മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്മണി തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.തോപ്പില്‍ വിനോദ് ,ഭാര്യ മിനി, മക്കളായ അഭിനവ്, അനുശ്രീ എന്നിവരെയാണ് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു.ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കര്‍ണാടകയില്‍ വാഴകൃഷിയും ഉണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala, News
വയനാട്ടിൽ നാലംഗ കർഷക കുടുംബം ആത്മഹത്യ ചെയ്തു
Previous Articleകണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും