നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

keralanews gold seized from nedumbasseri airport 2

നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വിമാനമിറങ്ങിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച ഒരുകോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.ഫോൺ ബാറ്ററിയുടെ രൂപത്തിലാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.സംഭവത്തിൽ മംഗലാപുരം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ കൂടി എത്തി

keralanews two new dialysis mechines were installed in kannur district hospital

കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി  രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ കൂടി എത്തി.ഇതിന്റെ ഉൽഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.എംഎൽയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13.23 ലക്ഷം രൂപ ഉപയോഗിച്ചാണ് യന്ത്രങ്ങൾ സ്ഥാപിച്ചത്. 2013 ലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.നാല് ഷിഫ്റ്റുകളിലായി രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട്.17 യൂണിറ്റുകളിലായി ദിവസവും 63 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്.12 ഡയാലിസിസ് ടെക്‌നീഷ്യന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ലോറിയിടിച്ച് താവം റയിൽവെ ഗേറ്റ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു

keralanews the thavam railway gate damaged when the lorry hits and traffic was interrupted

പഴയങ്ങാടി:ലോറിയിടിച്ച് താവം റയിൽവെ ഗേറ്റ് തകർന്നു.ഇന്നലെ ഉച്ചയോടെ റെയിൽവെ ഗേറ്റിലൂടെ കടന്നുപോവുകയായിരുന്ന പാർസൽ ലോറിയുടെ മുകൾ ഭാഗം തട്ടി ഗേറ്റിന്റെ അറ്റം തകരുകയായിരുന്നു.ഗേറ്റ് ഉയർത്തിയ നിലയിലായതിനാൽ അറ്റം തട്ടുകയായിരുന്നു.ഗേറ്റ് തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപെട്ടു.ചങ്ങലയിട്ടാണ് പിന്നീട് ഇതിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചത്.ട്രെയിനുകളും ഇതിലൂടെ വേഗം കുറച്ചാണ് പോയത്.വൈകുന്നേരം ആറുമണിയോടെ കണ്ണൂരിൽ നിന്നും മെക്കാനിക്കൽ വിഭാഗമെത്തി വെൽഡ് ചെയ്താണ് ഗേറ്റ് ശരിയാക്കിയത്. Read more

അജ്മാനിൽ തീപിടുത്തത്തിൽ മലപ്പുറം സ്വദേശി മരിച്ചു

keralanews malappuram native died in a fire in ajmaan

അജ്‌മാൻ :അജ്‌മാൻ വ്യവസായ മേഖലയിൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തിൽ മലപ്പുറം സദേശി മരിച്ചു.വെള്ളില പുലക്കുഴിയിൽ മുഹമ്മദ്-ബിയ്യാക്കുട്ടി ദമ്പതികളുടെ മകൻ ജലാൽ(34) ആണ് മരിച്ചത്.തീപിടുത്തമുണ്ടായ വാണിജ്യകേന്ദ്രത്തിലെ നമസ്ക്കാര മുറിയിൽ നിസ്‌ക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു  ജലാൽ.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ജലാലിന്‌  പുറത്തു കടക്കാനായില്ല.ശനിയാഴ്ച്ച വൈകുന്നേരം നാലുമണിയോട് കൂടിയായിരുന്നു അഗ്നിബാധ ഉണ്ടായത്.വൻ നാശനഷ്ടം കണക്കാക്കുന്നുണ്ട്.ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്ത്

keralanews prime minister narendra modi will visit thiruvananthapuram

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരം സന്ദർശിക്കും.ഓഖി ദുരിത ബാധിതരെ സന്ദർശിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ലക്ഷദ്വീപിൽ നിന്നും ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന പ്രധാനമന്ത്രി 1.50 ഓടെ തിരുവനന്തപുരത്തെത്തും.ഇവിടെ നിന്നും ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും.അവിടെ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 4.20 ന് റോഡുമാർഗം പൂന്തുറയിലേക്ക് പോകും.നേരത്തെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കില്ല എന്ന് തീരുമാനിച്ചിരുന്നെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് 10 മിനിറ്റ് പൂന്തുറ സന്ദർശിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുകയായിരുന്നു. പൂന്തുറ സെന്റ് തോമസ് സ്കൂളിൽ 4.40 മുതൽ 5 മണിവരെ അദ്ദേഹം ഓഖി ദുരിതബാധിതരെ കാണും അവിടെ നിന്നും വൈകുന്നേരം 5.30 തോടെ തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി 6.15 വരെ ഓഖി ദുരന്തം വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുക്കും.6.35 ന് തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തി 6.40 തോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ ഈയിടെ നടന്ന കൊള്ളകൾക്ക് പിന്നിൽ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമെന്ന് പോലീസ്

keralanews a gang from ahammadnagar is behind the recent theft in kerala

കൊച്ചി:കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലും മുൻപ് തിരുവനന്തപുരത്തും വീടുകളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമാണെന്ന് പോലീസ് നിഗമനം.2009 ഇൽ തിരുവനന്തപുരത്ത് നടന്ന കവർച്ചയ്ക്ക് പിന്നിൽ അഹമ്മദ്‌നഗറിൽ നിന്നുള്ള സംഘമായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടന്ന മോഷണങ്ങള്‍ക്കുപിന്നിലും ഇവരാകാമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിൽ എട്ടിലധികം പേരുണ്ടാകും.ഇവർ ഹിന്ദി,ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളവും സംസാരിക്കും.വലിയ വീടുകളിലാണ് ഇവർ മോഷണം നടത്തുക.കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മുന്‍പ് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. ആശയവിനിമയത്തിന് സംഘത്തിന്റെ കൈവശം ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.വീടുകളുടെ മുൻവശത്തെ ജനാലകൾ തകർത്ത് പുറത്തുകടക്കുന്ന ഇവർ വീട്ടിലുള്ളവരെ ഉപദ്രവിക്കുകയും കൈകാലുകൾ കെട്ടിയിടുകയും സെല്ലോടേപ്പ് വായിലൊട്ടിച്ച് ഇവരെ നിശ്ശബ്ദരാക്കുകയും ചെയ്യും.തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. റെയില്‍പ്പാളത്തിനരികിലുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.അതുകൊണ്ടുതന്നെ തീവണ്ടിപ്പാതയുടെ സമീപമുള്ള വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ ഐ.ജി.യുടെ സന്ദേശത്തില്‍ പറയുന്നു.

ഗുജറാത്തിൽ ബിജെപി അധികാരത്തിലേക്ക്

keralanews bjp comes to power in gujarat
അഹമ്മദാബാദ്:ഗുജറാത്തിൽ ബിജെപി ആറാം തവണയും അധികാരത്തിലേക്ക്.ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി തുടർച്ചയായി ആറാമതും ഭരണത്തിലേക്ക് വരുന്നത്.വോട്ടെണ്ണലിൽ ഒരുഘട്ടത്തിൽ പിന്നിൽ പോയ ശേഷമാണ് ബിജെപി ലീഡ് തിരിച്ചു പിടിച്ച് ഭരണം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്.മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖരെല്ലാം ഒരു ഘട്ടത്തില്‍ പിന്നിലായെങ്കിലും ഒടുവില്‍ വിജയിച്ചുകയറി. ഗുജറാത്തില്‍ കോണ്‍ഗ്രസിന് കരുത്തു പകര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് താക്കൂർ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവര്‍ ആദ്യമായി സഭയിലെത്തി. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായ സിദ്ധാര്‍ഥ് പട്ടേല്‍, അര്‍ജുന്‍ മൊദ് വാദിയ എന്നിവര്‍ പരാജയം രുചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടവരില്‍ പ്രമുഖനാണ്.ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്കാണ് നീങ്ങുകയാണ്. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. തുടക്കം മുതലേ ലീഡ് കൈവിടാതെയാണ് ബിജെപി മുന്നേറിയത്. തിയോഗിൽ സിപിഎം സ്ഥാനാർഥി രാകേഷ് സിൻഹ വിജയിക്കുകയും ചെയ്തു.

