Kerala, News

കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍

keralanews first dose of covishield vaccine purchased by kerala reach today three and a half lakh doses of vaccine reach ernakulam

തിരുവനന്തപുരം:കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും.മൂന്നര ലക്ഷം ഡോസ് വാക്‌സിനാണ് എറണാകുളത്തെത്തുന്നത്.ഒരുകോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനായിരുന്നു സംസ്ഥാനം തീരുമാനിച്ചിരുന്നത്. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്‍ എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.18- 45 പ്രായമുളളവരില്‍ ഗുരുതര രോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന.ഇതോടൊപ്പം ബസ് ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം സമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ വഹിച്ചുള്ള വിമാനം എത്തുക. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നല്‍കും.അതേസമയം, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിക്കും.

Previous ArticleNext Article