കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കമ്മീഷണർ സന്ദർശനം നടത്തി

keralanews customs commissioner visited kannur airport

മട്ടന്നൂർ:കൊച്ചി കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് കമ്മീഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം കണ്ണൂർ വിമാനത്താവളം സന്ദർശിച്ചു.വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനാണ് സംഘം എത്തിയത്.തുടക്കത്തിൽ 20 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമിക്കുകയെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. പാസഞ്ചർ ടെർമിനൽ കെട്ടിടം,റൺവേ,സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും സംഘം പരിശോധിച്ചു.മാസംതോറും പ്രവർത്തനം വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു

keralanews ambulance hit the man and died

പയ്യന്നൂർ:എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.കുഞ്ഞിമംഗലം പഞ്ചായത്ത് മുൻഅംഗവും സിപിഎം പ്രവർത്തകനുമായ എടാട്ടെ എം.പി നാരായണനാണ്(82) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്.ഇയാളെ കണ്ട് ആംബുലൻസ് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.ഓട്ടോ ഡ്രൈവർ പിലാത്തറയിലെ എം.കെ സുരേഷാണ് പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം

keralanews fifa under17 world cup football will start today

ന്യൂഡൽഹി:ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്നതും ആദ്യമായി പങ്കെടുക്കുന്നതുമായ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മത്സരത്തിൽ കൊളംബിയ ഘാനയെ നേരിടും.രാത്രി എട്ടുമണിക്ക് ഇന്ത്യയുടെ ആദ്യമത്സരം ഇതേ സ്റ്റേഡിയത്തിൽ തന്നെ അമേരിക്കയുമായി നടക്കും.കൊച്ചിയിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാകും.നാളെ വൈകിട്ട് അഞ്ചുമണിക്ക് ബ്രസീൽ-സ്പെയിൻ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്.ആറ് കോൺഫെഡറേഷനുകളിൽ നിന്നായി യോഗ്യത റൌണ്ട് കളിച്ചെത്തിയ 23 ടീമുകളും ആതിഥേയർ എന്ന നിലയിൽ നേരിട്ട് യോഗ്യത ലഭിച്ച ഇന്ത്യയുമടക്കം 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ഉത്തർപ്രദേശിലെ ആശുപത്രിയിൽ അനസ്‌ത്യേഷ്യക്ക് വിഷവാതകം ഉപയോഗിച്ച സംഭവത്തിൽ 14 രോഗികൾ മരിച്ചു

keralanews 14patients died in a hospital in up after being given nitrous oxide for anesthesia

വാരാണസി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ സുന്ദർലാൽ ആശുപത്രിയിൽ അനസ്‌ത്യേഷ്യക്കായി വ്യാവസായിക ആവശ്യത്തിനുള്ള നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചതിനെ തുടർന്ന് 14 രോഗികൾ മരിച്ചു.സംഭവത്തിൽ അലഹബാദ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു.ജൂൺ 6,7,8 തീയതികളിലാണ് ആശുപത്രിയിൽ 14 രോഗികൾ കൊല്ലപ്പെട്ടത്.ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജൂലൈ 18 ന് തയ്യാറാക്കിയ റിപ്പോർട് ഇപ്പോഴാണ് പുറത്തു വന്നത്.ബിജെപി എംഎൽഎയായ ഹർഷവർധൻ ബാജ്‌പേയുടെ അച്ഛൻ അശോക്‌കുമാർ ബാജ്പേയ് ഡയറക്റ്ററായ പരേർഹത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് വിഷവാതകം വിതരണം ചെയ്തത്.ഈ കമ്പനിക്ക് ചികിത്സ ആവശ്യത്തിനുള്ള വാതകങ്ങൾ നിർമിക്കാനോ വിതരണം ചെയ്യാനോ ഉള്ള ലൈസൻസില്ല. അതേസമയം മരണത്തിന് ഇടയാക്കിയത് നൈട്രസ് ഓക്‌സൈഡ് ആണെന്നത് ഹർഷവർധൻ ബാജ്പേയ് നിഷേധിച്ചു.ഇതേ വാതകം തന്നെയാണ് ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലും അലഹബാദിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിലും വിതരണം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജനരക്ഷായാത്രയുടെ കണ്ണൂരിലെ പര്യടനം ഇന്ന് അവസാനിക്കും

