മണൽ കടത്തുകാർ ഉപേക്ഷിച്ച വാഹനം കത്തിച്ച ശേഷം ആക്രിക്കാർക്ക് വിറ്റു;എഎസ്ഐ ഉൾപ്പെടെ അഞ്ചു പോലീസുകാർക്കെതിരെ നടപടി

keralanews the vehicle abandoned by the sand sellers burned and then sell it to the traders action will take against asi and other policemen

തളിപ്പറമ്പ്:പോലീസുകാരിൽ നിന്നും രക്ഷപെടാനായി മണൽ കടത്തുകാർ ഉപേക്ഷിച്ച ലോറി കത്തിച്ച ശേഷം ആക്രിക്കാർക്ക് വിറ്റ സംഭവത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ അഞ്ചുപോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി കുപ്പം കടവിൽ നിന്നും അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പോലീസ് കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പിന്തുടരുകയായിരുന്നു.പോലീസ് പിന്തുടരുന്നത് കണ്ട മണൽ കടത്തുകാർ ലോറി ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ കിട്ടാത്തതിനാല്‍ വിവരം ഉന്നതരെ അറിയിച്ച ശേഷം ലോറി പോലീസ് കത്തിച്ചു. കത്തിയ ലോറി പിന്നീട് കുപ്പം ഖലാസികളെ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയശേഷം ആക്രികച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. കത്തിച്ച വാഹനം കുപ്പത്തെ ആക്രികച്ചവടക്കാരന്‍റെ ഗോഡൗണില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവം പുറത്തായതോടെ ഇതേപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദൻ സിഐക്ക് പരാതി നൽകുകയായിരുന്നു. സാധാരണ രീതിയിൽ പോലീസ് പിടിച്ചെടുക്കുന്ന നിസാര തൊണ്ടിമുതലുകൾ പോലും സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന ചട്ടം നിലനിൽക്കെ ഈ സംഭവം വിവാദമായിരിക്കുകയാണ്.സംഭവത്തില്‍ പോലീസുകാരില്‍ നിന്നും ആക്രികച്ചവടക്കാരനില്‍ നിന്നും ഖലാസികളില്‍ നിന്നും ഇതിനകം മൊഴിരേഖപ്പെടുത്തിക്കഴിഞ്ഞു.ഇതിനു മുമ്പും പോലീസ് സ്റ്റേഷനില്‍ നിന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ വിലകൊടുത്തുവാങ്ങിയിട്ടുണ്ടെന്നാണ് കുപ്പത്തെ ആക്രികച്ചവടക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്.

നിർമൽ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കീഴടങ്ങി

keralanews nirmal chit fund fraud case main accused arrested

മധുര:നിർമൽ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ.നിർമലൻ കീഴടങ്ങി.മധുര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നിർമലൻ കീഴടങ്ങിയത്.കഴിഞ്ഞ രണ്ടു മാസമായി ഇയാൾ ഒളിവിലായിരുന്നു.നേരത്തെ ഇയാൾ മുൻ‌കൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്‌നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനെയും സമീപിച്ചിരുന്നു.ക്രൈം ബ്രാഞ്ചും തമിഴ്‌നാട് പോലീസുമാണ് കേസിൽ അന്വേഷണം നടത്തുന്നത്.പതിനായിരത്തോളം നിക്ഷേപകരിൽ നിന്നായി 600 കോടിയോളം രൂപ നിർമൽ കൃഷ്ണ ചിട്ടിക്കമ്പനി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ആരോപണം.ഇവരിൽ  നാലായിരത്തോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.കേസിൽ അകെ 22 പ്രതികളാണുള്ളത്.ഇവരിൽ അഞ്ചുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തൃശൂർ പൂരവും കുംഭമേളയും ആക്രമിക്കുമെന്ന് ഐഎസ് സന്ദേശം

