പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

keralanews rss-worker injured in ponnani

മലപ്പുറം:മലപ്പുറം പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു.പൊന്നാനി സ്വദേശി ഇ.സിജിത്തിനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ സിജിത്തിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അക്രമത്തിനു പിന്നിൽ പോപ്പുലർ ഫ്രന്റ് പ്രവർത്തകരാണെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു.

കേരള വനിതാ കമ്മീഷൻ അംഗങ്ങളും ജീവനക്കാരും ഒരു ദിവസത്തെ വേതനം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

keralanews kerala womans commission members and employees donated their one day pay to ockhi relief fund

തിരുവനന്തപുരം:കേരള വനിതാ കമ്മീഷൻ അംഗങ്ങളും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ തുക കൈമാറി.

ജീവനക്കാരില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് എട്ടു ട്രെയിനുകൾ റദ്ദാക്കുന്നു

keralanews eight trains will be canceled due to lack of employees

തിരുവനന്തപുരം:ആവശ്യത്തിന് ജീവനക്കാരില്ല എന്ന കാരണത്താൽ ശനിയാഴ്ച  മുതൽ രണ്ടു മാസത്തേക്ക് സംസ്ഥാനത്ത് എട്ടു ട്രെയിനുകൾ റദ്ദാക്കുന്നു.മെമു, പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പാത അറ്റകുറ്റപ്പണിക്കായി പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനു ലോക്കോ പൈലറ്റുമാരെ ലഭ്യമാക്കാനാണു മെമു, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നത്. കായകുളം പാതയിൽ ട്രാക്ക് റിന്യുവൽ മെഷീൻ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.കൊല്ലം-എറണാകുളം മെമു (രാവിലെ 7.45), എറണാകുളം-കൊല്ലം മെമു (രാവിലെ 5.50), കൊല്ലം-എറണാകുളം മെമു (രാവിലെ 11.10), എറണാകുളം-കൊല്ലം മെമ്മു (ഉച്ചയ്ക്ക് 2.40), എറണാകുളം-കായംകുളം പാസഞ്ചർ (12.00), കായകുളം-എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക് 1.30), കായകുളം-എറണാകുളം പാസഞ്ചർ (വൈകിട്ട് 5.10), എറണാകുളം-കായകുളം പാസഞ്ചർ (10.05) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ബേപ്പൂർ തുറമുഖത്ത് ബോട്ട് മറിഞ്ഞു;അഞ്ച് മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

keralanews boat overturned in beypore five fishermen were escaped

കോഴിക്കോട്:ബേപ്പൂർ തുറമുഖത്തിന് സമീപം  ശക്തമായ തിരമാലയിൽപ്പെട്ട ബോട്ട് മറിഞ്ഞു.തീരത്തുനിന്നും മൂന്നു നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് ജലദുർഗയെന്ന മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അഞ്ചു മൽസ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നു.സമീപത്തെ ബോട്ടത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷിച്ചത്.ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

പേരാവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ ഓട്ടോ കത്തിച്ചു

keralanews burnt the auto of dyfi leader in peravoor

പേരാവൂർ:പേരാവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ കത്തിച്ചു.വ്യാഴാഴ്ച പുലർച്ചെ ഒന്നരമണിയോടെ ആയിരുന്നു സംഭവം.ഡിവൈഎഫ്ഐ പേരാവൂർ മേഖലാ ട്രഷറർ പുതുശ്ശേരിയിലെ റഹീമിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തിനശിച്ചത്. ഓട്ടോയ്ക്ക് സമീപം കൂട്ടിലുണ്ടായിരുന്ന പക്ഷികളും പൊള്ളലേറ്റ് ചത്തു.തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുപറ്റി.വീടിന്റെ കഴുക്കോലുകളും ഭാഗികമായി നശിച്ചു.വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന റഹീമും കുടുംബവും സംഭവം അറിഞ്ഞിരുന്നില്ല.മുൻവശത്തെ വീട്ടുകാർ കണ്ടതിനാലാണ് വൻദുരന്തം ഒഴിവായത്.പേരാവൂർ ആശുപത്രി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറും ഓട്ടോതൊഴിലാളി യൂണിയൻ ടൌൺ യുണിറ്റ് സെക്രെട്ടറിയുമാണ് റഹിം.സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ ടൗണിലെ ഓട്ടോറിക്ഷകൾ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിവരെ പണിമുടക്ക് നടത്തി.സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചാലക്കരയിൽ യൂത്ത് കോൺഗ്രസ് ഓഫീസിനു നേരെ ബോംബേറ്;പ്രദേശത്ത് ഇന്ന് കോൺഗ്രസ് ഹർത്താൽ

keralanews bomb attack against youth congress office at chelakkara today congress hartal

മാഹി:ഏതാനും ദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുന്ന ചാലക്കരയിൽ അക്രമം തുടരുന്നു.ഇന്നലെ അർധരാത്രിയോടെ യൂത്ത് കോൺഗ്രസ് ഓഫീസിനു നേരെ ബോംബേറുണ്ടായി. ബോംബേറിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.ആക്രമണത്തിൽ പ്രതിഷേധിച്ച് ചാലക്കരയിൽ ഇന്ന് ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ ആറു മണിമുതൽ വൈകുന്നേരം ആറുമണി വരെ ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലം മുതൽ കുഞ്ഞിപ്പുരമുക്ക് വരെയുള്ള പ്രദേശങ്ങളിലാണ് ഹർത്താൽ.അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ആധാർ ബന്ധിപ്പിക്കൽ;അവസാന തീയതി മാർച്ച് 31

keralanews the last date for connecting aadhaar is march31st

തിരുവനന്തപുരം:സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾക്കും സേവനങ്ങൾക്കുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ അവസാന തീയതി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.എന്നാൽ നിലവിൽ ആധാർ ഉള്ളവർ ഡിസംബർ മുപ്പത്തൊന്നിനകം വിവിധ പദ്ധതികളുമായി ആധാർ ബന്ധിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രം ഇന്ന് പുറത്തിറക്കും.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 6 തന്നെ ആയിരിക്കും.ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ 139 സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയാണ് മാർച്ച് മുപ്പത്തൊന്നുവരെ നീട്ടിയിരിക്കുന്നത്. എന്നാൽ ഏതെല്ലാം സേവനകൾക്കാണ് ഈ അനുകൂല്യമെന്നും നിലവിൽ ആധാർ ഉള്ളവർക്ക് എത്ര സമയം നല്കുമെന്നുമുള്ള കാര്യങ്ങൾ വിഞ്ജാപനത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതേസമയം ആധാർ ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്ന് പദ്ധതിയെ എതിർക്കുന്നവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ ആവശ്യപ്പെട്ടു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു;കേരളത്തിൽ മഴയ്ക്ക് സാധ്യത

keralanews depression in bay of bengal to intensify chance of raining in kerala

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.തമിഴ്‌നാട്,ആന്ധ്രാ,ഒഡിഷ ഭാഗത്തേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദം അതിന്യൂനമർദമായി മാറാമെങ്കിലും ചുഴലിക്കാറ്റിനുള്ള സാധ്യത ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ന്യൂനമർദം ഇപ്പോൾ മച്ചിലിപ്പട്ടണത്തിന് 875 കിലോമീറ്റർ തെക്കുകിഴക്കായാണ് കാണുന്നത്.ഇത് ശനിയാഴ്ച രാവിലെയോടെ ആൻഡ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നാണ് പ്രവചനം.കേരളത്തിലെത്തുമ്പോൾ ഇതിന്റെ തീവ്രത അല്പം കുറയാനും ഇടയുണ്ട്.അമേരിക്കയിലെ കാലാവസ്ഥ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററും ചുഴലിക്കാറ്റും ശക്തമായ മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ ഇത് കേരളത്തെ കാര്യമായി ബാധിക്കാൻ ഇടയില്ലെങ്കിലും മണിക്കൂറിൽ 40 കിലോമീറ്ററിലേറെ വേഗതയുള്ള കാറ്റുവീശുമെന്നതിനാൽ കേരളതീരത്തും ജാഗ്രത  നിർദേശം നൽകിയിട്ടുണ്ട്.

വായു മലിനീകരണം ഭ്രൂണത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്

keralanews report says air pollution will affect embryo

ലണ്ടൻ:വാഹനങ്ങൾ ഉണ്ടാക്കുന്ന വായുമലിനീകരണം ഭ്രൂണത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്.ലണ്ടൻ ഇഎംപീരിയൽ കോളേജ്,കിങ്‌സ് കോളേജ് ലണ്ടൻ,യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയത്.ഇത്തരം കുട്ടികൾക്ക് ജന്മനാ തൂക്കക്കുറവ് ഉണ്ടാകുമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരായിരിക്കും ഇവരെന്നും പഠനം പറയുന്നു.പലതരം രോഗങ്ങൾക്ക് ഇരയാകുന്ന ഇത്തരം കുഞ്ഞുങ്ങൾ പിന്നീട് ജീവിക്കാനും സാധ്യത കുറവാണ്.ഓരോ വർഷവും ജനിക്കുന്ന 20 മില്യൺ  കുഞ്ഞുങ്ങളിൽ 15 മുതൽ 20 ശതമാനം പേർക്കും തൂക്കക്കുറവ് കാണാറുണ്ട്.ഇതിന് അന്തരീക്ഷ മലിനീകരണവും കാരണമാകുന്നുണ്ടെന്ന് ലണ്ടനിൽ നടത്തിയ പഠനം തെളിയിക്കുന്നുണ്ട്.വായുമലിനീകരണം കുഞ്ഞിന്റെ തലച്ചോറിനെ  ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ഇത്തരത്തിലുള്ള പൊടിപടലങ്ങൾ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ കടന്നുചെന്ന് തലച്ചോറിന്റെ പ്രവർത്തനത്തെ ഗുരുതരമായി തന്നെ ബാധിക്കും.

ടാറ്റ ടിഗോറിന്റെ ഇലക്ട്രിക്ക് വേർഷൻ നിർമാണം ആരംഭിച്ചു

keralanews tata tigor electric vehicle production begins

ഗുജറാത്ത്:ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക്ക് വാഹനമായ ടാറ്റ ടിഗോറിന്റെ ആദ്യഘട്ടം പുറത്തിറക്കി.ടാറ്റ ഗ്രൂപ് ചെയർമാൻ രത്തൻ ടാറ്റയുടെയും ടാറ്റ മോട്ടോർസ് ആഗോള തലവൻ ഗെന്ത്വർ ബുഷേക്കിന്റെയും സാനിധ്യത്തിൽ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നിന്നും ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് വാഹനം പുറത്തിറക്കിയത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിന് വേണ്ടിയാണ് ടാറ്റ മോട്ടോർസ് ടാറ്റ ടിഗോർ ഇലക്ട്രിക്ക് വാഹനം പുറത്തിറക്കുക.രണ്ടു വർഷത്തിനിടെ 10,000 കാറുകൾ നിർമിച്ചുനൽകാനാണ് കേന്ദ്ര സർക്കാർ ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാർ പൊതുജനങ്ങൾക്ക് ഉടനൊന്നും ലഭ്യമാകാൻ സാധ്യതയില്ലെന്നാണറിവ്.ആദ്യഘട്ടത്തിൽ 250 കാറുകളാണ് കമ്പനി നിർമിച്ചു നൽകുക.2030 ഓടെ പൂർണ്ണമായും ഇലക്ട്രിക്ക് കാറുകളിലേക്ക് ചുവടുമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോർസ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് കാറുകളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വൻ സബ്സിഡികളും റിബേറ്റും വാഗ്ദാനം ചെയ്യും.ഇത്തരം വാഹനങ്ങളുടെ വില്പനയിലുണ്ടാകുന്ന വർദ്ധനവ് മറ്റുകമ്പനികൾക്കും ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിന് പ്രചോദനം നൽകും.ഇലക്ട്രിക് പവർ ട്രെയിൻ ഉൽപ്പാദനത്തിന് പ്രശസ്തമായ ഇലക്ട്ര ഇ വിയിൽ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോർ ഇലക്ട്രിക് വേർഷനിൽ തയ്യാറാക്കിയിരിക്കുന്നത്.രേഖകൾ പ്രകാരം 40 bhp പരമാവധി കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറാണ് പുതിയ ടൈഗറിൽ ഒരുങ്ങുക.2+3 സിറ്റിങ് കപ്പാസിറ്റിയുള്ള ടൈഗറിൽ അഞ്ചുപേർക്ക് സുഖമായി യാത്ര ചെയ്യാം.ഫുൾ ചാർജിൽ 100 കിലോമീറ്ററാണ് ടിഗോറിൽ  ലഭ്യമായ ഡ്രൈവിംഗ് റേഞ്ച്.1516 കിലോഗ്രാമാണ് ടാറ്റ ടിഗോർ ഇലക്ട്രിക് പതിപ്പിന്റെ ഭാരം.ജിഎസ്ടി അടക്കം 11.2 ലക്ഷം രൂപയാണ് ഒരു ടൈഗറിന് കേന്ദ്ര സർക്കാരിൽ നിന്നും ടാറ്റ ഈടാക്കുക.