Kerala, News

പരിയാരം ദേശീയപാതയില്‍ ആംബുലന്‍സ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് നാലുപേർക്ക് പരിക്ക്

keralanews four injured ambulance accident in pariyaram national highway

കണ്ണൂര്‍:പരിയാരം മെഡിക്കല്‍ കോളജിലേക്ക് രോഗിയെയും കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് ദേശീയപാതയിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.കാസര്‍ഗോഡ് കുനിയ ശിഹാബ്തങ്ങള്‍ മെമ്മോറിയലിന്റെ ആംബുലന്‍സാണ് മറിഞ്ഞത്.ശനിയാഴ്ച രാവിലെ 7.40 ന് മെഡിക്കല്‍ കോളേജിന് മുന്നിലെ പരിയാരം ദേശീയ പാതയിലായിരുന്നു അപകടം. കാഞ്ഞങ്ങാട് സ്വദേശികളായ ബൈത്തുല്‍ ഇര്‍ഷാദിലെ അബ്ദുല്‍ ഖാദര്‍( 63 )ജമീല (47) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. മുഹമ്മദ് ഫാസില്‍(23) ആംബുലന്‍സ് ഡ്രൈവര്‍ എന്‍.പി.ഷംസീര്‍ (33) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. നാലുപേരും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലില്‍ നിന്നും ഹൃദ്യോഗിയായ അബ്ദുല്‍ഖാദറിനേയും കൊണ്ട് വന്ന ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജിന് 200 മീറ്റര്‍ അടുത്താണ് ദേശീയപാതയില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്.ആംബുലന്‍സിന്റെ സ്റ്റിയറിംഗ് തകരാറായതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിയാരം എ എസ് ഐ സി.ജി.സാംസണിനെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Previous ArticleNext Article