Food, Kerala, News

കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായെത്തിച്ച കോഴിമുട്ടയ്ക്ക് പിങ്ക് നിറം; രോഗകാരണമാകുന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തി

keralanews find pink clour in eggs bring to give students in kozhikode govt school presence of the causative microorganism was detected

കോഴിക്കോട്: കോഴിക്കോട്ട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായെത്തിച്ച കോഴിമുട്ടകളില്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം കണ്ടെത്തി. പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന ജി എല്‍ പി എസ് പയ്യടിമീത്തല്‍ സ്കൂളിലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ഭഷ്യവിഷബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു.വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനായി പുഴുങ്ങി വെച്ച കോഴിമുട്ടയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്കൂളിലെ ടീച്ചര്‍ നൂണ്‍മീല്‍ ഓഫീസറെയും, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുവാനാണ് പ്രാഥമികമായി ടീച്ചര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.എന്നാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.ഇത്തരത്തില്‍ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകള്‍ ഒരുമിച്ച്‌ വേവിക്കുമ്പോൾ പോറസ് ആയ മുട്ടയുടെ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന് അറിയിക്കുകയായിരുന്നു.ഈ മുട്ടകളുടെ സാമ്പിൾ  ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും, മറ്റു മുട്ടകൾ നശിപ്പിച്ചുകളയുകയും ചെയ്തു.

Previous ArticleNext Article