keralanews is message to attack thrissur pooram and kumbhamela

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശം. തൃശൂർ പൂരവും,കുംഭമേളയും ആക്രമിക്കുമെന്നും ശബ്ദ സന്ദേശത്തിലൂടെ ഐഎസ് മുന്നറിയിപ്പ് നൽകി.പത്ത് മിനിറ്റ് നീണ്ടു നിൽക്കുന്ന സന്ദേശം  മലയാളത്തിലാണ് അയച്ചിരിക്കുന്നതെന്നാണ് വിവരം.ആളുകൾ കൂടുന്ന ആഘോഷ പരിപാടികൾക്കിടെ ആക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്.പുരുഷ ശബ്ദത്തിലുള്ള മുന്നറിയിപ്പ് ഐഎസിന്‍റേതായി പുറത്തുവരുന്ന അൻപതാമത്തെ ശബ്ദസന്ദേശമാണെന്നാണ് വിവരം. ലാസ്‌വേഗസിലുണ്ടായ വെടിവയ്പിനു സമാനമായ തരത്തിലുള്ള ആക്രമണം നടത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിട്ടുണ്ടെന്നും ലാസ്‌വേഗസിൽ തങ്ങൾക്ക് ഒരു അനുയായി നഷ്ടമായെന്നും സന്ദേശത്തിൽ പറയുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് സന്ദേശമെത്തിയതെന്നും കാസർഗോട്ടു നിന്നും ഐഎസിൽ ചേരാനായി പോയ റാഷിദ് അബ്ദുള്ള എന്നയാളുടേതാണ് ശബ്ദമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റർമാരുടെ പെൻഷൻ പ്രായം ഉയർത്തും

keralanews the pension age of doctors in health department and medical education department will be raised

തിരുവനന്തപുരം:ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റർമാരുടെ പെൻഷൻ പ്രായം ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ആരോഗ്യ വകുപ്പിലെ ഡോക്റ്റർമാരുടെ പ്രായം 56 ഇൽ നിന്നും 60 വയസ്സായി ഉയർത്തും.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്റ്റർമാരുടെ പെൻഷൻ പ്രായം 60 ഇൽ നിന്നും 62 വയസ്സായി വർധിപ്പിക്കും.പരിചയ സമ്പന്നരായ ഡോക്റ്റർമാരുടെ ദൗർലഭ്യം ആരോഗ്യമേഖലയിലെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാനായാണ് പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്.ഇത് കൂടാതെ ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് സ്ഥാപിക്കുന്ന പ്രതിമ തിരുവന്തപുരത്തു സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ശബരിമലയിൽ ഉത്സവ സീസണിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് നൽകുന്ന ലഗേജ് അലവൻസ് 150 രൂപയിൽ നിന്നും 200 രൂപയാക്കാനും തീരുമാനിച്ചു. കേരളത്തിലെ അഞ്ചു ദേവസ്വം ബോർഡുകളിലേക്കും ദേവസ്വം റിക്രൂട്മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ബസ് ജീവനക്കാർക്ക് മർദനം;പാനൂരിൽ ബസുകൾ ഓട്ടം നിർത്തിവെച്ചു

keralanews bus workers were beaten and buses stop service in panoor

തലശ്ശേരി:പാനൂരിൽ ബസ് ജീവനക്കാർക്ക് മർദനമേറ്റു.ഇതിനെത്തുടർന്ന് ബസുകൾ ഓട്ടം നിർത്തിവെച്ചു.ഇന്ന് രാവിലെ 8.45 ഓടെ കടവത്തൂർ-പാനൂർ-തലശ്ശേരി റൂട്ടിലോടുന്ന അക്ഷയ ബസിലെ ഡ്രൈവർ വിനീത്(27).ക്‌ളീനർ സായത്ത്(22) എന്നിവർക്ക് സെൻട്രൽ ഏലാംകോട് വെച്ച് മർദ്ദനമേൽക്കുകയായിരുന്നു.പാനൂർ-തലശ്ശേരി റൂട്ടിലോടുന്ന ശ്രീഹരി ബസിലെ ഡ്രൈവർ ആഷിത്തിന്  ഇന്നലെ മനേക്കരയിൽ വെച്ച് മർദ്ദനമേറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ബസ് ജീവനക്കാർ പണിമുടക്കിയിരുന്നെങ്കിലും അക്ഷയ ബസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല.ഇതാകാം അക്രമത്തിന് കാരണമെന്നു സംശയിക്കുന്നു.

പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

keralanews attempts to kill youth league activist in panoor

പാനൂർ: ചെറുപ്പറമ്പ് ചിറ്റാരിതോടിൽ യൂത്ത് ലീഗ് പ്രവർത്തകനായ പറമ്പഞ്ചേരി മഹ്മൂദിനെ(36) കാറ് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിൽ നിന്ന് ടൗണിലേക്ക് ഇന്നോവ കാറിൽ പോകുമ്പോൾ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് മഹമൂദ് സംഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംബെറിയുകയും കാറിൽ നിന്ന് വലിച്ചിറക്കി മഹമൂദിനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചുതകർത്തിട്ടുണ്ട്. കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയിൽ പ്രാഥമികശുശ്രുഷ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മഹമ്മൂദ് പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തോമസ് ചാണ്ടി രാജിവെച്ചു

keralanews thomas chandi resigned

തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു.രാജിക്കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരന് നൽകിയ ശേഷം ഔദ്യോഗിക വാഹനത്തിൽ അദ്ദേഹം ആലപ്പുഴയിലേക്ക് തിരിച്ചു.സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.ഉച്ചയ്ക്ക് ശേഷം അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നും  അദ്ദേഹം കാര്യങ്ങൾ അറിയിക്കുമെന്നും ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് കലക്റ്റർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ഹർജിയുമായി തോമസ് ചാണ്ടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.മാത്രമല്ല ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നും.ഇതിനെ തുടർന്നണ് തോമസ് ചാണ്ടിയുടെ രാജി ആസന്നമായത്.

വാരംകടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

keralanews the body of man found who was missing in the varamkadav river
കണ്ണൂർ:വാരംകടവ് പുഴയിൽ കാണാതായ നിർമാണ തൊഴിലാളിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വാരം കൂറുമ്പക്കാവിനു സമീപം കൂറുമ്പ കോളനിയിൽ സുരേന്ദ്രൻ -സാവിത്രി ദമ്പതികളുടെ മകൻ സുകേഷി (28)ന്‍റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11 ഓടെ കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കടവിലെത്തിയ യുവാവ് പുഴയിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോൾ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലുംരാത്രി വൈകിയും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തെരച്ചിൽ പുനരാരംഭിച്ചതിനെ തുടർന്നാണ് താഴ്ചയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.ചക്കരക്കൽ പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. സഹോദരി:ഹർഷ.

ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

kerakanews man died in auto accident

ഇരിട്ടി:ഉളിക്കൽ നുച്യാട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. മണിക്കടവ് ശാന്തിനഗറിലെ വാഴയിൽ ജയ്സണ്‍ ലൂക്കോസ് (36) ആണ് മരിച്ചത്. മുണ്ടാനൂർ റോഡിൽ പാലംകൈയിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം നടന്നത്.ചെങ്കൽപ്പണയിൽ ജോലിചെയ്യുന്ന ജയ്സണ്‍ ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ജയ്സണ്‍ തന്നെയായിരുന്നു ഓട്ടോ ഓടിച്ചത്.നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശാന്തിനഗറിലെ അപ്പച്ചൻ-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ:അനില. മക്കൾ: അഡ്വിൻ, അയിഡ മറിയ.

മട്ടന്നൂർ സി.ഐ ഓഫീസിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

keralanews big snake was caught from mattannur ci office

മട്ടന്നൂർ:മട്ടന്നൂർ സി.ഐ ഓഫീസിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.രാത്രി എട്ടരമണിയോട് കൂടിയാണ് രണ്ടര മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.പോലീസ് സ്റ്റേഷൻ കോബൗണ്ടിലെ കാടുപിടിച്ച സ്ഥലത്തു നിന്നാണ് പാമ്പ് സിഐ ഓഫീസിൽ കയറിക്കൂടിയത്. സിഐ എ.വി ജോണിന്റെ ഇരിപ്പിടത്തിനടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.വനം വകുപ്പ് ദ്രുതകർമ സേന വിഭാഗത്തിലെ ജീവനക്കാരനും പാമ്പുപിടിത്തത്തിൽ വിദഗ്ദ്ധനുമായ നിധീഷ് ചാലോട് ആണ് പാമ്പിനെ പിടികൂടിയത്.