മുസ്ലിം ലീഗ്,സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം നടത്തിയ 20 പേർക്കെതിരെ കേസ്

keralanews 20 arrested for attacking muslim league and cpm offices

ശ്രീകണ്ഠപുരം:വിളക്കന്നൂരിൽ മുസ്ലിം ലീഗ് ഓഫീസായ സി.എച് സൗധത്തിനും ചുഴലി മാവിലംപാറയിൽ സിപിഎം ഓഫീസായ ഇ.കെ നായനാർ സ്മാരക മന്ദിരത്തിനും നേരെ അക്രമം നടത്തിയ ഇരുപതുപേർക്കെതിരെ കേസെടുത്തു.കാറിലും ബൈക്കിലുമായെത്തിയ സിപിഎം സംഘമാണ് തിങ്കളാഴ്ച്ച രാത്രിയോടെ ലീഗ് ഓഫീസിനു നേരെ കരിഓയിൽ ഒഴിച്ച ശേഷം തീവെക്കാൻ ശ്രമിച്ചത്.തീപടരുന്നത് കണ്ട് ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് ലീഗ് പ്രവർത്തകർ പറഞ്ഞു.മാവിലാംപാറയിലെ സിപിഎം ഓഫീസിനു നേരെ ചൊവ്വാഴ്ച പുലർച്ചയോടെയാണ് അക്രമം നടന്നത്.ഓഫീസിന്റെ ജനൽച്ചില്ലുകളും കസേരകളും മുസ്‌ലീഗ് സംഘം നശിപ്പിച്ചതായി സിപിഎം നേതാക്കൾ പറഞ്ഞു.നേരത്തെ പലതവണ ഈ രണ്ട് ഓഫീസുകളും അക്രമിക്കപ്പെട്ടിരുന്നു.

കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേള;നോർത്ത് ഉപജില്ല ചാമ്പ്യന്മാർ

keralanews kannur revenue district school games north subdistrict is the champions

കണ്ണൂർ:മൂന്നു ദിവസങ്ങളിലായി നടന്ന കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കണ്ണൂർ നോർത്ത് ഉപജില്ല ചാമ്പ്യന്മാരായി.30 സ്വർണ്ണമെഡലുകളടക്കം 217 പോയിന്റ് നേടിയാണ് നോർത്ത് ഉപജില്ലാ ഒന്നാമതെത്തിയത്.15 സ്വർണമടക്കം 140 പോയിന്റ് നേടി തളിപ്പറമ്പ് ഉപജില്ലാ രണ്ടാം സ്ഥാനത്തെത്തി.ഒൻപതു സ്വർണം അടക്കം 119.5 പോയിന്റ് നേടി പയ്യന്നൂർ ഉപജില്ലാ മൂന്നാമതെത്തി.140 പോയിന്റ് നേടിയ എളയാവൂർ സി.എച്.എം.എച്.എസ്.എസ് ആണ് കണ്ണൂർ നോർത്ത് ഉപജില്ലയിൽ ഏറ്റവും പോയിന്റ് നേടിയ സ്കൂൾ.21 സ്വർണവും ഒൻപതു വീതം വെള്ളിയും വെങ്കലവും  ഈ സ്കൂളിലെ കൊച്ചു കായിക താരങ്ങൾ സ്വന്തമാക്കി.35 പോയിന്റ് നേടിയ ജി.എച്.എസ്.എസ് പ്രാപ്പൊയിൽ രണ്ടാം സ്ഥാനവും ഗവ.എച്.എസ്.എസ് കോഴിച്ചാൽ മൂന്നാം സ്ഥാനവും നേടി.15 സബ്‌ജില്ലകളിൽ നിന്നായി 2500 ഓളം മത്സരാർഥികൾ മേളയിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 20 മുതൽ 23 വരെ കോട്ടയം പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കും.കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് പി.കെ ശ്രീമതി എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. വിരമിക്കുന്ന കായികാധ്യാപകരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം.എസ്.എഫ് യുണിറ്റ് സെക്രെട്ടറിക്ക് വെട്ടേറ്റു

