കണ്ണൂർ : എലത്തൂർ ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം കണ്ണൂരിലെത്തി.കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള എൻഐഎ സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ആക്രമണം നടന്ന ഡി1, ഡി2 ബോഗികൾ പോലീസ് സീൽ ചെയ്ത് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഈ കോച്ചുകളിൽ പരിശോധന നടത്തുന്നതിനാണ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് രണ്ട് ബോഗികളിലും പരിശോധന നടത്തിയത്. ലോക്കൽ പോലീസെത്തി സീൽ ചെയ്ത ബോഗികളുടെ ഡോറുകൾ തുറക്കുകയും എൻഐഎ അന്വേഷണ സംഘം പരിശോധന നടത്തുകയുമായിരുന്നു. അക്രമത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുളള സൂചനകൾ ലഭിക്കുമോ എന്നതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടന്നത്. ഏകദേശം 15 മിനിറ്റോളം ബോഗിക്കുള്ളിലും പുറത്തുമായി എൻഐഎ സംഘം പരിശോധന നടത്തി. ന്നീട് ലോക്കൽ പോലീസിനൊപ്പം മടങ്ങിയ സംഘം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.