Kerala, News

കണ്ണൂര്‍ മാടായിപ്പാറയില്‍ സിൽവർ ലൈൻ സർവ്വേ കല്ല് പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തി

keralanews found silver line survey stone removed in kannur madayippara

കണ്ണൂർ:കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേക്കല്ല് പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തി. അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയത്.ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്താണ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയത്. ആരാണ് പിഴുത് മാറ്റിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇത് കണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.15 ദിവസം മുമ്പാണ് ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ചത്. ഈ സമയത്ത് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും പറയുന്നത്. മാടായിപ്പാറയിൽ തുരങ്കം നിർമ്മിച്ച് പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം.

Previous ArticleNext Article