ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു;എട്ടുപേർക്ക് പരിക്കേറ്റു

keralanews train derailed in up three died and eight injured

ലഖ്‌നൗ:ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ട്രെയിൻ പാളം തെറ്റി മൂന്നുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി മണിക്പൂർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.ഗോവയിലെ വാസ്കോ ഡാ ഗാമയിൽ നിന്നും ബീഹാറിലെ പാട്നയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്.പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഉത്തർപ്രദേശിൽ മാസങ്ങൾക്കിടെ ഉണ്ടാകുന്ന നാലാമത്തെ വലിയ ട്രെയിൻ അപകടമാണിത്.കഴിഞ്ഞ ഓഗസ്റ്റിൽ ഖട്ടോലിൽ പുരി-ഹരിദ്വാർ ഉത്ക്കൽ എക്സ്പ്രസ് പാളം തെറ്റി 20 പേർ മരിച്ചിരുന്നു.

ആശുപത്രിയിൽ കുഴപ്പമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്തയാൾ എസ് ഐയെ ആക്രമിച്ചു

keralanews man who was arrested for making problem in the hospital attacked the police in the station

പേരാവൂർ:സർക്കാർ ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്തയാൾ എസ്ഐയെയും പോലീസുകാരെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു.ഇന്നലെ വൈകുന്നേരം പേരാവൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം.പഴയമഠം ബേബി,ജോഷി എന്നിവർക്കെതിരേ ആണ് എസ്‌ഐയെ ആക്രമിച്ചതിന് കേസെടുത്തത്.പേരാവൂർ ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നായിരുന്നു എസ്ഐ സ്മിതേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്.ആശുപത്രിയിൽ തങ്ങളല്ല മറ്റൊരാളാണ് ബഹളം വച്ചതെന്നും പോലീസ് തങ്ങളെ മർദിച്ചെന്നും പറഞ്ഞ് ഇരുവരും സ്റ്റേഷനിൽ എത്തിയ ഉടൻ എസ്ഐക്കു നേരെ തിരിയുകയായിരുന്നു.

അ​ഴീ​ക്കോ​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീടിനു നേരെ ആക്രമണം

keralanews attack against the house of cpm activist in azhikkode

അഴീക്കോട്: അഴീക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിനുനേരെ ആക്രമണം.ചൊവ്വാഴ്ച അർധരാത്രി 12ഓടെ സിപിഎം പ്രവർത്തകൻ അഴീക്കൽ വെള്ളക്കല്ലിലെ ലക്ഷ്മണന്‍റെ വീടിനുനേരേയാണ് അക്രമം നടന്നത്.വീടിന്‍റെ മുൻവശത്തെ ജനൽപാളിയുടെ മൂന്നു ജനൽച്ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു.വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച വെള്ളക്കല്ലിൽ നാല് ആർഎസ്എസ് പ്രവർത്തകർക്കു വെട്ടേറ്റിരുന്നു.അഴീക്കലിനു സമീപപ്രദേശമായ ഓലാടത്താഴെയിലും ഞായറാഴ്ച സിപിഎം-എസ്ഡിപിഐ സംഘർഷമുണ്ടായിരുന്നു.ഇതിൽ രണ്ടു സിപിഎം പ്രവർത്തകർക്കും രണ്ട് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. രാഷ്‌ട്രീയ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പുലർത്താൻ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.

ജയിലിലിരുന്ന് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി;കവർന്നത് 3 കിലോ കള്ളക്കടത്തു സ്വർണം

keralanews kodi suni planned and executed robbery from the jail robbed three kilogram of smuggled gold

കോഴിക്കോട്:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ജയിലിലിരുന്ന് ഫോൺ വഴി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി. കോഴിക്കോട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണ്ണം കവർന്ന കേസിലാണ് നിർണായക വഴിത്തിരിവ്.കേസിൽ ഇയാളെ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി.2016 ജൂലൈ 16 ന് രാവിലെ ആറുമണിയോടുകൂടിയാണ് ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപം കാർ യാത്രക്കാരനെ ആക്രമിച്ച് സ്വർണ്ണം കവർന്നത്.ഒട്ടേറെ പിടിച്ചുപറി കേസുകളിൽ  പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത്,കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി ജയിലിൽ നിന്നും ഫോൺ ഉപയോഗിച്ച് സ്വർണം കവർച്ച ചെയ്യുന്നതിനും മറിച്ചു വിൽക്കുന്നതിനുമുള്ള പദ്ധതി ആസൂത്രണം ചെയ്തത്.കേസുമായി ബന്ധപ്പെട്ട് പോലീസ് രണ്ടാഴ്ചയ്ക്കുള്ളിൽ വിയ്യൂർ ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും.കവർച്ച കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29 ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.പിറ്റേ ദിവസം രാജേഷ് ഖന്ന വിയൂർ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു.ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കോടി സുനി രാപ്പകൽ വ്യത്യാസമില്ലാതെ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉയർന്ന രാഷ്ട്രീയ നേതാക്കളുമായും ഇടതടവില്ലാതെ സംസാരിക്കുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കൊടി സുനിയുടെ നാട്ടുകാരനായ ഒരാളുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ ഉപയോഗിച്ചാണ് ഈ ഫോൺ വിളികളെല്ലാം.

തിരുവനന്തപുരം മേയർക്കെതിരേ പോലീസ് കേസെടുത്തു

keralanews police registered case against thiruvananthapuram mayor

തിരുവനന്തപുരം:ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെതിരേ പോലീസ് കേസെടുത്തു. പട്ടികജാതി അതിക്രമം തടയൽ നിയമം ഉപയോഗിച്ചാണ് മേയർ ഉൾപ്പടെ നാല് പേർക്കെതിരെ  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി കൗണ്‍സിലറുടെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയിൽ നാല് ബിജെപി അംഗങ്ങൾക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പുരുഷ വേഷത്തിൽ ശബരിമലയിലെത്തിയ പതിനഞ്ചുകാരി പിടിയിൽ

keralanews 15 year old girl who reached sabarimala was arrested

ശബരിമല:പുരുഷ വേഷത്തിൽ ശബരിമലയിലെത്തിയ പതിനഞ്ചുകാരിയെ പമ്പയിൽ വെച്ച് വനിതാ ദേവസ്വം ജീവനക്കാർ പിടികൂടി.പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് പെൺകുട്ടി മലചവിട്ടാനെത്തിയത്.ആന്ധ്രാ പ്രദേശിലെ നെല്ലൂരിൽ നിന്നും ശബരിമലയിലെത്തിയ മധുനന്ദിനി എന്ന കുട്ടിയെയാണ് പിടികൂടിയത്.പമ്പ ഗാർഡ് റൂമിനു മുന്നിൽ വെച്ച് കുട്ടിയെ കണ്ട സംശയം തോന്നിയ വനിതാ ജീവനക്കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.ആരും ശ്രദ്ധിക്കാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെൺകുട്ടി നടന്നു നീങ്ങിയത്.കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടർന്ന്  പരിശോധന കർശനമാക്കാൻ ദേവസ്വം വനിതാ ജീവനക്കാർക്ക് നിർദേശം നല്കിയിരുന്നു.

ഗണേഷ് കുമാറിനും സരിത നായർക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

keralanews petition submitted in the court asking enquiry against ganesh kumar and saritha nair

കൊല്ലം:സോളാർ കേസ് പ്രതി സരിത നായർക്കും കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാറിനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചു.കൊട്ടാരക്കര കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സരിത നൽകിയ കത്ത് വ്യാജമാണെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.21 പേജുള്ള യഥാർത്ഥ കത്തിന് പകരം കോൺഗ്രസ് നേതാക്കൾക്കെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിച്ചുള്ള പേജുകൾ ഗണേഷ് കുമാറിന്റെ അഭ്യർത്ഥന പ്രകാരം സരിത ഉൾപ്പെടുത്തുകയായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.ഹർജി കോടതി അടുത്തമാസം പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിച്ചു;മഞ്ജു വാര്യർ പ്രധാന സാക്ഷി

keralanews the charge sheet against dileep submitted manju warrier is the principal witness

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരമണിയോട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രമനുസരിച്ച് കേസിൽ ദിലീപ് എട്ടാം പ്രതിയാകും.മൊത്തം 14 പ്രതികളാണ് കേസിൽ ഉള്ളത്.മഞ്ജു വാര്യർ കേസിൽ പ്രധാന സാക്ഷിയാകും.385 സാക്ഷികളും 12 രഹസ്യമൊഴികളും 450 ഇൽ അധികം രേഖകളുമടങ്ങുന്നതാണ് കുറ്റപത്രം.ആദ്യ ഭാര്യ മഞ്ജുവാര്യരുമായുള്ള തന്റെ വിവാഹബന്ധം തകർന്നതിന് പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്നുള്ള ധാരണയിൽ അവരോടുള്ള പകയാണ് കുറ്റകൃത്യത്തിന്‌ പ്രേരകമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയെ സിനിമയിൽ നിന്നും ഒഴിവാക്കാൻ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

കോൺക്രീറ്റ് സ്ളാബ് ദേഹത്ത് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

keralanews other state worker died when the concrete slab fell on the body

ഇരിണാവ്:ഇരിണാവ് ആനാംകൊവ്വലിൽ കോൺക്രീറ്റ് സ്ളാബ് ദേഹത്ത് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.വീട്  കോൺക്രീറ്റ് ചെയ്യാൻ ഉറപ്പിച്ച പലക അശ്രദ്ധമായി ഇളക്കുമ്പോൾ സ്ളാബ് മറിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്സും എത്തി സ്ലാബിനടിയിൽ നിന്നും ഇയാളെ പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് വിട്ടുകൊടുക്കും.

കുടിയിറക്ക് ഭീഷണി;അത്തിയടുക്കത്ത് ഒരു കർഷകൻ കൂടി ജീവനൊടുക്കി

keralanews farmer committed suicide in athiyadukkam

വെള്ളരിക്കുണ്ട്:കുടിയിറക്ക് ഭീഷണി നിലനിൽക്കുന്ന ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്തു വീണ്ടും കർഷക ആത്മഹത്യ.മണിയറ രാഘവനെയാണ് ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടിഞ്ഞു വീഴാറായ വീട്ടിലാണ് രാഘവന്റെയും കുടുംബത്തിന്റെയും താമസം.ഇയാളുടെ ഭാര്യ ലക്ഷ്മിയുടെ പേരിൽ ഇവിടെ ഒരേക്കർ ഭൂമിയുണ്ട്.എന്നാൽ നിയമക്കുരുക്കിൽപ്പെട്ട സ്ഥലമായതിനാൽ ഈ സ്ഥലത്തിന് കരമടയ്ക്കാൻ ആയിരുന്നില്ല.പ്രധാനമന്ത്രിയുടെ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീടനുവദിക്കുന്നതിനായി രണ്ടരലക്ഷം രൂപ സഹായം നല്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കരമടച്ച രസീതില്ലാത്തതിനാൽ ഈ ആനുകൂല്യം ഇവർക്ക് ലഭിച്ചിരുന്നില്ല.ഇത് ഇവരെ വളരെയധികം വിഷമിപ്പിച്ചിരുന്നു.ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു.മാലോം വില്ലേജിൽപ്പെട്ട അത്തിയടുക്കത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന 20 ഹെക്റ്റർ സ്ഥലം വനഭൂമിയാണെന്നു പറഞ്ഞാണ് കരമെടുക്കുന്നതു നിർത്തിവെച്ചത്.