ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു;നാലുപേർക്ക് പരിക്കേറ്റു

keralanews car its the bike and crashed into the busstop and one died four injured

തിരുവനന്തപുരം:തിരുവല്ലത്ത് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.ബസ് കാത്തുനിൽക്കുകയായിരുന്നു പാറവിള സ്വദേശി ദേവേന്ദ്രനാണ്(40)  മരിച്ചത്.അപകടത്തിൽ സാരമായി പരിക്കേറ്റ പാറവിള സ്വദേശികളായ മധു,ധർമരാജ്,പ്രസാദ്, പ്രദീപ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസ്;ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസംഘം

keralanews actress attack case police said dileep tried to influence the witnesses

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസംഘം .തന്റെ വ്യാപാര സ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനത്തിനായി ദുബായിൽ പോകാൻ അനുമതി ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഈ വിഷയത്തിൽ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം പോലീസ് ഉൾപ്പെടുത്തുക.ഇതിനാൽ ദിലീപിനെ വിദേശത്തു പോകാൻ അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരൻ അന്വേഷസംഘത്തിനു അനുകൂലമായി മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റുകയായിരുന്നു.ഇത് ദിലീപിന്റെ സ്വാധീനത്താലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.അതുപോലെ തന്നെ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാർളിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ചാർളിയെ മാപ്പു സാക്ഷി ആക്കാനായിരുന്നു പോലീസിന്റെ നീക്കം.എന്നാൽ ചാർളി കോടതിയിൽ ഹാജരായില്ല.ഇതും ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണ് പോലീസ് പറയുന്നത്.കുറ്റപത്രത്തിലും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കാര്യം പോലീസ് ഉൾപ്പെടുത്തിയേക്കും.

നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരായ കുറ്റപത്രം നാളെ സമർപ്പിക്കും

keralanews actress attack case charge sheet against dileep will submit tomorrow

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം നാളെ സമർപ്പിക്കും.കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയായേക്കുമെന്നാണ് സൂചന.നേരത്തെ കേസിൽ ദിലീപ് ഒന്നാംപ്രതിയാകുമെന്ന് അന്വേഷണ സംഘം സൂചന നൽകിയിരുന്നു.അങ്ങനെ ചെയ്താൽ കുറ്റപത്രം മുഴുവൻ അഴിച്ചുപണിയേണ്ട സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് എട്ടാം പ്രതിയാക്കുന്നതെന്നാണ് സൂചന.എന്നാൽ ചുമത്തുന്ന കുറ്റത്തിനാണ് പ്രസക്തിയെന്നും എത്രാമത്തെ പ്രതിയാണെന്നതിനു പ്രാധാന്യമില്ലെന്നും അഡ്വക്കേറ്റ് കാളീശ്വരം രാജ് പറഞ്ഞു.കുറ്റപത്രത്തിൽ സുനിയെ കൂടാതെ മാർട്ടിൻ,മണികണ്ഠൻ,വിജീഷ്, സലിം,പ്രദീപ്,ചാർളി എന്നിവരാണ് മറ്റു ഏഴുപ്രതികൾ.തന്റെ കടയുടെ ഉൽഘാടനത്തിനായി ദുബായിൽ പോകാൻ അനുമതി തേടി ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.ഈ സാഹചര്യത്തിലാണ് പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുന്നതെന്നാണ് സൂചന.

വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ചു

keralanews muslim league office destroyed by fire in vatakara

വടകര:വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ചു.ഓഫീസിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.ഇവിടെ സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്നുണ്ട്.സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി സ്ഥലത്ത് പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

keralanews cpm bjp clash in thiruvananthapuram two cpm workers injured

തിരുവനന്തപുരം:തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം.സംഘർഷത്തിൽ കരിക്കകത്ത് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും അക്രമമുണ്ടായി.പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എത്തിയ ബിജെപി-ആർഎസ്എസ് സംഘമാണ് സിപിഎം കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് ജില്ലാ സെക്രെട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.ഇതേ സമയത്താണ് കരിക്കകത്ത് മറ്റൊരു സംഘം രണ്ട് സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.പരിക്കേറ്റ സിപിഎം പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ കാട്ടാക്കടയിൽ സിപിഎം  പ്രവർത്തകന് നേരെ വധശ്രമം നടന്നിരുന്നു.എസ്‌ഡിപിഐക്കാരാണ് അക്രമിച്ചതെന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലായി സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്.അതേസമയം ഞായറാഴ്ച വൈകിട്ട് റൂറൽ എസ്പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അക്രമം ആവർത്തിക്കില്ലെന്ന് ഇരു വിഭാഗവും ഉറപ്പു നൽകിയതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

കണ്ണൂരിൽ വിവിധ സ്ഥലങ്ങളിൽ സിപിഎം,ബിജെപി, എസ്‌ഡിപിഐ സംഘർഷം;പുന്നാടും,ചക്കരക്കല്ലിലും ബോംബേറ്

