കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്

keralanews bomb attack against kuthuparambu police station

കൂത്തുപറമ്പ്:കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്.ബൈക്കിലെത്തിയ ഒരുസംഘമാളുകളാണ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരെ മമ്പറത്ത് നിന്നും പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.

ജനുവരി മുതൽ ട്രെഷറി നിയന്ത്രണം നീക്കും

keralanews treasury restrictions will be removed from january

തിരുവനന്തപുരം:ട്രെഷറിയിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.25 ലക്ഷത്തിന് മുകളിൽ തുക പിൻവലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി‌ കേരളത്തിന് വായ്‌പ്പാ എടുക്കുന്നതിനുള്ള നിയന്ത്രണം ഒഴിവായ സാഹചര്യത്തിലാണ് നടപടിയെന്നും വ്യക്തമാക്കി.കേന്ദ്രം അനുവാദം നൽകിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. ആകെ 18,939 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ട്രെഷറിയിൽ നിന്നും ശമ്പളം,ക്ഷേമാനുകൂല്യങ്ങൾ,സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള സ്വന്തം പണം പിൻവലിക്കൽ എന്നിവയൊഴികെയുള്ളതിനു നേരത്തെ മുൻ‌കൂർ അനുവാദം വേണ്ടിയിരുന്നു.വായ്‌പ്പാ എടുക്കാനുള്ള സാഹചര്യം ഉണ്ടായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്ക് മുൻഗണന നൽകി പാസ്സാക്കും.ഇപ്പോഴുണ്ടായ അനുഭവം ധനകാര്യ വകുപ്പിന് വലിയ പാഠമാണ്.ഇനി കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ പാസ്സന്ജർ ബസ്സിന്‌ തീപിടിച്ചു

keralanews indigo passenger bus catches fire in chennai airport

ചെന്നൈ:ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ പാസ്സന്ജർ ബസ്സിന്‌ തീപിടിച്ചു.രാവിലെ യാത്രക്കാരെ ഇറക്കിയതിനു ശേഷം പാർക്ക് ചെയ്യുന്നതിനായി പോയപ്പോഴാണ് അപകടം നടന്നത്.ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ റൺവേയിൽ എത്തിക്കുന്നതിനും തിരിച്ചു പോകുന്നതിനുമായി ഉപയോഗിക്കുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ്സ് പൂർണ്ണമായും കത്തിനശിച്ചു.അപകടമുണ്ടായതിന് പിന്നാലെ  അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു

keralanews 14 killed in a fire in a building in mumbai

മുംബൈ:മുംബൈ സേനാപതി മാർഗിലെ കമല മിൽസ് കോമ്പൗണ്ടിലെ റെസ്റ്റോറന്റുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ച് 14 പേർ മരിച്ചു.മരിച്ചവരിൽ 12 പേർ സ്ത്രീകളാണ്.കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു പബ്ബിലെ ഷോർട് സർക്യൂട്ടാണ് അപകട കാരണം.ഇവിടെ ഇന്നലെ അർധരാത്രി ഒരു ജന്മദിനാഘോഷ പരിപാടികൾ നടന്നിരുന്നു. തീപിടുത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തിൽ പബ്ബ് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിരവധി ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തമുണ്ടായതോടെ ഇവയുടെ പ്രവർത്തനങ്ങളും അവതാളത്തിലായി.

തളിപ്പറമ്പിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി

keralanews plastic carry bags seized from thaliparamba

തളിപ്പറമ്പ്:തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭാ അധികൃതര്‍ നടത്തിയ റെയ്ഡില്‍ 20 കിലോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി. നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടന്നത്. 40 ഓളം സ്ഥാപനങ്ങളിൽ ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് കാരി ബാഗുകൾ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ജില്ലയെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിബാഗുകള്‍ നല്‍കുന്നത് വിലക്കിയിരുന്നതാണ്.

കടലിൽ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് മുന്നറിയിപ്പ്

keralanews chance for huge waves in the sea warning that fishermen do not go to sea

തിരുവനന്തപുരം:സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.നിലവിൽ ശാന്തമായി കാണപ്പെടുന്ന കടൽ ഏതു നിമിഷവും പ്രക്ഷുബ്ധമാകാൻ ഇടയുള്ളത് കൊണ്ട് കടലിൽ പോകാതെ മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

keralanews pg doctors go for an indefinite strike from today

തിരുവനന്തപുരം:ഡോക്റ്റർമാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടത്തിൽ അത്യാഹിതം,ലേബർ റൂം,ഐസിയു,എമർജൻസി ഓപ്പറേഷൻ തീയേറ്റർ എന്നിവിടങ്ങളിൽ സമരമുണ്ടാകില്ല.കഴിഞ്ഞ വെള്ളിയാഴ്ച  ആരോഗ്യമന്ത്രി കെ.കെ ഷൈലജയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിൽ നേതാക്കളും നടത്തിയ ചർച്ചയിൽ വിഷയം അടുത്ത മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.എന്നാൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തില്ലെന്നും അതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.യു.ആർ രാഹുൽ പറഞ്ഞു.

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു

keralanews the central govt has withdrawn the decision to increase the price of gas cylinder monthly

ന്യൂഡൽഹി:ഗാർഹികാവശ്യത്തിനുള്ള പാചകവാതക  സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു.പ്രതിമാസം നാല് രൂപ വീതം കൂട്ടാനായിരുന്നു തീരുമാനം.എതിർപ്പുകളെ തുടർന്ന് വില വർധിപ്പിക്കുന്നത് ഒക്ടോബർ മുതൽ നിർത്തിവെച്ചിരുന്നു.ഒരുഭാഗത്ത് പാവങ്ങൾക്കുള്ള സൗജന്യ പാചകവാതക വിതരണ പദ്ധതിയും മറുഭാഗത്ത് മാസംതോറുമുള്ള വിലവർധനയും എന്ന വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.2016 ജൂലൈ  ഒന്നുമുതൽ മാസംതോറും രണ്ടുരൂപ വീതം കൂട്ടാൻ എണ്ണക്കമ്പനികൾക്ക്  അനുമതി നൽകിയിരുന്നു.പത്തു മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ജൂൺ ഒന്ന് മുതൽ പ്രതിമാസം നാലുരൂപ വീതം കൂട്ടാൻ അനുമതി നൽകുകയായിരുന്നു.2018 മാർച്ചോടെ സബ്‌സിഡി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണ് റദ്ദാക്കിയത്.

മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

keralanews muthalaq ban bill will introduce in parliment today

ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കാനുള്ള ബിൽ ഇന്നു പാർലമെന്‍റിൽ അവതരിപ്പിക്കും. മൂന്നു തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിക്കുന്നത്.മൂത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വർഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബില്ലിൽ വേണ്ടത്ര ചർച്ച നടത്താതെയാണു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

പത്തനംതിട്ടയിലും കൊല്ലത്തും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

keralanews slight earthquake in pathanamthitta and kollam no damages

പത്തനംതിട്ട:പത്തനംതിട്ട,കൊല്ലം ജില്ലകളിലെ വിവിധപ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.കുളത്തൂപ്പുഴ,ആര്യങ്കാവ്,കോന്നി,കൊട്ടാരക്കര,തെന്മല,തിരുവല്ല,കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനം മൂന്നു സെക്കൻഡുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ.നിരവധി വീടുകളുടെ  ഓടുകൾ ഇളകി വീണു.ഭൂകമ്പ മാപിനിയിൽ  2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടയ്ക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം.കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.