Food, News

കടലിൽ നിന്നും ചെറിയ മത്തിയോ അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്

keralanews fisheries department will take strict action against those who catch small sardine or mackerel

തിരുവനന്തപുരം:കടലിൽ നിന്നും 10 സെന്റീമീറ്ററില്‍ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്.നിർദേശം ലംഘിച്ചാൽ ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റുകാര്‍ നിങ്ങളെ പിടികൂടും.കൂടാതെ മീന്‍പിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിര്‍ദേശിച്ചു.ഓരോ ഇനം മീനിനുമനുസരിച്ച്‌ വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച്‌ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ.) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

Previous ArticleNext Article