കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയതിനെതിരെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നിയമനടപടിക്ക്.തീയേറ്ററിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്നു ആരോപിച്ചാണ് തീയേറ്റർ അടച്ചു പൂട്ടാൻ തീരുമാനിച്ചത്.എന്നാൽ ഡി സിനിമാസിന് 2017 ഡിസംബർ വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് തീയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.വിജിലെൻസ് അന്വേഷണം തീരുന്നതു വരെ തീയേറ്റർ പ്രവർത്തിപ്പിക്കരുതെന്നാണ് നിർദേശം.ചാലക്കുടി നഗരസഭാ കൌൺസിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നഗരസഭാ അംഗങ്ങൾ പറഞ്ഞിരുന്നു.
Kerala
ഡി സിനിമാസ് പൂട്ടിയതിനെതിരെ ഫിയോക് നിയമനടപടിക്ക്
Previous Articleനിയന്ത്രണം വിട്ട ബസ്സ് ജീപ്പും കാറും ഇടിച്ചു തകർത്തു;ആറ് മരണം