keralanews msf unit secretary injured in thalipparambu sir syed college

തളിപ്പറമ്പ്:തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം.എസ്.എഫ് യുണിറ്റ് സെക്രെട്ടറിക്ക് വെട്ടേറ്റു.നദീർ പെരിങ്ങത്തൂരിനാണ് ഇന്നലെ വൈകുന്നേരം ക്‌ളാസ് കഴിഞ്ഞു മടങ്ങവേ വെട്ടേറ്റത്.എസ്എഫ്ഐ തളിപ്പറമ്പ് ഏരിയ സെക്രട്ടറി പ്രജീഷ് ബാബുവും സുഹൃത്തുമാണ് അക്രമം നടത്തിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പുറത്ത് പരിക്കേറ്റ നദീറിനെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ 11 ന് കോളേജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ലഭിച്ച അസോസിയേഷന്റെ ഉൽഘാടനത്തിന് പുറത്തു നിന്നും ആളുകൾ വന്നിരുന്നു.ഇത് എംഎസ്എഫ് പ്രവർത്തകർ തടഞ്ഞിരുന്നു.ഇതിനെ തുടർന്ന് അസോസിയേഷന്റെ ഉൽഘാടനം ഉപേക്ഷിച്ചിരുന്നു.ഇതാണ് അക്രമത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഷാർജയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

keralanews malayali student died in an accident in sharjah

ഷാർജ:ഷാർജയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.പരുമല മാന്നാർ സ്വദേശി കടവിൽ വർഗീസ് മാത്യു-സിബി ദമ്പതികളുടെ മകൻ ജോർജ്.വി.മാത്യു(13) ആണ് മരിച്ചത്.ഷാർജ ഡി പി എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജോർജ്.വി.മാത്യു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.അൽ മജാസിൽ റോഡ് മുറിച്ചു കിടക്കവേ സിഗ്നൽ തെറ്റിച്ചു വന്ന വാഹനം ഇടിച്ചാണ് ജോർജ് മരിച്ചത്.സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മട്ടൻ ബിരിയാണി കിട്ടിയില്ല;സീരിയൽ നടിയും സംഘവും ഹോട്ടൽ ജീവനക്കാരനെ മർദിച്ചു

keralanews serial actress beaten hotel worker

കോഴിക്കോട്:മട്ടൻ ബിരിയാണി തീർന്നുപോയതിന് ഹോട്ടൽ ജീവനക്കാരനെ സീരിയൽ നടിയും സംഘവും ചേർന്ന് മർദിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് റഹ്മത് ഹോട്ടലിലാണ് സംഭവം.തൃശൂർ കുന്നംകുളം സ്വദേശിനി അനു ജൂബി,ഇവരുടെ സുഹൃത്തുക്കളായ മംഗലാപുരം സ്വദേശിനി മുനീസ,എറണാകുളം പാലാരിവട്ടം സ്വദേശി നവാസ്,പൂവാട്ടുപറമ്പ് സ്വദേശി എന്നിവരെയാണ് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്.അനുവും സംഘവും ഹോട്ടലിലെത്തി ജീവനക്കാരോട് മട്ടൻ ബിരിയാണി ആവശ്യപ്പെട്ടുവെങ്കിലും തീർന്നുപോയെന്നു ഇയാൾ അറിയിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.ഹോട്ടൽ ജീവനക്കാരോട് ക്ഷോഭിച്ച അനുവും മുനീസയും ഇയാളെ മർദിക്കുകയും ചെയ്തു.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ പ്രശ്‌നത്തിൽ ഇടപെട്ടുവെങ്കിലും നടിയും സംഘവും ഇവരോടും തട്ടിക്കയറുകയായിരുന്നു.ഹോട്ടൽ അധികൃതർ പരാതിപ്പെട്ടതിനെ തുടർന്ന്  പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.ഇവരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി

