Food, News

കുപ്പിവെള്ള കമ്പനികളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

keralanews food security department with strict inspection of bottled mineral water companies

കണ്ണൂർ:വേനൽ കടുത്തതോടെ ജില്ലയിലെ കുപ്പിവെള്ള കമ്പനികളിൽ കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പരിശോധനയ്ക്കായി സ്പെഷ്യൽ സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്.ഇവർ ജില്ലയിലെ വിവിധ കുപ്പിവെള്ള കമ്പനികളിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.ഇവ പരിശോധയ്ക്കായി അയച്ചു. പരിശോധനയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ ജില്ലയിലെ വിവിധ പൊതു കിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും ജലം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിച്ചു സൂക്ഷ്മ പരിശോധനയ്ക്കയക്കുകയും ചെയ്തു.ഭക്ഷ്യ സുരക്ഷാ വകുപ്പ് എക്‌സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തി നോട്ടീസ് നൽകി. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ജില്ലയിലെ പ്രധാന മൽസ്യ വിപണന കേന്ദ്രങ്ങളായ തലശ്ശേരി,ആയിക്കര,പഴയങ്ങാടി എന്നിവിടങ്ങളിൽ മത്സ്യവ്യാപാരികൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നൽകി.

Previous ArticleNext Article