ന്യൂഡൽഹി:ഡൽഹിയിലെ ബാവ്ന വ്യവസായ മേഖലയിലെ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിലുണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു.ഇതിൽ 10 പേർ സ്ത്രീകളാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.കാർപെറ്റ് ഫാക്റ്ററിയുടെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.തീ പിന്നീട് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.തീപിടുത്തം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു.നിരവധിപേരെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തി.മരിച്ചവരിൽ മിക്കവരും തൊഴിലാളികളാണ്.അഗ്നിശമന സേനയുടെ 12 യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ചൈനീസ് പടക്കങ്ങൾ പായ്ക്കു ചെയ്യുന്ന യൂണിറ്റും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതാണ് തീ നിയന്ത്രണാതീതമാകാൻ വൈകിയത്.അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.