കണ്ണൂർ:ഗവ.തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ കുട്ടികൾക്ക് കിംസ്റ്റ് ആശുപത്രി ഒപിയിൽ ശിശുരോഗ വിദഗ്ദ്ധന്റെ സേവനം ഇനി മുതൽ സൗജന്യം.കണ്ണൂരിലെ മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റും ദയ ചാരിറ്റബിൾ ട്രൂസ്റ്റും ശിശുദിനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സേവനം പ്രഖ്യാപിച്ചത്.നവംബർ 14 മുതൽ ഈ അധ്യയന വർഷം അവസാനിക്കുന്ന 2019 മാർച്ച് 31 വരെ തളാപ്പിൽ പ്രവർത്തിക്കുന്ന കിംസ്റ്റ് ആശുപത്രി ഒപിയിൽ തളാപ്പ് ഗവ.മിക്സഡ് യുപി സ്കൂളിലെ 1074 കുട്ടികൾക്കും ശിശുരോഗ വിദഗ്ദ്ധന്റെ സേവനം സൗജന്യമായിരിക്കും.കിംസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉൽഘാടനം കണ്ണൂർ എംഡിഎം മുഹമ്മദ് യൂസഫ് നിർവഹിച്ചു.ട്രസ്റ്റ് ചെയർമാൻ കെ.പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കിംസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.എൻ.കെ സൂരജ് മുഖ്യ പ്രഭാഷണം നടത്തി.കിംസ്റ്റ് ഹോസ്പിറ്റൽ ശിശുരോഗ വിദഗ്ദ്ധൻ ഡോ.കെ.ആഷിക്ക്,ശ്രീമതി അമൃത രാമകൃഷ്ണൻ,ശ്രീ.എം.പി രാജേഷ്,ശ്രീമതി ഷാലറ്റ് മാർട്ടിൻ എന്നിവർ സംസാരിച്ചു.