Kerala

മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികളുടെ ഹർത്താൽ

keralanews fishermen conduct hartal in ayikkara

കണ്ണൂർ:ഫിഷിങ് ഹാർബറിലെ മണൽ‌ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ ആചരിച്ചു. മത്സ്യബന്ധനത്തിനു കടലിൽ പോകാതെ ഹർത്താൽ നടത്തിയ തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു.ഉപരോധ സമരം ഫാ. ദേവസ്സി ഈരത്തറ ഉദ്ഘാടനം ചെയ്തു.അഴിമുഖത്തെ മണൽ‌ ഡ്ര‍ജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികളുടെ തീരുമാനം.കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിനു പുറപ്പെട്ട ചെഗുവേര എന്ന ബോട്ട് മൺത്തിട്ടയിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു.അശാസ്ത്രീയമായ പുലിമുട്ടു നിർമാണമാണ് ഇതിനു കാരണമെന്നാണു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ലക്ഷങ്ങൾ ചെലവിട്ടു പുലിമുട്ടിൽനിന്നു മണൽ നീക്കം ചെയ്തിരുന്നെങ്കിലും ഇതു തിരികെ പുലിമുട്ടിലേക്കു വന്നടിയുകയാണ്. പുലിമുട്ടു നിർമാണത്തിൽ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

Previous ArticleNext Article