Kerala

ഇറച്ചി കോഴി വ്യാപാരികളുടെ സമരം തീര്‍ക്കാന്‍ പുതിയ നിര്‍ദേശവുമായി ധനമന്ത്രി

keralanews finance minister with a new direction to end the strike of poultry traders

തിരുവനന്തപുരം:ഇറച്ചി കോഴി വ്യാപാരികളുടെ സമരം ഒത്തു തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതം. കിലോയ്ക്ക് 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന നിലപാടില്‍ നിന്ന് ധനമന്ത്രി പിന്നാക്കം പോയി. നികുതി ഇല്ലാതായ സാഹചര്യത്തില്‍ നേരത്തെയുള്ള വിലയുടെ 15 ശതമാനം കുറച്ചാല്‍ മതിയെന്നാണ് ധനമന്ത്രി മുന്നോട്ട് വെയ്ക്കുന്ന നിലപാട്. ഒരു വിഭാഗം കോഴി ഇറച്ചി വ്യാപാരികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.ഒരു കിലോ കോഴിക്ക് 87 രൂപയില്‍ കൂടുതല്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു നേരത്തെ സര്‍ക്കാര്‍. കോഴി ഇറച്ചിയ്ക്ക് 120 രൂപയില്‍‌ കൂടുതല്‍ വില ഈടാക്കാന്‍ പാടില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇത് വ്യാപാരികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. കോഴി വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്കും നീങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ സമവായ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വരുന്നത്.സര്‍ക്കാര്‍ സ്ഥാപനമായ കെപ്കോ ചെയ്തത് പോലെ ജിഎസ്ടി നടപ്പില്‍ വരുന്നതിന് മുന്‍പ് വിറ്റിരുന്നതിനേക്കാള്‍ 15 ശതമാനം വില കുറയ്ക്കുകയെന്നതാണ് ഫോര്‍മുല.ഇന്ന് ഉച്ചയ്ക്ക് ശേഷം ഇറച്ചി കോഴി വ്യാപാരികള്‍ ധനമന്ത്രിയെ കാണും.സംസ്ഥാനത്തെ ഹാച്ചറികള്‍ വഴിയുള്ള ഉദ്പാദനം വന്‍തോതില്‍ മാസങ്ങള്‍ക്ക് ഉള്ളില്‍ വര്‍ദ്ധിപ്പിക്കാമെന്നും അതിലൂടെ തമിഴ്നാട് ലോബി അനിയന്ത്രിതമായ വില വര്‍ദ്ധിപ്പിക്കുന്നതിന് തടയിടുമെന്ന ഉറപ്പും ധനമന്ത്രി വ്യാപാരികള്‍ക്ക് നല്‍കും.

Previous ArticleNext Article