
അഹമ്മദാബാദ്:ഗുജറാത്തിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ അഗ്‌നിബാധയിൽ ഒരാൾ മരിച്ചു.അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്നലെ നറോളിൽ നാഫ്ത തിന്നർ ഫാക്റ്ററിയിലായിരുന്നു തീപിടുത്തമുണ്ടായത്.ഫാക്റ്ററി ഉടമ പോക്കർ റാം ബിഷ്‌ണോയി ആണ് മരിച്ചത്.അഗ്‌നിശമനസേനാംഗങ്ങൾക്കാണ് പരിക്കേറ്റത്.മുപ്പതു ഫയർ എൻജിനുകൾ ഏഴുമണിക്കൂർ ശ്രമപ്പെട്ടാണ് തീയണച്ചത്.പരിക്കേറ്റ സേനാംഗങ്ങളെ എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.