗളൂരു റൂട്ടിൽ ഖൊലാപുരിൽ മൃതദേഹം ഉപേക്ഷിച്ചതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

കണ്ണൂരിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

keralanews steel bomb recovered in kannur

കണ്ണൂർ:ഇരിട്ടി കീഴൂർ പരദേവത ക്ഷേത്രത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഏഴു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.നാട്ടുകാർ ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി ബോംബുകൾ നിർവീര്യമാക്കി.

ബസ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു

keralanews bus fell in to the top of a moving car

കട്ടപ്പന: കുട്ടിക്കാനം-കട്ടപ്പന റോഡിൽ ഏലപ്പാറയ്ക്ക് സമീപം ചിന്നാറിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരും അത്ഭുതകരമായി രക്ഷപെട്ടു. ബസിലുണ്ടായിരുന്നു ആറ് പേർക്ക് പരിക്കേറ്റു.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കായംകുളം-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ട്രിനിറ്റി ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് തിട്ടയിൽ ഇടിച്ച ശേഷം മുന്നിൽ പോവുകയായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിന്‍റെ പിൻഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പടെ രണ്ടു യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. പിന്നിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.

മൂടൽമഞ്ഞ്;നെടുമ്പാശ്ശേരിയിൽ നിന്നും ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

keralanews fog seven flights have been diverted from nedumbasseri

കൊച്ചി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.അഞ്ചു രാജ്യാന്തര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളുമാണ് വഴിതിരിച്ചു വിട്ടത്.ഇൻഡിഗോയുടെ പൂനെ-കൊച്ചി,ദുബായ്-കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്.ജെറ്റ് എയർവേസിന്റെ ദുബായ്-കൊച്ചി,ദോഹ-കൊച്ചി,ഇൻഡിഗോയുടെ ഹൈദരാബാദ്-കൊച്ചി വിമാനങ്ങളും   നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യാനാകാതെ ബെംഗളുരുവിലേക്ക്  തിരിച്ചു വിടുകയായിരുന്നു.കഴിഞ്ഞ ദിവസം ലാൻഡിങ്ങിനിടെ  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നി മാറി ഓടയിൽ വീണ സാഹചര്യത്തിലാണ് മൂടൽ മഞ്ഞിൽ വിമാനങ്ങൾ ഇറങ്ങേണ്ട എന്ന തീരുമാനം എടുത്തത്.ലാൻഡിങ്ങിന് മാത്രമാണ് പ്രശ്‌നം  ഉണ്ടായിരുന്നത്.നെടുമ്പാശ്ശേരിയിൽ  നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം കൃത്യ സമയത്തു തന്നെ പുറപ്പെട്ടു.രാവിലെ 8.30ഓടുകൂടി മൂടൽ മഞ്ഞ് മാറുകയും ലാൻഡിംഗ് പുനഃസ്ഥാപിക്കുകയും ചെയ്തു.

മുംബൈ സ്ഫോടനകേസ്;രണ്ടുപേർക്ക് വധശിക്ഷ

keralanews mumbai blast case two sentenced to death

മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ താഹിർ മെർച്ചന്‍റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷ. പ്രത്യേക ടാഡ കോടതിയുടേതാണു വിധി. അധോലോക നായകൻ അബു സലിം, കരിമുള്ള ഖാൻ എന്നിവരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇരുവർക്കും രണ്ടു ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. റിയാസ് സിദ്ദിഖിക്ക് പത്തു വർഷം തടവാണു വിധിച്ചിട്ടുള്ളത്.കേസിൽ അബുസലിം അടക്കം ആറുപേർ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരമ്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് വിധി.ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. 1993 മാർച്ച് 12ന് നടന്ന സ്ഫോടനം, 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതിനു പിന്നാലെയുണ്ടായ വർഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷം മുന്പു തൂക്കിലേറ്റി.കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അബ്ദുൽ ക്വയൂമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്‍റെ വിചാരണയുടെ ആദ്യഘട്ടത്തിൽ 100 പേരെ ശിക്ഷിച്ചിരുന്നു.