
കൊച്ചി:ഫോർട്ട് കൊച്ചിയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞു.ഇന്ന് പുലർച്ചെ മൂന്നരമണിയോടെയായിരുന്നു അപകടം നടന്നത്.ബോട്ടിൽ പത്ത് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്.ഇവരെ മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.രക്ഷപ്പെട്ടവർ തമിഴ്‌നാട് കന്യാകുമാരി സ്വദേശികളാണ്.തീരത്തു നിന്നും വളരെ അടുത്തായാണ് ബോട്ട് മുങ്ങിയത്.അതിനാൽ വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.