
കൊല്ലം: ഓച്ചിറ അഴീക്കല്‍ ഹാര്‍ബറിന് സമീപം മത്സ്യബന്ധനവള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി.ചെറിയഴീക്കല്‍ സ്വദേശി മനോജാണ് (42) മരിച്ചത്. കാണാതായ ചെറിയഴീക്കല്‍ സ്വദേശി അനിക്കുട്ടനായി തിരച്ചില്‍ തുടരുന്നു. മത്സ്യബന്ധനത്തിനുശേഷം അഴീക്കല്‍ ഹാര്‍ബറിലേക്കടുക്കവേ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മുപ്പത്തിലധികംതൊഴിലാളികള്‍ വള്ളത്തിലുണ്ടായിരുന്നു. കടലില്‍ വീണ എഴോളംപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി വിട്ടു. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, പോലീസ്, അഗ്‌നിശമനസേന തുടങ്ങിയ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.