Food, Kerala, News

സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ;മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ കർശന നടപടി

keralanews food safety commissioner issues warning to fishsellers strict action if found selling soil sprayed fish

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ.മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും മത്സ്യം കേടാകുന്നതിലേക്ക് നയിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് അറിയിച്ചു.തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സമീപനം ഇനി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിനായി ശുദ്ധമായ ഐസ് ഉപയോഗിക്കാം. ഇത് 1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കേണ്ടത്. അതേസമയം മറ്റ് രാസപദാർത്ഥങ്ങൾ ചേർക്കരുത്. മത്സ്യ വിൽപന നടത്തുന്നവർ നിർബന്ധമായും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്തിരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.മത്സ്യവിൽപനയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.

Previous ArticleNext Article