keralanews chief minister pinarayi vijayan visited sabarimala

ശബരിമല:മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി.9 മണിയോടെ പമ്പയിൽ നിന്നും മലകയറാൻ തുടങ്ങിയ അദ്ദേഹം 10.30 ഓടെ സന്നിധാനത്തെത്തി.എവിടെയും ഒന്ന് നിൽക്കുക പോലും ചെയ്യാതെയായിരുന്നു മുഖ്യമന്ത്രി മല നടന്നു കയറിയത്.തെക്കേ വശത്തു കൂടി സോപാനത്ത് എത്തിയ മുഖ്യമന്ത്രി ക്ഷേത്ര ജീവനക്കാരെയും പൂജാരിമാരെയും അഭിവാദ്യം ചെയ്തു.ക്ഷേത്രത്തിനുള്ളിലേക്ക് ഒരു നിമിഷം നോക്കിയ അദ്ദേഹം മാളികപ്പുറത്തേക്ക് പോയി.അവിടെ നിന്നും മേൽശാന്തി മനു നമ്പൂതിരി നൽകിയ പ്രസാദം സ്വീകരിച്ചു.തീർത്ഥാടന അവലോകന യോഗം കഴിഞ്ഞാണ് മുഖ്യമന്ത്രി തിരുമുറ്റത്തേക്ക് പോയത്.ജീവനക്കാർക്കുള്ള വടക്കേ വഴിയിലൂടെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം കൊടിമരച്ചോട്ടിൽ നിന്നും അതിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.ആദ്യമായാണ് ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി ശബരിമല ക്ഷേത്ര സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തിനു മുന്നിലെത്തുന്നത്.തുടർന്ന് താഴെ വാവരുസ്വാമി നടയിലെത്തിയ മുഖ്യമന്ത്രി മുഖ്യ കർമ്മി അബ്ദുൽ റഷീദ് മുസ്ലിയാരിൽ നിന്നും കൽക്കണ്ടവും കുരുമുളകും ചേർത്ത പ്രസാദവും വാങ്ങി കഴിച്ചു.

ബേപ്പൂരിൽ മൽസ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കണ്ടെത്തിയതായി സൂചന

keralanews the ship which hits the fishing boat in beypore was found

കോഴിക്കോട്:ബേപ്പൂരിൽ മൽസ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കണ്ടെത്തിയതായി സൂചന.ബോട്ട് അപകടത്തിൽപെട്ടപ്പോൾ സമീപത്തുണ്ടായിരുന്ന വിദേശകപ്പലാണിത്.ഇതേ തുടർന്ന് ഡയറക്റ്റർ ജനറൽ ഓഫ് ഷിപ്പിംഗ് ഉദ്യോഗസ്ഥർ കപ്പൽ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബേപ്പൂരിൽ നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് കുളച്ചൽ സ്വദേശികളായ ആന്‍റോ (39), റമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോൺസൺ (19), പ്രിൻസ് (20) എന്നിവരെ കാണാതായിരുന്നു.തിരുവനന്തപുരം സ്വദേശികളായ കാർത്തിക് (27), സേവ്യർ (58) എന്നിവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ ബോട്ടുടമ  ആന്‍റോയു‌ടെയും പ്രിൻസിന്‍റെയും മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഹർത്താലിനിടെ വാഹനങ്ങൾ തടഞ്ഞു;ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

keralanews police charge case against bindu krishna

കൊല്ലം:ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിന് കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണയ്ക്ക് എതിരേയും നൂറോളം പ്രവർത്തകർക്കെതിരേയും കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.ഹർത്താൽ ദിനത്തിൽ ബിന്ദു കൃഷ്ണനെയും സംഘവും വാഹനങ്ങൾ തടയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും

keralanews janarakshayathra lead by kummanam rajasekharan will end today

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും.ഇന്ന് നടക്കുന്ന യാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പങ്കെടുക്കുന്നുണ്ട്.തിരുവനതപുരം പാളയം മുതലാണ് അമിത് ഷാ യാത്രയിൽ പങ്കുകൊണ്ടത്.’ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ’ എന്ന മുദ്രാവാക്യവുമായാണ് കണ്ണൂർ പയ്യന്നൂരിൽ നിന്നും ബിജെപി ജനരക്ഷായാത്ര ആരംഭിച്ചത്.പുത്തരിക്കണ്ടം മൈതാനത്താണ് യാത്രയുടെ സമാപന സമ്മേളനം നടക്കുക.അഞ്ചു മണിയോടെ യാത്ര പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേരും.

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

keralanews life time ban for sreesanth again

ന്യൂഡൽഹി:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.നേരത്തെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.ബിസിസിഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.