മുംബൈയിൽ കടയ്ക്ക് തീപിടിച്ച് 12 പേർ വെന്തുമരിച്ചു

keralanews 12 dead after fire break out in a shop in mumbai

മുംബൈ:മുംബൈയിൽ കടയ്ക്ക് തീപിടിച്ച് 12 പേർ വെന്തുമരിച്ചു.നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കടയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.നാല് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്.തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക;അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നത് ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴം

keralanews beware those who buy mango from outside mango imported from other states are sprinkled with pestisides

തിരുവനന്തപുരം:പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക.അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മാമ്പഴത്തിൽ ഹോർമോൺ സാന്നിധ്യം കൂടുതലാണെന്ന് മുന്നറിയിപ്പ്.സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.ആന്ധ്രാ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് പ്ലാന്റ് ഗ്രോത് റെഗുലേറ്റർ ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴമാണ്‌ വിപണിയിലെത്തുക എന്നതാണ്.ഈ രീതിയിൽ പച്ചമാങ്ങാ പഴുപ്പിക്കുന്നത് ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ശ്രദ്ധയിൽപ്പെട്ടിരുന്നു.പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോൺ ചെടികൾക്ക് സമ്പൂർണ്ണ വളർച്ച നൽകുന്നതിനും ഫലവർഗങ്ങളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.ഇത്തരം ഹോർമോണുകളുടെ ലായനിയിൽ പച്ചമാങ്ങ മുക്കിയും ലായനി സ്പ്രേ ചെയ്തുമാണ് മാങ്ങ പഴുപ്പിക്കുന്നത്.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്നവയാണ്.ഗർഭാവസ്ഥയിൽ ജനിതക തകരാറുകൾ,കാഴ്ചശക്തി കുറയൽ,അമിത ക്ഷീണം എന്നിവയുണ്ടാക്കുന്നവയാണ് പ്ലാന്റ് ഗ്രോത്ത് ഹോർമോണുകളിൽ ഭൂരിഭാഗവുമെന്ന് അധികൃതർ പറയുന്നു.

കണ്ണൂരിൽ പിടിയിലായ അഞ്ച് ഐഎസ് പ്രവർത്തകരുടെ കേസ് എൻഐഎ ഏറ്റെടുത്തു

keralanews nia has taken over the case of five is workers who were arrested in kannur

കണ്ണൂർ:കണ്ണൂരിൽ പിടിയിലായ അഞ്ച് ഐഎസ് പ്രവർത്തകരുടെ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.ഇവർക്കെതിരെ യു എ പി എ കുറ്റം ചുമത്തിയിട്ടുണ്ട്.കണ്ണൂർ ചക്കരക്കൽ സ്വദേശികളായ മിത്‍ലാജ്,അബ്ദുൽ റസാഖ്,എം.വി റാഷിദ്,മനാഫ് റഹ്‌മാൻ,യു.കെ ഹംസ എന്നിവരാണ് നേരത്തെ പിടിയിലായവർ.എൻഐഎ,വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാർഡുകൾ,റോ,എന്നീ വിഭാഗങ്ങൾ കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു.ഇതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്.ഡൽഹിയിൽ എൻഐഎ സമാനമായ കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.അതിൽ പ്രതിയായ കൂടാളി സ്വദേശി ഷാജഹാനാണ് ഇവരുടെ ടീം ലീഡർ എന്നാണ് അന്വേഷണത്തിൽ ബോധ്യമായത്.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂർ ഡിവൈഎസ്പി സദാനന്ദനും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്.