keralanews the tour of janarakshayathra in kannur district will end today

കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് കൂത്തുപറമ്പിൽ അവസാനിക്കും.പാനൂർ മുതൽ കൂത്തുപറമ്പ് വരെയാണ് ഇന്നത്തെ പര്യടനം.ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ഇന്ന് യാത്രയിൽ പങ്കെടുക്കും.രാവിലെ പതിനൊന്നുമണിക്ക് പാനൂരിൽ നിന്നും യാത്ര ആരംഭിക്കും.കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ഇന്നത്തെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.നാലു ദിവസത്തെ കണ്ണൂർ ജില്ലയിലെ പര്യടനമാണ് ഇന്ന് അവസാനിക്കുന്നത്.അതിനിടെ ഇന്നലെ നടന്ന പദയാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെകിലും  അവസാന നിമിഷം പിന്മാറുകയായിരുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിലൂടെയായിരുന്നു ഇന്നലെ യാത്ര കടന്നു പോയത്.പ്രധാനമന്ത്രി വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായണ് അമിത് ഷാ യാത്രയിൽ നിന്നും പിന്മാറിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.

കർണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ്‌ വിദ്യാർഥികൾ മരിച്ചു

keralanews four malayali mbbs students died in an accident in karnataka

ബെംഗളൂരു:കർണാടകയിലെ രാമനാഗരയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ്‌ വിദ്യാർഥികൾ മരിച്ചു.ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജോയദ് ജേക്കബ്,ദിവ്യ,വെല്ലൂർ വി.ഐ.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നിഖിത്,ജീന എന്നിവരാണ് മരിച്ചത്.ബെംഗളൂരു ദേശീയപാതയിൽ ഇന്നലെ  രാവിലെയായിരുന്നു സംഭവം.ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരും സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ട്രക്കിന്റെ അമിത വേഗതയാണ് അപകടകരണമായത്.

മീസിൽസ്-റൂബെല്ല വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

keralanews action will be taken against those who are campaigning against measles rubella vaccination

തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി മീസിൽസ്-റൂബെല്ല വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.കോട്ടയം കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിൽ വാക്‌സിനെടുത്ത കുട്ടികൾ ബോധരഹിതരായെന്നു വ്യാജ വാർത്ത പ്രചരിച്ചിരുന്നു.ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ് അസോസിയേഷന്റെ ഫേസ്ബുക് പേജിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്.തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്ന് തെളിയുകയായിരുന്നു.സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും ഈ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയിരുന്നു.കുത്തിവെയ്പ്പിനെതിരെ മറ്റു വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കെ.കെ.ശൈലജ പറഞ്ഞു.

നഴ്സുമാരുടെ ശമ്പള വർദ്ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ

keralanews hospital management says the salary increment of nurses can not be accepted

തിരുവനന്തപുരം:സ്വകാര്യ ആശുപത്രി  നഴ്സുമാരുടെ ശമ്പള വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍. ജൂലൈ 20ന് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കികൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്തയോഗത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നിലപാട് അറിയിച്ചത്. നഴ്സുമാരുടെ ശമ്പളവര്‍ധനവില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ലേബര്‍ കമ്മീഷണറും വ്യക്തമാക്കി.ശമ്പള വര്‍ധനവ് നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.
മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യവും യോഗം ചര്‍ച്ച ചെയ്തു.ഇത് സംബന്ധിച്ച് ഒരാഴ്ചക്കകം ആശുപത്രി മാനേജ്മെന്‍റുകള്‍ തീരുമാനമറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. അടുത്ത 19ന് ചേരുന്ന യോഗത്തില്‍ മാനേജ്മെന്‍റുകള്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

യുഡിഎഫിന്റെ രാപ്പകൽ സമരം തുടരുന്നു

keralanews the day and night strike of udf continues

തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം തുടരുന്നു.ഇന്ന് രാവിലെ പത്തു മണിക്കാണ് സമരം ആരംഭിച്ചത്.നാളെ രാവിലെ പത്തുമണിക്ക് സമരം അവസാനിക്കും.കേരളത്തിലെ എല്ലാ ജില്ലകളിലും യുഡിഎഫ് ജില്ലാ കമ്മികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.എം പിമാർ,എംഎൽഎമാർ,യുഡിഎഫ് നേതാക്കൾ, പഞ്ചായത്ത്,മുനിസിപ്പൽ,കോർപറേഷൻ അംഗങ്ങൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

മദ്യപിച്ച എഎസ്ഐ ഓടിച്ച കാർ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോയിലിടിച്ചു

keralanews car driven by drunken asi hits the auto

കോട്ടയം:മദ്യപിച്ച എഎസ്ഐ ഓടിച്ച കാർ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോയിലിടിച്ചു. ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് യൂണിറ്റിലെ എഎസ്ഐ വി.സുരേഷ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.അപകടത്തിൽ വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.എഎസ്ഐ മദ്യലഹരിയിലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധായനാക്കി.ഇതിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.ഇതേ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു.