തിരുവനന്തപുരം:പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഒരുവർഷത്തേക്ക് ഒഴിവാക്കി.സംസ്ഥാനത്തുണ്ടായ പ്രളയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റെ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിന്റെയും ആഘോഷപരിപാടികള്‍ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും എ കെ ബാലന്‍ ചീഫ് സെക്രട്ടറിയോട് കത്തിലൂടെ അറിയിച്ചു. അതേസമയം ട്രാവല്‍ മാര്‍ട്ട് മാറ്റിവെക്കരുതെന്ന് ടൂറിസം വകുപ്പ് മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ കലോത്സവം ചെലവ് ചുരുക്കി നടത്തണമെന്ന് എസ് എഫ് ഐ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം കലോല്‍സവവും ചലച്ചിത്രമേളയും വള്ളംകളിയും ഉപേക്ഷിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നില്ല എന്നും മന്ത്രിമാര്‍ വ്യക്തമാക്കി.