നിർത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ അച്ഛൻ ഓവുചാലിലെറിഞ്ഞു കൊന്നു

keralanews father killed one year old daughter by throwing her into drain

ന്യൂഡൽഹി:നിർത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ അച്ഛൻ ഓവുചാലിലെറിഞ്ഞു കൊന്നു.ഡൽഹി ജാമിയ നഗറിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ റഷീദ് ജമാലിന്റെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ റാഷിദ് ഭാര്യയുമായി വഴക്കിട്ടു.ഇതോടെ കുഞ്ഞ് കരയാൻ തുടങ്ങി.ഉടൻതന്നെ കരയുന്ന കുഞ്ഞിനെയുമെടുത്ത് ഇയാൾ വീട്ടിൽ നിന്നിറങ്ങുകയും കുഞ്ഞിനെ അകലെയുള്ള ഓവുചാലിലെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു.ഇയാൾ കുഞ്ഞിനെ എടുത്തു കൊണ്ട് പോകുന്നത് കണ്ട ഭാര്യ ബന്ധുക്കളെയും അയൽക്കാരെയും കൂട്ടി പുറകെ പോയെങ്കിലും അപ്പോഴേക്കും ഇയാൾ കുഞ്ഞിനെ ഓവുചാലിൽ എറിഞ്ഞിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കോട്ടപ്പുറം സ്കൂളിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

keralanews sfi msf clash in kottappuram school

നീലേശ്വരം:കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.മൂന്നുപേർക്ക് പരിക്കേറ്റു.കോട്ടപ്പുറം സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകനായ ഫാസിലിനെ കല്ലുരാവിയിൽ വെച്ച് എംഎസ്എഫ്-ലീഗ് പ്രവർത്തകർ മർദിച്ചിരുന്നു.ഇതിന് നേതൃത്വം കൊടുത്ത സ്കൂളിലെ എംഎസ്എഫ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ ഇന്ന് സ്കൂളിൽ പ്രകടനം നടത്തിയിരുന്നു.ഈ പ്രകടനത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ റഹ്മാൻ(18),എസ്എഫ്ഐ പ്രവർത്തകരായ അർജുൻ രവീന്ദ്രൻ(16),വിപിൻ.കെ(18) എന്നിവർക്കാണ് പരിക്കേറ്റത്.അബ്ദുൽ റഹ്മാനെ കാഞ്ഞങ്ങാട് കേരള ആശുപത്രിയിലും മറ്റുള്ളവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം

keralanews yuvamorcha protest demanding the resignation of thomas chandi

ആലപ്പുഴ:ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം.ആലപ്പുഴ കളക്റ്ററേറ്റിന് മുൻപിലാണ് പ്രതിഷേധ സമരം നടന്നത്.പ്രതിഷേധിച്ച പത്തോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.നിരവധി കയ്യേറ്റങ്ങൾ നടത്തിയ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും രാജിവെയ്ക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

എസ്‌ബിഐയുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐ എഫ് എസ് സി കോഡും സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും

keralanews sbis six allied banks cheque book and ifsc code will be invalid after september 30

ന്യൂഡൽഹി:എസ്‌ബിഐയുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐ എഫ് എസ് സി കോഡും സെപ്റ്റംബർ 30 ന് ശേഷം  അസാധുവാകുമെന്ന് എസ് ബി ഐ അറിയിച്ചു.പണമിടപാട് നടത്തണമെങ്കിൽ പുതിയ ചെക്ക് ബുക്കിനും ഐ എഫ് എസ് സി കോഡിനും പുതുതായി അപേക്ഷിക്കണമെന്നും എസ്‌ബിഐ അറിയിച്ചു.എസ്‌ബിഐയുടെ അനുബന്ധ ബാങ്കുകളായ ഭാരതീയ മഹിളാ ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്.എസ്‌ബിഐ-എസ്‌ബിറ്റി ലയനത്തെ തുടർന്നാണ് അനുബന്ധ ബാങ്കുകളുടെ ഐ എഫ് എസ് സി കോഡും ചെക്ക് ബുക്കും എസ്‌ബിഐ അസാധുവാക്കുന്നത്.

കേരളത്തിലെ മൂന്ന് മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു

keralanews supreme court has accepted the admission in three medical colleges

ന്യൂഡൽഹി:കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു.അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടെന്നു കണ്ടെത്തിയ അടൂർ മൌന്റ്റ് സിയോൺ,വയനാട് ഡി എം,തൊടുപുഴ അൽ അസർ എന്നീ മെഡിക്കൽ കോളേജുകളിലെ പ്രവേശനമാണ് കോടതി അംഗീകരിച്ചത്.ഈ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരുടെ എണ്ണത്തിൽ പത്തു ശതമാനത്തോളം കുറവും അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടെന്നും  ചൂണ്ടിക്കാട്ടി പുതിയ ബാച്ചിന് പ്രവേശനം അനുവദിക്കരുതെന്ന് മെഡിക്കൽ കൗൺസിൽ വാദിച്ചു.എന്നാൽ  അപര്യാപ്തതകൾ നിസ്സാരമാണെന്നും 400 ലധികം കുട്ടികളുടെ ഭാവി ത്രിശങ്കുവിൽ ആക്കാൻ അനുവദിക്കില്ല എന്ന നിലപാട് സുപ്രീം കോടതി എടുക്കുകയായിരുന്നു.ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ,എൽ.നാഗേശ്വര റാവു എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഇതോടെ ഈ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അഞ്ചു വർഷം തടസ്സമില്ലാതെ പഠിക്കാൻ കഴിയും.

കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം

keralanews fire broke out in kozhikode collectorate

കോഴിക്കോട്:കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം.ആർ ഡി ഓ ഓഫീസിന് മുകളിലത്തെ നിലയിലുള്ള തപാൽ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും റിപ്പോർട് ചെയ്തിട്ടില്ല.അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.തപാൽ വകുപ്പിന്റെ ഒട്ടേറെ രേഖകൾ കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഓണം ബമ്പർ നറുക്കെടുത്തു;ഒന്നാം സമ്മാനം മലപ്പുറത്ത്

keralanews onam bumper drws first prize in malappuram

തിരുവനന്തപുരം:ഓണം ബമ്പർ നറുക്കെടുത്തു.ഒന്നാം സമ്മാനമായ പത്തു കോടി രൂപ മലപ്പുറത്ത് വിറ്റ  AJ442876 നമ്പർ ലോട്ടറിക്ക് ലഭിച്ചു.442876 എന്ന നമ്പറിലുള്ള എല്ലാ സീരീസിലുള്ള ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ ലഭിക്കും.തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്ര ഹോം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വിജയിയെ തിരഞ്ഞെടുത്തത്.നികുതി കഴിച്ചു 6 കോടി 30 ലക്ഷം രൂപയാണ് ഒന്നാം സമ്മാന വിജയിക്ക് കിട്ടുക.ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബമ്പർ വിൽപ്പനയ്‌ക്കെത്തിയത്.നേരത്തെ സെപ്റ്റംബർ 20 ന് ഓണം ബമ്പർ നറുക്കെടുക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്.എന്നാൽ പുതുതായി അച്ചടിച്ച ടിക്കറ്റുകൾ കൂടി വിറ്റഴിക്കാനായിട്ടാണ് നറുക്കെടുപ്പ് 22 ലേക്ക് മാറ്റിയത്.

കളക്റ്ററേറ്റിലെ കവർച്ച;പിടിയിലായവർ മുൻപും മോഷണക്കേസിൽ അറസ്റ്റിലായവർ

keralanews robbery in kannur collectorate the accused arrested

കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കൂടരഞ്ഞി കൂലത്തുംകടവ് ഒന്നാംതൊടി കെ.പി.ബിനോയ് (35), പേരാവൂർ പഴയ ടാക്കീസിനു സമീപം കെ.യു.മാത്യു എന്ന ഓന്ത് മാത്യു (50) എന്നിവർ മുൻപും കണ്ണൂർ കോടതിയിലെ കന്റീനിലും കോഴിക്കോട് കോടതിയിലും കവർച്ച നടത്തിയതിനു നേരത്തേ ജയിലിൽ കഴിഞ്ഞിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.അടുത്തകാലത്തു ജയിലിൽ നിന്നിറങ്ങിയവരുടെ പട്ടികയും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു മോഷ്ടാക്കളെ പിടികൂടിയത്. ജയിലിൽ വച്ചാണു ഇവർ  പരിചയപ്പെട്ടത്. അടുത്തിടെയാണു രണ്ടുപേരും ജയിലിൽ നിന്നിറങ്ങിയത്. സംഭവദിവസം രാത്രി റെയിൽവേ സ്റ്റേഷനു സമീപത്തെ സിസിടിവി ക്യാമറയിൽ മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.നഗരത്തിലെ തിയറ്ററിൽ സിനിമ കണ്ട ശേഷമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.കളക്റ്ററേറ്റിന് സമീപത്തുള്ള പെട്രോൾ പമ്പിൽ മോഷണം നടത്താനാണ് ഇവർ ആദ്യം തീരുമാനിച്ചത്.എന്നാൽ പെട്രോൾ പമ്പിലും സമീപത്തും ആളുകളും വാഹനങ്ങളുടെ വെളിച്ചവും ഉണ്ടായിരുന്നതിനാൽ തീരുമാനം മാറ്റി മതിൽ മതിൽ ചാടിക്കടന്ന് ഇരുവരും കലക്ടറേറ്റിൽ എത്തുകയായിരുന്നു. മോഷണത്തിനു ശേഷം മാനന്തവാടിയിൽ തങ്ങിയ ഇവർ രണ്ടു ദിവസം മുൻപാണു കണ്ണൂരിൽ തിരിച്ചെത്തിയത്.

അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി

keralanews under17 world cup football trophy reached kochi

കൊച്ചി:അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പ്  ട്രോഫി കൊച്ചിയിൽ എത്തി. കലൂർ സ്റ്റേഡിയത്തിൽ സംസ്ഥാന കായിക മന്ത്രി എസി മൊയ്തീൻ ട്രോഫി ഏറ്റുവാങ്ങി.ജൂലൈ 17 നാണ്  ദില്ലിയില്‍ നിന്ന് ട്രോഫി പര്യടനം ആരംഭിച്ചത്.വൻ സുരക്ഷസന്നാഹമാണ് ട്രോഫിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.കലൂർ സ്റ്റേഡിയത്തിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി പൊതുജനങ്ങൾക്കായി ട്രോഫി പ്രദർശിപ്പിക്കും. കൊച്ചിയിലെ വിവിധ വേദികളിൽ  ഞായറാഴ്ച വരെ ട്രോഫി പ്രദർശനമുണ്ടാകും. ശനിയാഴ്ച കൊച്ചി അംബേദ്ക്കർ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കും. ലോകകപ്പിന് വേദിയാവുന്ന ആറ് നഗരങ്ങളിലാണ് പ്രദര്‍ശനം.കൊച്ചിയിലെ പര്യടനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ലോകകപ്പ് മത്സരം.

ബെംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

keralanews malayalee student who was kidnapped was killed in bengalooru

ബെംഗളൂരു:ബെംഗളൂരുവിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.ആദായ നികുതി ഉദ്യോഗസ്ഥൻ വി.നിരഞ്ജൻ കുമാറിന്റെ മകനും എൻജിനീയറിങ് വിദ്യാർത്ഥിയുമായ ശരത്(19) കൊല്ലപ്പെട്ടത്.സെപ്റ്റംബർ 12 നാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്.സെപ്റ്റംബർ 12 ന് തനിക്കു വാങ്ങിയ പുതിയ ബൈക്ക് കൂട്ടുകാരെ കാണിക്കാനായി പുറത്തേക്ക് പോയതായിരുന്നു ശരത്.രാത്രി എട്ടുമണിയായിട്ടും തിരിച്ചു വരാതായതോടെ അമ്മ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുക്കുന്നുണ്ടായിരുന്നില്ല.തുടർന്ന് വാട്സ് ആപ്പിൽ ശരത്തിന്റെ ഒരു വീഡിയോ ലഭിക്കുകയായിരുന്നു.തന്നെ ചിലർ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ അവർ വിടുകയുള്ളൂ എന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്.അതിനു ശേഷം ശരത്തിന്റെ ഫോൺ വീണ്ടും ഓഫായി.തീവ്രവാദികളെ പോലെയുള്ളവരാണ് തന്നെ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നും തങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർക്ക് അറിയാം എന്നും തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോകാനും അവർ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം പോലീസിലറിയിക്കരുതെന്നും ശരത് മാതാപിതാക്കളെ അറിയിച്ചിരുന്നു.