
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നുള്ള സംഭാവനകൾ ബുധനാഴ്ച്ച വരെ നടത്താമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറി എ.ഷാജഹാൻ അറിയിച്ചു.നേരത്തെ ഇത് ഇന്ന് പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ലഭിച്ച തുകയുടെ വിശദാംശങ്ങൾ എല്ലാ സ്കൂളുകളും www.education.kerala.gov.in എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.