അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു

keralanews child death reported in ahammadabad civil hospital

അഹമ്മദാബാദ്: ഗോരക്പുർ സംഭവത്തിനു പിന്നാലെ വീണ്ടും ആശുപത്രിയിൽ കൂട്ടശിശുമരണം.ഇത്തവണ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. വെള്ളിയാഴ്ച അർധരാത്രി അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഒമ്പത് നവജാത ശിശുക്കളാണ് മരിച്ചത്.ഇതിൽ ആറു കുട്ടികളെ ലുണാവാട,സുരേന്ദ്രനഗർ,വീരമംഗം,ഹിമ്മത്‌നഗർ എന്നിവിടങ്ങളിലെ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചതാണ്.അഞ്ചു കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ വലിയ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.തൂക്കക്കുറവ്,ശ്വാസതടസ്സം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ യാണ് ഇവിടെ ചികിത്സയ്ക്കായി കൊണ്ടുവന്നത്.  തിരഞ്ഞെടുപ്പുകാലത്തു ബിജെപി സർക്കാരിന് കനത്ത വെല്ലുവിളിയാണ് ശിശുമരണങ്ങൾ.

വടകരയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മൂന്നു ബൈക്ക് യാത്രക്കാർ മരിച്ചു

keralanews three bike passengers died in an accident in vatakara

വടകര: കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു.ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കുറ്റിയാടിനിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഗുജറാത്തിൽ കെമിക്കൽ ഫാക്റ്ററിയിൽ അഗ്നിബാധ;ഒരാൾ മരിച്ചു

keralanews fire broke out in gujarat chemical factory one died

അഹമ്മദാബാദ്:ഗുജറാത്തിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ അഗ്‌നിബാധയിൽ ഒരാൾ മരിച്ചു.അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്നലെ നറോളിൽ നാഫ്ത തിന്നർ ഫാക്റ്ററിയിലായിരുന്നു തീപിടുത്തമുണ്ടായത്.ഫാക്റ്ററി ഉടമ പോക്കർ റാം ബിഷ്‌ണോയി ആണ് മരിച്ചത്.അഗ്‌നിശമനസേനാംഗങ്ങൾക്കാണ് പരിക്കേറ്റത്.മുപ്പതു ഫയർ എൻജിനുകൾ ഏഴുമണിക്കൂർ ശ്രമപ്പെട്ടാണ് തീയണച്ചത്.പരിക്കേറ്റ സേനാംഗങ്ങളെ എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ഇംഗ്ലണ്ട് ജേതാക്കൾ

keralanews under 17 foot ball final england is the champions

കൊൽക്കത്ത:അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ഇംഗ്ലണ്ട് ജേതാക്കളായി.രണ്ടു ഗോളിന് പിന്നിട്ട ശേഷം ഒന്നിന് പിറകെ ഒന്നായി അഞ്ചു ഗോളുകൾ സ്പെയിനിന്റെ വലയിൽ അടിച്ചുകയറ്റി ഇംഗ്ലണ്ട് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.പത്താം മിനിറ്റിൽ സെർജിയോ ഗോമസിലൂടെ സ്പെയിനാണ് ആദ്യ ഗോൾ നേടിയത്.ക്യാപ്റ്റൻ ആബേൽ റൂയിസിൽനിന്ന് തുടങ്ങി യുവാൻ മിറാൻഡസെസാർ ഗിലാബർട്ടു വഴിയെത്തിയ നീക്കം സെർജിയോ ഗോമസ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. മുപ്പത്തൊന്നാംമിനിട്ടിൽ മിനിറ്റിൽ ഗോമസ് വീണ്ടും ലക്ഷ്യം കണ്ടു. സെസാർ ഗിലാബർട്ടു തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്.ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സൂപ്പർതാരം ബ്യ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് തിരിച്ചടി ആരംഭിച്ചു. വലതുവിംഗിൽനിന്നു സ്റ്റീവൻ സെസെഗ്നൻ ഉയർത്തിവിട്ട ക്രോസ് ബ്രൂസ്റ്ററിന്‍റെ തകർപ്പൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.പക്ഷേ, ഇത് വരാനിരിക്കുന്നതിന്‍റെ തുടക്കം മാത്രമായിരുന്നെന്ന് ഇംഗ്ലണ്ടിനു പിന്നിടു മനസിലായി.തിങ്ങിനിറഞ്ഞ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിപ്പിക്കുന്നതായിരുന്നു കൊല്‍കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ ഫൈനല്‍. ആക്രമണ ഫുട്‌ബോളായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ഇംഗ്ലണ്ട് ശക്തമായ അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെ നടത്തി. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്‌പെയിനിനെ പൊളിച്ചടുക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്.

അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ഇന്ന് കൊൽക്കത്തയിൽ നടക്കും

keralanews under 17 world cup final today

കൊൽക്കത്ത:ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഫൈനൽ ഇന്ന്. വൈകിട്ട് എട്ട് മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ റണ്ണറപ്പായ ഇംഗ്ലണ്ടിനെ നേരിടും.ആദ്യ മത്സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് ശേഷം ആധികാരിക പ്രകടനങ്ങളോടെയാണ് സ്പാനിഷ് പട നാലാം ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ ഇതുവരെ നടന്ന എല്ലാമത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലീഷ് പട കന്നി ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്.മൂന്നാഴ്ച നീണ്ടുനിന്ന മത്സരത്തിൽ 24 ടീമുകളാണ് മത്സരിച്ചത്.റയാന്‍ ബ്രൂസ്റ്ററെന്ന ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരക്കാരനെ തളക്കുകയെന്നാതായിരിക്കും സ്പെയിനിന്റെ വെല്ലുവിളി. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെയും, സെമിയില്‍ ബ്രസീലിനെതിരെയും ഹാട്രിക്കുകള്‍ നേടിയ ലിവര്‍പൂള്‍ യുവതാരം ഗോള്‍ഡന്‍ ബൂട്ട് കൂടി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.സ്പാനിഷ് പ്രതീക്ഷകള്‍ ക്യാപ്റ്റനും ബാര്‍സിലോണ യുവതാരവുമായ ആബെല്‍ റൂയിസിന്റെ കാലുകളിലാണ്. മാലിയുടെ തടിമിടുക്കിനെ സെമിയില്‍ സ്പെയിന്‍ മറികടന്നത് റൂയിസിന്റെ ഇരട്ടഗോള്‍ ബലത്തിലായിരുന്നു. ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിലും റയസുണ്ട്.അണ്ടര്‍ പതിനേഴിന്റെ കഴിഞ്ഞ മൂന്ന് യൂറോപ്പ്യന്‍ ചാമ്പ്യന്‍ ഷിപ്പുകളിലെയും ഫൈനലുകളില്‍ ഏറ്റുമുട്ടിയത് ഇംഗ്ലണ്ടും സ്പെയിനുമായിരുന്നു. അതില്‍ രണ്ട് തവണ സ്പെയിന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഇംഗ്ലണ്ട്  ഒരു തവണ ജേതാക്കളായി.

ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയില്ലെങ്കിൽ നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങും

keralanews nurses will begin an indefinite strike if the pay revision is not implemented

തിരുവനന്തപുരം:നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ നവംബര്‍ ഇരുപത്തൊന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍. മാനേജ്മെന്‍റുകള്‍ക്കെതിരെ തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കുമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.സര്‍ക്കാര്‍ നിയോഗിച്ച മിനിമം വേതന സമിതി നിയമാനുസൃതമായല്ല രൂപീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ശമ്പള പരിഷ്കരണ നടപടികള്‍ സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് യുഎന്‍എ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്.യു എൻ എയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സമരം പ്രഖ്യാപിച്ചത്.

ബീഹാറിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു

keralanews 14 died in an accident in bihar

ബീഹാർ:ബീഹാറിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു.ബീഹാർ നേപ്പാൾ അതിർത്തിയിൽ നിന്നും കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ത്രിശൂൽ നദിയിലേക്ക് മറിഞ്ഞാണ് അപകടം.ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നു.മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.യാത്രക്കാരിൽ 14 പേർ നീന്തി രക്ഷപ്പെട്ടിട്ടുണ്ട്.മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.രക്ഷപ്പെട്ടവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്

keralanews stoning against train in kasarkode

കാസർകോഡ്:കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്.മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്ന പഴയങ്ങാടി സ്വദേശി അഷ്റഫിന് കല്ലേറിൽ പരിക്കേറ്റു. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിനു നേരെ കോട്ടിക്കുളത്തിനും കളനാട് തുരങ്കത്തിനും ഇടയിലാണ് കല്ലേറുണ്ടായത്.അഷ്‌റഫ് ട്രെയിനിന് പിറകിലെ ആദ്യത്തെ ലോക്കൽ കമ്പാർട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്.കല്ലേറിൽ ഇയാളുടെ കൈമുട്ടിനാണ് പരിക്കേറ്റത്.എന്നാൽ ഡോക്റ്ററുടെ അപ്പോയ്ന്റ്മെന്റ് ലഭിച്ചിരുന്നതിനാൽ ആശുപത്രിയിലെ ചികിത്സ നടത്തി തിരിച്ചു വരുമ്പോൾ പോലീസിൽ രേഖാമൂലം പരാതി നൽകാമെന്ന് അഷ്‌റഫ് പറഞ്ഞതായി പോലീസ് പറഞ്ഞു.കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്നു സംഭവം കണ്ട ഒരാൾ മൊഴിനല്കിയതായി സൂചനയുണ്ട്.കഴിഞ്ഞ ഒന്നര മാസങ്ങളായി അഞ്ചോളം സ്ഥലങ്ങളിൽ കല്ലേറ് നടന്നതായി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ തന്നെ ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് കാണിച്ച് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് പരാതി നൽകി

keralanews dileep give complaint to home secretary in the actress attack case

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രെട്ടറിക്ക് പരാതി നൽകി.കേസിൽ തന്നെ ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടർന്ന് കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ദിലീപ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.കുറ്റപത്രം സമർപ്പിച്ചാലുടൻ അന്വേഷണ സംഘം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കും.അടുത്ത മാസത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

തളിപ്പറമ്പിൽ ലീഗ് പ്രവർത്തകന് മർദനമേറ്റു

keralanews league activist injured in thalipparambu

തളിപ്പറമ്പ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി.ചെനയന്നൂര്‍ കൊണ്ടോട്ടി ഹൗസില്‍ റിയാസിനാണ്(23) പരിക്കേറ്റത്.ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റിയാസ് പോലീസിനോട് പറഞ്ഞു.വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കാഞ്ഞിരങ്ങാട് തളിപ്പറമ്പ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിന് മുന്നിലായിരുന്നു സംഭവം.തളിപ്പറമ്പ് കരിമ്പത്തെ കൂള്‍ബാറില്‍ ജോലി ചെയ്യുന്ന റിയാസ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സിപിഎം പ്രവര്‍ത്തകരായ രൂപേഷും കണ്ടാലറിയാവുന്ന അഞ്ചുപേരും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് റിയാസിനെ ആശുപത്രിയിൽ എത്തിച്ചത്.ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിനു മുന്നില്‍ ഉയര്‍ത്തിയ സിപിഎം കൊടി കാണാതായതുമായി ബന്ധപ്പെട്ടാണ് റിയാസിനെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത്  ഒരു പാര്‍ട്ടിയുടേയും കൊടികള്‍ സ്ഥാപിക്കേണ്ടതില്ലെന്ന് നേരത്തെ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. കോടിയേരിയുടെ ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ടാണ് സിപിഎം ഇവിടെ വീണ്ടും കൊടി സ്ഥാപിച്ചത്.