റേഷൻ സമരം;വ്യാപാരികളുമായി സർക്കാർ നാളെ ചർച്ച നടത്തും

keralanews ration strike the govt will hold talks with traders tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.സമരം പരിഹരിക്കാനായി സർക്കാർ നാളെ റേഷൻ വ്യാപാരികളുമായി ചർച്ച നടത്തും. മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് യോഗം ചേരുക.അതേസമയം സമരം ചെയ്യുന്ന റേഷന്‍കട ഉടമകളെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും മാസവേതന പക്കേജ് നടപ്പാക്കും വരെ സമരം തുടരുമെന്നും സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സർക്കാരും വ്യാപാരികളും തമ്മിൽ തർക്കം നടക്കുന്നത്.സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച വ്യാപാരികൾ ഭക്ഷ്യ ധാന്യങ്ങൾ ഏറ്റെടുക്കാത്തതുമൂലം ടൺ കണക്കിന് ഭക്ഷ്യ ധാന്യങ്ങളാണ് സിവിൽ സപ്ലൈസ് ഗോഡൗണിൽ കെട്ടിക്കിടക്കുന്നത്.ഇത്തരത്തിൽ സമരം പുരോഗമിച്ചാൽ സംസ്ഥാനത്തിനുള്ള ഭക്ഷ്യ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കാനാണ് സാധ്യത.

ഗെയിൽ പദ്ധതി;അലൈൻമെന്റ് മാറ്റില്ലെന്ന് മന്ത്രി;സമരം തുടരണമോ എന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് സമരസമിതി

keralanews gail project the alignment will not change the strike committee will decide tomorrow whether to continue the strike

കോഴിക്കോട്:ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നു മന്ത്രി എ.സി മൊയ്‌ദീൻ.പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനായി ഇന്ന് കോഴിക്കോട് വിളിച്ചു ചേർത്ത സർവകക്ഷി സമ്മേളനത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഭൂമി വില വർധിപ്പിക്കാൻ സർക്കാർ പരമാവധി ഇടപെടുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്ക് ആവശ്യമായ എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.വീടിന്‍റെ അഞ്ച് മീറ്റര്‍ അടുത്ത് കൂടി പൈപ്പ് ലൈന്‍ പോകുന്നെങ്കില്‍ വീടിന് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു സെന്‍റ് ഭൂമി മാത്രം ഉള്ളവരുടെ പുനരധിവാസം ഗെയില്‍ ഉറപ്പാക്കണം. ഇക്കാര്യം ഗെയില്‍ അധികൃതരുമായി സംസാരിക്കും. സുരക്ഷ സംബന്ധിച്ചും ഗെയിലുമായി കൂടുതല്‍ ചര്‍ച്ച നടത്തും.കേരളത്തിൽ മാത്രമല്ല മറ്റെവിടെയും പാരിസ്ഥിക ആഘാതമില്ലാതെ ഒരു വികസന പ്രവർത്തനവുമായി മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സമരസമിതി മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ‍്യങ്ങൾ ചർച്ചയിൽ സർക്കാർ അംഗീകരിച്ചില്ല.ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കില്ലെന്നും വിപണി വിലയുടെ നാലിരട്ടി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതോടെ സമരം പുനരാരംഭിക്കുന്നകാര്യം ചൊവ്വാഴ്ച തീരുമാനിക്കുമെന്നും സമരസമിതി വക്താക്കൾ അറിയിച്ചു.

