ചണ്ഡീഗഡ്:ദേര സച്ചാ സൗധ സ്ഥാപകൻ ഗുർമീത് റാം ബലാൽസംഗകേസിൽ കുറ്റക്കാരനാണെന്ന വിധി പുറത്തു വന്നതിനു പിന്നാലെ വ്യാപക സംഘർഷം.പാഞ്ച് ഗുലയിലെ സിബിഐ കോടതിക്ക് സമീപത്ത് ഉണ്ടായ സംഘർഷങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.നിരവധി പേരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പഞ്ചകുലയിൽ പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികൾ തല്ലിത്തകർത്തു. മാധ്യമ പ്രവർത്തകർക്കുനേരെയും പോലീസിനു നേരെയും കല്ലേറുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ ബി വാനുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. നിരവധി കാറുകളും ബൈക്കുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രദേശത്തെ ഒരു പെട്രോൾ പമ്പും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയെന്നാണ് പ്രാഥമിക വിവരം.കോടതി വിധിക്കു പിന്നാലെ ഇരു സംസ്ഥാനങ്ങളുടെയും സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. സംഘർഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനുയായികളെ പിരിച്ചുവിടുന്നതിനായി സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.
India
ഗുർമീതിനെതിരായ വിധി;സംഘർഷങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
Previous Articleലഘുലേഖ വിതരണം: വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം