Kerala, News

നാലുമാസം പ്രായമായ കുട്ടി മരിച്ചത് കൊറോണ ബാധിച്ചല്ല;ചികിത്സാ പിഴവെന്ന് മാതാപിതാക്കള്‍; സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുന്നു

keralanews four month old child dies not of corona died due to false treatment said the parents

മലപ്പുറം: മഞ്ചേരിയില്‍ നാല് മാസം പ്രായമുള്ള കുട്ടി മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് മാതാപിതാക്കള്‍. ചികിത്സാ പിഴവുകൊണ്ടാണ് കുട്ടി മരിച്ചതെന്നും പരിശോധനയില്‍ സംഭവിച്ച പിഴവ് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഏപ്രില്‍ 24നാണ് നാലുമാസം പ്രായമുള്ള പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച്‌ മരിച്ചത്. 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ജന്മനാ ഹൃദ്രോഗിയായ കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചതെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നത്.കുട്ടിയുടെ കോവിഡ് ഫലം പോസറ്റീവായതില്‍ സംശയമുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ മരണശേഷം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ സ്രവപരിശോനഫലത്തില്‍ നെഗറ്റീവാണന്നോ പോസറ്റീവാണെന്നോ സ്ഥിരികരിച്ചിരുന്നില്ല. ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധന ഫലം നെഗറ്റീവാണെന്നറിഞ്ഞിട്ടും ഇക്കാര്യം തങ്ങളെ അറിയിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.കുട്ടിയുടെ ചികിത്സയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴും ചികിത്സാ പിഴവ് മറച്ചുവെക്കാനുള്ള ശ്രമമാണ് അധികൃതര്‍ തുടരുന്നത്. കുട്ടിയുടെ മരണശേഷം ബന്ധുക്കളായ 33പേരെ ഐസൊലേഷനില്‍ ആക്കിയിരുന്നു.കുട്ടിക്ക് കൊറോണ ഉണ്ടായിരുന്നെങ്കില്‍ അടുത്തിടപഴകിയ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല.ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കളായ അഷ്‌റഫ്, ആഷിഫ, പിതൃസഹോദരന്‍ ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Previous ArticleNext Article