keralanews cpm bjp sdpi conflict kannur bomb attack in punnad and chakkarakkal

കണ്ണൂർ:കണ്ണൂർ ജില്ലയിൽ വിവിധ ഇടങ്ങളിലായി സിപിഎം,ബിജെപി,എസ്‌ഡിപിഐ സംഘർഷം.പുന്നാട്,ചക്കരക്കൽ,അഴീക്കോട്,അഴീക്കൽ എന്നിവിടങ്ങളിലാണ് സംഘർഷം. അഴീക്കൽ ഒലാടതാഴെയിൽ സിപിഎം-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.സിപിഎം പ്രവർത്തകരായ കെ.വിനോദൻ,എ.കെ രഞ്ജിത് എസ്‌ഡിപിഐ പ്രവർത്തകരായ അമീർ,ഷാനി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പത്തുമണിയോടെ പോസ്റ്റർ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സംഘഷമുണ്ടായത്. ഇരിട്ടി പുന്നാട് സിപിഎം പ്രവർത്തകരുടെ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി.സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ച ബോർഡുകളും പതാകകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിനെ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.പിന്നീട് നടന്ന സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രെട്ടറി കെ.റിജീഷിന് മർദനമേറ്റു.ഇയാളെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി ചക്കരക്കൽ പള്ളിപ്പൊയിൽ എസ്‌ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സി.പി ജാഫറിന്റെ വീടിനു നേരെ ബോംബേറുണ്ടായി.വീടിനു നേരെ രണ്ടുബോംബുകളാണ് എറിഞ്ഞത്.ഇതിൽ ഒരെണ്ണം മാത്രമാണ് പൊട്ടിയത്.ബോംബേറിൽ ജനൽചില്ലുകൾ പൊട്ടി.  ചില്ലുകൾ തെറിച്ച് ജാഫറിന്റെ പിതാവിന് മജീദിന് ചെറിയ പരിക്ക് പറ്റി.ചൊക്ളിയിൽ എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗം എം.കെ വിഷ്ണുവിന് മർദനമേറ്റു.ശനിയാഴ്ച രാത്രി ഒൻപതരയോടെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്തു മടങ്ങിവരുമ്പോൾ ബൈക്ക് തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ മർദിച്ചതായാണ് പരാതി.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

keralanews four bjp workers injured in azheekkode

അഴീക്കൽ:അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.അഴീക്കൽ വെള്ളക്കല്ലിലെ കെ.നിഖിൽ(22),നിതിൻ (25),അശ്വിൻ(25),ശ്രീരാഗ്(24) എന്നിവർക്കാണ് വെട്ടേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.പരിക്കേറ്റവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.രാത്രി കടയ്ക്കരുകിൽ ഇരിക്കുകയായിരുന്ന ഇവരെ  കടപ്പുറം ഭാഗത്തുകൂടി എത്തിയ ഇരുപത്തഞ്ചോളം പേരാണ് ആക്രമിച്ചതെന്ന്ബിജെപി പ്രവർത്തകർ പറഞ്ഞു.നിഖിൽ,നിതിൻ എന്നിവർക്ക് തലയ്ക്കാണ് പരിക്കേറ്റത്.വെള്ളക്കലിൽ സംഘർഷത്തിനിടയാക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.

ഇന്ത്യൻ ഓയൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹന ചാർജ്ജിങ്ങ് സ്റ്റേഷൻ ആരംഭിച്ചു.

IMG_20171119_135759

നാഗ്പ്പൂർ: ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വേണ്ടിയുള്ള  ആദ്യത്തെ ചാർജിങ്ങ് സ്റ്റേഷൻ നാഗ്പ്പൂരിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്തി മുപ്പത്തോടെ പെട്രോൾ/ ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ സാക്ഷാത്കരിച്ചത്.

ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡീസൽ / പെട്രോൾ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഓയൽ കമ്പനികളും ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ്.

IMG_20171119_140207

ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നു കയറ്റം വിപണിയെ ബാധിക്കുന്ന പക്ഷം ഗ്യാസോ ലൈനിനെ മറ്റ് മൂല്യവർദ്ധിത ഉത്പ്പനങ്ങളാക്കി മാറ്റി വിപണിയിൽ ബിസിനസ്സ് സാദ്ധ്യത നിലനിർത്താനാവുമെന്ന് കഴിഞ്ഞ വാരം ഐ.ഒ.സി ചെർമാൻ സഞ്ജീവ് സിംഗ് സമൂഹമാസ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.

ടോയോട്ട ഉൾപ്പെടെയുള്ള പല മുൻനിര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 

തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

keralanews attempt to kill cpim worker in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് സംഭവം.കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവർത്തകനുമായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ പത്രവിതരണം നടത്തുകയായിരുന്ന കുമാറിനെ പിന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ  എഴുന്നേറ്റ് ഓടിയ കുമാറിനെ പിന്നാലെയെത്തിയ സംഘം വീണ്ടും പിന്തുടർന്ന് അടിച്ചു.തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ കയറിയാണ് കുമാർ രക്ഷപ്പെട്ടത്.ഇയാൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കുമാർ രക്ഷപ്പെട്ടതിന്റെ ദേഷ്യത്തിൽ അക്രമികൾ ഇയാളുടെ ബൈക്ക് അടിച്ചു തകർത്തു.അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് സൂചന.

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി

keralanews security has been strengthened in kannur collectorate following the maoist threat

കണ്ണൂർ:മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി. നിലമ്പൂരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായതിനാൽ ആക്രമണം നടന്നേക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ശനിയാഴ്ച കളക്റ്ററേറ്റിൽ ബോംബ് സ്ക്വാർഡും പരിശോധന നടത്തി.കളക്റ്ററേറ്റ് ഓഫീസിലെ അലമാരകൾ,ഫയലുകൾ, ശുചിമുറി, കളക്റ്ററേറ്റ് വളപ്പിൽ നിർത്തിയിട്ടതും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾ പൂന്തോട്ടം, കാന്റീൻ  എന്നിവിടങ്ങളിലും പരിശോധന നടത്തി.ജില്ലയുടെ മലയോര മേഖലകളിൽ പോലീസ് റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു.ഇവിടെ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിട്ടുണ്ട്.