
കണ്ണൂർ:ദേശീയപാതയിൽ കല്യാശ്ശേരി വയക്കര പാലത്തിനു സമീപം ചരക്കുലോറിക്ക് തീപിടിച്ചു.ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് സൈക്കിൾ സ്പെയർപാർട്സുമായി പോവുകയായിരുന്ന ലോറിയിൽ നിന്നും രാത്രി പത്തുമണിയോടുകൂടിയാണ് പുക ഉയരുന്നത് കണ്ടത്.ലോറിക്ക് പുറകിൽ ബൈക്കിൽ സഞ്ചരിക്കുന്നവരാണ് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.ഉടൻതന്നെ സമീപത്തുണ്ടായിരുന്ന തട്ടുകടക്കാരൻ കണ്ണപുരം പോലീസിൽ വിവരം അറിയിച്ചു.അപ്പോഴേക്കും സമീപത്താകമാനം പുക പടർന്നിരുന്നു. അരമണിക്കൂറിനുള്ളിൽ കണ്ണൂരിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തി പുക നിയന്ത്രണവിധേയമാക്കി.ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയിൽ ലോറി തെന്നുകയും ബാറ്ററിയിൽ നിന്നും ഷോർട് സർക്യൂട്ട് ആയതുമാണ് പുക ഉയരാൻ കാരണമെന്നാണ് നിഗമനം.