മലപ്പുറം:നിരോധിച്ച നോട്ടുകളുമായി നാലംഗസംഘത്തെ മലപ്പുറം തലപ്പാറയിൽ വെച്ച് പോലീസ് പിടികൂടി.വാഹന പരിശോധനയ്ക്കിടെയാണ് അസാധു നോട്ടുകളുമായി കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ പോലീസ് പിടികൂടിയത്.കോഴിക്കോട് ഫാറൂഖ് സ്വദേശി ഫിൻസിർ,ബാലുശ്ശേരി സ്വദേശി ഷിജിത്,മലപ്പുറം സ്വദേശി ഷഹാദ്,താനൂർ സ്വദേശി സലാഹുദ്ധീൻ എന്നിവരാണ് പിടിയിലായത്.ഇരുപത്തിരണ്ടു ലക്ഷം രൂപ നൽകി ചെന്നൈയിൽ നിന്നാണ് നിരോധിച്ച നോട്ടുകൾ വാങ്ങിയതെന്ന് പിടിയിലായവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.പ്രവാസികൾക്കുള്ള ഇളവ് പ്രയോജനപ്പെടുത്തി നോട്ടുകൾ മാറ്റിയെടുക്കാനാണ് സംഘം പണം കൊണ്ടുവന്നത്.
Kerala
നിരോധിച്ച നോട്ടുകളുമായി നാലംഗസംഘം പിടിയിൽ;പിടിച്ചെടുത്തത് കോടികൾ
Previous Articleഅപകീര്‍ത്തി പരാമര്‍ശം: നടി ദിലീപിനെതിരെ പരാതി നല്‍കിയേക്കും