Food

പഴങ്ങളിൽ ഒട്ടിക്കുന്ന സ്റ്റിക്കർ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശം

keralanews food and safety authority advice to remove stickers in fruits

കൊച്ചി:പഴങ്ങളിൽ ഇണ തിരിച്ചറിയാനായി ഒട്ടിക്കുന്ന സ്റ്റിക്കർ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം.സ്റ്റിക്കർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. പഴം,പച്ചക്കറി വര്‍ഗങ്ങളുടെ കേട് മറയ്ക്കാനായി ഇത്തരം സ്റ്റിക്കർ ഉപയോഗിക്കുന്നതായും എഫ്‌എസ്‌എസ്‌എഐ കണ്ടെത്തിയിട്ടുണ്ട്.സ്റ്റിക്കറുകള്‍ പഠിപ്പിക്കുന്നത് ഗുണനിലവാരം മനസിലാക്കാന്‍ വേണ്ടിയാണ്.എന്നാല്‍ ബ്രാന്‍ഡ് നിലവാരം ലഭിക്കാനായി പതിപ്പിക്കുന്ന സ്റ്റിക്കറുകളില്‍ നിന്ന് ഗുണകരമായ വിവരങ്ങളൊന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അവ നീക്കണം. സ്റ്റിക്കറുകളിലെ പശ പച്ചക്കറികളുടെയും പഴങ്ങളുടെ ഉളളിലേക്ക് പടരാന്‍ സാധ്യതയേറെയുണ്ട്. ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചതായി കണ്ടെത്തിയാല്‍ ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കാനാണ് തീരുമാനം. അതിനു ശേഷമാകും നടപടി സ്വീകരിക്കുക.

Previous ArticleNext Article