India, News

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

keralanews former indian football team captain cartlon chapman passed away

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാള്‍ട്ടന്‍ ചാപ്മാന്‍. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന കാള്‍ട്ടന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്.കളിക്കളം വിട്ട ശേഷം പരിശീലകനായും കാള്‍ട്ടന്‍ ചാപ്മാന്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ക്വാര്‍ട്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെ ക്വാര്‍ട്‌സിനെ പ്രീമിയര്‍ ലീഗ് ക്ലബ് ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തിരുന്നു.കര്‍ണാടക സ്വദേശിയായ ചാപ്മാന്‍ 80 കളില്‍ ബെംഗളുരു സായി സെന്‍ററിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ടാറ്റ ഫുട്ബോള്‍ അക്കാദമിയില്‍ കളിക്കുമ്പോൾ ആണ് വലിയ ക്ലബുകളുടെ ശ്രദ്ധയില്‍ ചാപ്പ്മാന്‍ എത്തുന്നത്. 1993 ല്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി ഇറാഖി ക്ലബ്ബിനെതിരെ നേടിയ ഹാട്രിക്ക് പ്രകടനം ചാപ്മാന്റെ കരിയറിലെ മികച്ച പ്രകടനമായി അറിയപ്പെടുന്നു.ഇന്ത്യന്‍ ഫുട്ബോളിന്റെ ഏറ്റവും മികച്ച കാലഘട്ടത്തില്‍ രാജ്യത്തെ നയിക്കാനും ചാപ്മാന് ആയി. 1997-98 സീസണിലായിരുന്നു ചാപ്മാന്‍ എഫ് സി കൊച്ചിന് വേണ്ട കളിച്ചത്. ബംഗാള്‍, പഞ്ചാബ്, കര്‍ണാടക ടീമുകള്‍ക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

Previous ArticleNext Article