Kerala, News

കുളത്തില്‍ കുളിക്കാന്‍ പോയ കുട്ടികള്‍ ചുവന്ന മുണ്ട് വീശി തീവണ്ടി നിര്‍ത്തിച്ചു; അഞ്ച് കുട്ടികള്‍ പിടിയില്‍

keralanews five children arrested for stop train by showing red cloth in thirur

തിരൂർ: കുളത്തില്‍ കുളിക്കാന്‍ പോകുന്നതിനിടെ ചുവന്ന മുണ്ട് വീശി തീവണ്ടി നിർത്തിച്ച സംഭവത്തിൽ അഞ്ച് കുട്ടികള്‍ പിടിയില്‍.തിരൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ബുധനാഴ്ച 12.30ഓടെയാണ് സംഭവം. നിരമരുതൂര്‍ മങ്ങാട് ഭാഗത്ത് നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുമരക്കാവ് ക്ഷേത്രത്തില്‍ കുളിക്കാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് വികൃതി ഒപ്പിച്ചത്.കോയമ്പത്തൂർ മംഗലാപുരം എക്‌സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവിലെ ചുവന്ന മുണ്ട് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടി നിര്‍ത്തി. തീവണ്ടി നിര്‍ത്തിയതോടെ കുട്ടികള്‍ ഓടി രക്ഷപെട്ടു. അഞ്ച് മിനിട്ട് നേരം തീവണ്ടി ഇവിടെ നിര്‍ത്തിയിട്ടു.സ്റ്റേഷന്‍ മാസ്റ്ററേയും റെയില്‍വേ സുരക്ഷാസേനയേയും ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കണ്ടെത്തി പിടികൂടി. ഇവരെ താക്കീത് ചെയ്ത ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി.

Previous ArticleNext Article