കാസർകോട്ട് സിപിഎം-ബിജെപി സംഘർഷം;ആറുപേർക്ക് പരിക്ക്

keralanews cpm bjp conflict in kasarkode and six injured

കാസർകോഡ്:കാസർകോട്ട് സിപിഎം-ബിജെപി സംഘർഷം;ആറുപേർക്ക് പരിക്കേറ്റു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടിക്കിടെ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ബിജെപി ഓഫീസിനു നേരെയും കല്ലേറുണ്ടായി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവത്തിന്റെ തുടക്കം.പരിപാടിക്കിടയിൽ യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിനിടയിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.ഏഴുമണിയോടെ വീണ്ടും സംഘർഷമുണ്ടാകുകയും പോലീസ് സ്ഥലത്തെത്തി പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു.എന്നാൽ രാത്രി അഡൂർ ടൗണിൽ പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന്റെ ജനൽ ചില്ലുകൾ സിപിഎം പ്രവർത്തകർ എറിഞ്ഞു തകർത്തു.ഓഫീസിനു സമീപത്തെ കൊടിമരവും നശിപ്പിച്ചു.പിന്നീട് രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായി.ഇവയുടെ ബൈക്കുകൾ തടഞ്ഞു നിർത്തി പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു.ഇപ്പോഴും സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തി ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ വെന്തു മരിച്ചു

keralanews six people were killed including four from one family

ആഗ്ര:ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ മരിച്ചു.ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തുകയായിരുന്നു.ഡൽഹിയിലെ ഒരു പ്രമുഖ മാളിന് സമീപം ഷോപ്പ് നടത്തുന്നവരുടെ കുടുംബവും അവരുടെ സുഹൃത്തുക്കളുമാണ് മരിച്ചത്. ആനന്ദ് കുമാർ സോണി,ഭാര്യ ഖുശ്‌ബു,മക്കൾ ആര്യൻ,ആരാധന,സോണിയുടെ സുഹൃത്ത് വിനയകുമാർ,അഭയ് കുമാർ എന്നിവരാണ് മരിച്ചത്.

പയ്യന്നൂരിൽ കെഎസ്‌യു നേതാവിന്റെ സ്മാരകസ്‌തൂപം തകർത്തു

keralanews memorial of ksu leader was demolished in payyannur

പയ്യന്നൂർ:അന്നൂർ ശാന്തിഗ്രാമിൽ കെഎസ്‌യു നേതാവായിരുന്ന സജിത്ത് ലാലിൻറെ പേരിൽ സ്ഥാപിച്ച സ്മാരക സ്തൂപം തകർത്തു.ഇന്ന് രാവിലെയാണ് സ്തൂപം തകർത്ത നിലയിൽ കണ്ടത്.സമീപത്തെ തെരുവുവിളക്കുകളും നശിപ്പിച്ചിട്ടുണ്ട്.വർഷങ്ങൾക്ക് മുൻപ് കെഎസ്‌യു വൈസ് പ്രെസിഡന്റായിരുന്ന സജിത്ത് ലാലിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ ഭാഗമായി സ്തൂപത്തിനു പെയിന്റടിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു.ഈ സ്തൂപമാണ് തകർത്തിരിക്കുന്നത്.അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച്  ഇന്ന് വെകുന്നേരം അന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.

മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു

keralanews two students died when the bike and car collided in malappuram

മലപ്പുറം:ഒറ്റപ്പാലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു.മലപ്പുറം ചങ്ങരംകുളം പന്താവൂർ ചീനക്കൽ പറമ്പിൽ മുസ്തഫയുടെ മകൻ ഫാസിൽ(19),കക്കിടിപ്പുറം പുളിക്കൽ അബ്ദുൽ സലാമിന്റെ മകൻ ഷാനാബാബു(20) എന്നിവരാണ് മരിച്ചത്.ഫാസിൽ സംഭവസ്ഥലത്തുവെച്ചും ഷാനാബാബു കൊളപ്പുള്ളി പി.കെ ദാസ് ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.ഇന്നലെ രാവിലെ ഇവർ സഞ്ചരിച്ച ബൈക്ക്  ഒറ്റപ്പാലത്തിനടുത്തുവെച്ചു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കിൽ കോയമ്പത്തൂരിൽ പോയി മടങ്ങിവരികയായിരുന്നു ഇരുവരും.

ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീൽ .

keralanews the application for welfare pension would be accepted soon

തിരുവനന്തപുരം:ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീൽ.ക്ഷേമ പെൻഷനുകൾ സർക്കാർ ബോധപൂർവ്വം പ്രവർത്തനരഹിതമാക്കിയിട്ടില്ല. നടപടികൾ സ്വീകരിക്കുന്നതിൽ സ്വാഭാവിക കാല താമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അർഹരായവർക്ക് അപേക്ഷ നൽകിയ കാലയളവ് മുതൽ പെൻഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ജീവനക്കാരും ക്ഷേമ പെൻഷൻ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ-അർധസർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നത് തടയുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഇത്തരക്കാരെ ഒഴിവാക്കുന്നതിലെ കാലതാമസമാണ് നിലവിൽ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.

ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

keralanews bus hit the bike and college student died

മംഗളൂരു:ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.ഞായറാഴ്ച വൈകുന്നേരം തെക്കോട്ട് റൂട്ടിൽ കല്ലാപ്പുവിലാണ്‌ അപകടം നടന്നത്. ഉള്ളാളിലെ മുഹമ്മദ് സയ്യിദ് സലീൽ ആണ് മരിച്ചത്.മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ  ബസിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ സലീൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.തമ്ബെയിലെ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ്.കഴിഞ്ഞ ആഴ്ച ഇതേ റോഡിലുണ്ടായ അപകടത്തിൽ ഒരു യുവാവ് മരിക്കുകയും സുഹൃത്തിനു പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമ ലംഘനം നടത്തിയതായി കളക്റ്ററുടെ അന്തിമ റിപ്പോർട്

keralanews the final report of collector says minister thomas chandy had violated the rule

തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമ ലംഘനം നടത്തിയതായി  കളക്റ്ററുടെ അന്തിമ റിപ്പോർട്.റിസോര്‍ട്ടിലെ നിര്‍മാണങ്ങളില്‍ ഗുരുതര ചട്ടലംഘനം നടന്നതായാണ് കളക്ടർ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിലുള്ളത്. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണം നിയമങ്ങള്‍ അട്ടിമറിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നതെന്നും 2003ന് ശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റംവന്നതായും റിപ്പോര്‍ട്ട് പറയുന്നു.അനുമതി വാങ്ങാതെ വയൽ നികത്തി പാർക്കിങ് ഗ്രൗണ്ട് നിർമിച്ചു.സർക്കാരിന്റെ ലാൻഡ് യൂട്ടിലൈസേഷൻ ഉത്തരവ് മറികടന്നു ഉദ്യോഗസ്ഥ തലത്തിലും വീഴ്ചയുണ്ടായെന്നും കളക്റ്ററുടെ അന്തിമ റിപ്പോർട്ടിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.വയൽ നികത്തുന്നതിനും സർക്കാരിന്റെ അനുമതി വാങ്ങിയില്ല.ഒരു മീറ്റർ മാത്രമായിരുന്ന ബണ്ടിന്റെ വീതി നാല് മീറ്റർ മുതൽ പന്ത്രണ്ടു മീറ്റർവരെയാക്കി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.വയൽ നികത്തി നിർമിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ അനുവാദം നൽകണമോ എന്ന കാര്യം സർക്കാർ തീരുമാനിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കപ്പലിലെ സെക്കൻഡ് എൻജിനീയറായ അഴീക്കൽ സ്വദേശിയെ കടലിൽ കാണാതായി

 

keralanews second engineer in the ship went missing in sea

കണ്ണൂർ:കപ്പലിലെ സെക്കൻഡ് എൻജിനീയറായ യുവാവിനെ കടലിൽ കാണാതായി. കവരത്തിയിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന എം.വി കൊടിത്തല എന്ന കപ്പലിൽ സെക്കന്റ് എൻജിനീയറായ അഴീക്കൽ സ്വദേശി വികാസിനെയാണ് കാണാതായത്.ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞു മുറിയിലേക്ക് പോകും വഴിയായിരിക്കാം അപകടമെന്ന് കരുതുന്നു.മുറിയിൽ കാണാത്തതിനെ തുടർന്നാണ് കടലിൽ വീണതായിരിക്കാം എന്ന നിഗമനത്തിലെത്തിയത്. കപ്പലിലെ സുരക്ഷാ ബോട്ടുകൾ തിരച്ചിൽ നടത്തുകയാണ്.