കോട്ടയം:പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര് മരിച്ചു.പാലാ-തൊടുപുഴ റോഡില്‍ മാനത്തൂര്‍ പള്ളിക്കു സമീപമാണ് അപകടം നടന്നത്. പാലാ കടനാട് സ്വദേശികളായ വിഷ്ണുരാജ്, പ്രമോദ് സോമന്, ഉല്ലാസ്, രാമപുരം സ്വദേശി സുധി ജോര്‍ജ്, വെള്ളിലാപ്പള്ളി സ്വദേശി ജോബിന് കെ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന അന്തിനാട് സ്വദേശി പ്രഭാതിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയനാട്ടില്‍ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്നു സംഘം. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.
Kerala, News
കോട്ടയം പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര് മരിച്ചു
Previous Articleവേനലവധിക്ക് യാത്രപോകാം കണ്ണൂരിന്റെ സ്വന്തം വയലപ്ര പാർക്കിലേക്ക്