Kerala

കണ്ണൂരിൽ മൺകൂനയിൽ ഇടിച്ച് മൽസ്യബന്ധന ബോട്ട് തകർന്നു

keralanews fishing boat collapsed

കണ്ണൂർ:മൽസ്യബന്ധന ബോട്ട് മൺകൂനയിൽ ഇടിച്ചു തകർന്നു.ഇന്നലെ പുലച്ചെ ആയിക്കര മാപ്പിളബേയിൽ ചെഗ്വേര എന്ന ബോട്ടാണ് അപകടത്തിപെട്ടത്‌.കഴിഞ്ഞ ദിവസം രാത്രി മൽസ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ കയറ്റി ഇട്ടതായിരുന്നു ബോട്ട്.ഇന്നലെ പുലർച്ചെ വീണ്ടും മത്സ്യബന്ധനത്തിന് പോകാനായി തൊഴിലാളികൾ ബോട്ട് കടലിലേക്ക് നീക്കിയപ്പോഴാണ് കൂറ്റൻ മൺകൂനയിൽ തട്ടി ബോട്ട് തകർന്നത്.ആളപായമില്ല.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Previous ArticleNext Article