കോയമ്പത്തൂരിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

keralanews three persons were killed in an ambulance and a lorry collision in coimbatore

കോയമ്പത്തൂർ:കോയമ്പത്തൂരിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.ആംബുലൻസ് ഡ്രൈവർ പശുപതി (30), സുഹൃത്തുക്കളായ തിരുപ്പൂർ രാജേഷ് (35), ഒണ്ടിപുതൂർ ശക്തിവേൽ (38) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. രാവിലെ ഏഴുമണിയോടുകൂടി എ.ജി. പുതൂരിൽനിന്നും വന്ന ആംബുലൻസ് എതിരേ വന്ന മീൻലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പശുപതിയും രാജേഷും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ശക്തിവേൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിൽ

keralanews two arrested in kannur while trying to sell kerosene in black market

കണ്ണൂർ:റേഷൻ കടകളിൽ വിതരണത്തിനായി കൊണ്ടുവന്ന മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിലായി.തിങ്കളാഴ്ച്ച വൈകുന്നേരം കണ്ണോത്തുംചാലിലെ സ്വകാര്യ ഗോഡൗണിൽ മണ്ണെണ്ണ വിൽക്കുന്നതിനിടെയാണ് അറസ്റ്റ്.മുഴപ്പാല സ്വദേശി ഇ.കെ സുധീർ,പള്ളിപ്രം സ്വദേശി കെ.രാജീവൻ എന്നിവരാണ് അറസ്റ്റിലായത്.മണ്ണെണ്ണ കൊണ്ടുവന്ന ടാങ്കർ ലോറിയുടെ ഡ്രൈവറും ക്ലീനറുമാണിവർ.കണ്ണൂർ ടൌൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.കോഴിക്കോട് സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്നും തളിപ്പറമ്പിലേക്ക് കൊണ്ടുവരികയായിരുന്നു മണ്ണെണ്ണ.ഇതാണ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചത്.1200 ലിറ്റർ മണ്ണെണ്ണ നിറച്ച ടാങ്കർ ലോറിയും 200 ലിറ്ററിന്റെ ബാരലുകളുമാണ് പോലീസ് പിടികൂടിയത്. പോലീസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളായി ഈ ഗോഡൗൺ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഗോഡൗണിന്റെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനാണെന്ന വ്യാജേനയാണ് മണ്ണെണ്ണക്കടത്തു നടത്തിയിരുന്നത്.ടാങ്കറിൽ നിന്നും ഇവിടുത്തെ ബാരലുകളിലേക്ക് മണ്ണെണ്ണ മാറ്റുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്.ഇത് കരിഞ്ചന്തയിൽ ഇടനിലക്കാർ വഴി പുറത്ത് വിൽക്കുകയും ചെയ്യും.ഈ തട്ടിപ്പിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.അവശ്യവസ്തു സംരക്ഷണ നിയമപ്രകാരമാണ് പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

keralanews man arrested with ganja in kuthuparamab

 

കൂത്തുപറമ്പ്:ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി.ചൊക്ലി മേലപ്രം സ്വദേശി സി.പി സജിത്താണ് കൂത്തുപറമ്പ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഇയാളിൽ നിന്നും 200 ഗ്രാം കഞ്ചാവും പിടികൂടി.ഓട്ടോയിലും പ്രതിയുടെ ശരീര ഭാഗത്തും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചൊക്ലിയിലും പരിസര പ്രദേശങ്ങളിലും വില്പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുപോകുന്നതെന്ന് ഇയാൾ എക്‌സൈസ് സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എക്‌സൈസ് ഇൻസ്പെക്റ്റർ സി.രജിത്ത്,അസി.എക്‌സൈസ് ഇൻസ്പെക്റ്റർ പി.ചിദംബരൻ,ഓഫീസർമാരായ വി.സുധീർ,അനീഷ്‌കുമാർ,പി.ജലീഷ്,ഷാജി അളോക്കാൻ, ബാബു ജയേഷ്,കെ.ഇസ്മായിൽ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

രണ്ടത്താണിയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കേളകം സ്വദേശികളായ രണ്ടുപേർ മരിച്ചു

keralanews two kannur natives died in an accident in randathani kottaikkal

കോട്ടയ്ക്കൽ:ദേശീയപാതയിൽ കോട്ടയ്ക്കലിന് സമീപം രണ്ടത്താണിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കേളകം സ്വദേശികളായ രണ്ടുപേർ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ ഒരുമണിയോടുകൂടി ത്രിശ്ശൂരിൽ നിന്നും പുൽപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന കേളകം സ്വദേശികളായ ഡൊമിനിക് ജോസഫ്(55),പേരക്കുട്ടി ഡാൻ ജോർജ്(3) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മേഴ്സി(50),ജോർജ്(31) എന്നിവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാരായ ചിലർക്കും നിസ്സാര പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.അമിത വേഗത്തിൽ വന്ന കാർ ബസ്സിൽ ഇടിക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.

ബിജെപി പ്രവർത്തകന് വെട്ടേറ്റു;മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

keralanews attack against bjp worker hartal in muzhappilangad panchayath today

കണ്ണൂർ:മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.ഇന്നലെയാണ് ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് ബിജെപി പഞ്ചായത്ത് പ്രെസിഡന്റുമായ പി.സന്തോഷിന് വെട്ടേറ്റത്. ഇരുകൈകൾക്കും വെട്ടേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

keralanews high court do not delay the trial in actress attack case

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസിലെ പ്രതി എന്ന നിലയ്ക്ക്  കേസിന്‍റെ രേഖകൾ തനിക്ക് നൽകിയിട്ടില്ലെന്നും അതിനാൽ വിചാരണ ഉടൻ തുടങ്ങരുതെന്നും ആവശ്യപ്പെട്ട്  ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ പകർപ്പും വേണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഈക്കാര്യം അവധ്യപ്പെട്ട ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ഹർജി തള്ളുകയായിരുന്നു. ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ശക്തമായി എതിർത്തു. ദിലീപിന്‍റെ കൈവശം ആക്രമണ ദൃശ്യങ്ങൾ ചെന്നാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.കേസ് മാർച്ച് 21 ന് കോടതി വീണ്ടും പരിഗണിക്കും.

കാഠ്മണ്ഡുവിൽ വിമാനാപകടത്തിൽ നിരവധിപേർ മരിച്ചു

keralanews many persons died in a plane crash in kathdmandu

കാഠ്മണ്ഡു:നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ യാത്രാവിമാനം തകർന്നു വീണ് നിരവധിപേർ മരിച്ചു.കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള യുഎസ്-ബംഗ്ലാ എയർലൈൻസിന്‍റെ വിമാനം തകർന്നു വീണത്.67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ഇതിൽ 17 പേരെ രക്ഷപെടുത്തിയതായാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.അപകടത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു.ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു.ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.എന്നാൽ ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.അപകടത്തെ തുടർന്ന് ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു.

പെരുമ്പാവൂരിൽ രണ്ടുകോടി രൂപയോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Close up of honey dripping from spoon

പെരുമ്പാവൂർ:വാഹന പരിശോധനയ്ക്കിടെ രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ പെരുന്പാവൂർ പോലീസ് പിടികൂടി.രണ്ടു കുപ്പികളിലായി രണ്ടു കിലോ ഹാഷിഷാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കൊന്നത്തടി മാടപ്പിള്ളി ആന്‍റണി അഗസ്റ്റ്യൻ (38) നെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നു രാവിലെ 9.30 ഓടെ എ.എം റോഡിൽ ആശ്രമം ഹയർസെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരുന്പാവൂർ പ്രിൻസിപ്പൽ എസ്ഐ പി.എ. ഫൈസലിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. കൊച്ചിയുടെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നതിനായാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് വിവരം. അറസ്റ്റിലായ ആന്‍റണിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

keralanews election commission asked to link voters id with aadhaar

ന്യൂഡൽഹി:വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പുതുക്കിയ അപേക്ഷയും ഫയൽ ചെയ്തിട്ടുണ്ട്.എ.കെ ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ കഴിഞ്ഞ ജൂലായിലാണ് കമ്മീഷൻ മുൻ നിലപാട് മാറ്റി പുതിയ അപേക്ഷ നൽകിയത്. വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നു തന്നെയായിരുന്നു നേരത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ അത് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതിമാറിയെന്നും ആധാർ നിയമത്തിൽ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ആധാർ സംബന്ധിച്ച എല്ലാ വിഷയങ്ങളും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുൻപിലാണിപ്പോൾ. വോട്ടർ ഐഡി കാർഡിന് പകരം ആധാർ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഭൂപേന്ദർ യാദവ് അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും അഭിപ്രായം ആരാഞ്ഞിരുന്നു.എന്നാൽ രണ്ടു കാർഡുകളും വ്യത്യസ്ത ലക്ഷ്യങ്ങൾക്കുള്ളതാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് യോജിച്ചില്ല.

ഇരിട്ടിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

keralanews bomb attack agaianst bjp workers house in iritty

ഇരിട്ടി:ഇരിട്ടി മീത്തലെ പുന്നാട്ട് ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. താവിലാക്കുറ്റിയിലെ അറുപതാം ബൂത്ത് സെക്രെട്ടറി പി.എം ഹരീന്ദ്രന്റെ വീടിനു നേരെയാണ് ഞായറാഴ്ച പുലർച്ചെ ബോംബേറുണ്ടായത്.ബോംബ് വീടിന്റെ മതിലിൽ തട്ടി പൊട്ടിത്തെറിച്ചതിനാൽ വീടിനു കേടുപാടുകളൊന്നും സംഭവിച്ചില്ല.സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടണമെന്ന് പേരാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.