തിരുവനന്തപുരം:പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് കൈത്താങ്ങുമായി അയൽ സംസ്ഥാനങ്ങൾ.കർണാടക,തമിഴ്നാട് സർക്കാരുകൾ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു.മഴക്കെടുതി നേരിടാന്‍ കേരളത്തിന് പത്തുകോടി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അറിയിച്ചത്. കേന്ദ്രസര്‍ക്കാരും വലിയ പിന്തുണയുമായി രംഗത്തെത്തി.ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്തെന്ന് പിണറായി വിജയന് പറഞ്ഞു.ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു.