Kerala, News

പ്രളയ സെസ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും;നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധിക്കും

keralanews flood cess to be levied in kerala from june and price increase for essential items

തിരുവനന്തപുരം:പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ജിഎസ്ടിക്ക് പുറമെ അധികനികുതിയും.പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധിക്കും.ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം പ്രളയസെസ് നടപ്പാക്കുന്ന കാര്യം ധനമന്ത്രി നടപ്പ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ ഏപ്രില്‍ ഒന്നു മുതല്‍ സെസ് നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജൂണിലേക്ക് നീട്ടിവെക്കുകയായിരുന്നു.രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്നും പ്രളയസെസ് ഈടാക്കാനാണ് തീരുമാനം. ഇതിലൂടെ 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് ബാധകമാവുക. കേരളത്തിന് പുറത്ത് നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല.

Previous ArticleNext Article