India, News

പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി കൊൽക്കത്തയിലെ പമ്പുടമകൾ

keralanews fuel retailers preparing to shut down pumps in protest of the hike in petrol and diesel prices

കൊൽക്കത്ത:പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് പമ്പുകളുടെ പ്രവർത്തനം നിർത്തിവെയ്ക്കാനൊരുങ്ങി കൊൽക്കത്തയിലെ പമ്പുടമകൾ.ജൂലായ് 7 ന് 30 മിനിറ്റ് നേരത്തേക്കാണ് പമ്പുകൾ അടച്ചിടുക.നിലവിൽ 100 രൂപയ്ക്കടുത്താണ് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില.വില കുത്തനെ ഉയർന്നത് മൂലം സംസ്ഥാനത്ത് ഇന്ധന വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി പശ്ചിമ ബംഗാൾ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രസൻജിത് സെൻ പറഞ്ഞു.നഗരത്തിൽ ഏതുനിമിഷവും പെട്രോളിന്റെ വില 100 രൂപയിലെത്തും.കുത്തനെയുള്ള വിലവർദ്ധനവിൽ പ്രതിഷേധിച്ച് എല്ലാ പെട്രോൾ പമ്പുകളിലും ബുധനാഴ്ച രാത്രി 7 നും 7.30 നും ഇടയിൽ വിൽപ്പന നിർത്തിവെയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം പോലെയുള്ള പകർച്ചവ്യാധികൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും പെട്രോൾ വിൽപ്പന 25-30 ശതമാനം കുറഞ്ഞു.വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇന്ധന വിൽപ്പനയിൽ വർദ്ധനവ് ഉണ്ടാകേണ്ടതാണെങ്കിലും വിലവർദ്ധനവ് മൂലം വിൽപ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.സംസ്ഥാനത്ത് ഡീസൽ വിൽപ്പനയിൽ 50 ശതമാനത്തിലധികം കുറവുണ്ടായി.കമ്മീഷൻ വർദ്ധനവ് ആവശ്യപ്പെട്ട് ഇന്ധന റീട്ടെയിലർമാരും ധർണ നടത്താൻ ഒരുങ്ങുന്നുന്നതായും സെൻ പറഞ്ഞു.പെട്രോൾ വില 70 രൂപയിൽ നിന്ന് 99 രൂപയായി ഉയർന്നിട്ടും കമ്മീഷൻ മാറ്റമില്ലാതെ തുടരുകയാണ്.ഇത് ചെലവും ഓവർഹെഡും കുതിച്ചുയരാൻ കാരണമായി.വരുമാനം ഉയരാത്തതിനാൽ ചെറിയ പെട്രോൾ പമ്പുകൾ പ്രവർത്തനം നിർത്താൻ നിർബന്ധിതരായി.ഡാർജിലിംഗ്, മുർഷിദാബാദ്, നാദിയ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളിൽ പെട്രോൾ വില ഇതിനകം 100 രൂപ കവിഞ്ഞതായും പ്രസൻജിത് സെൻ പറഞ്ഞു.

Previous ArticleNext Article